കണ്ണൂരില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിന് 50 ലക്ഷത്തിലധികം നല്കാന് കോണ്‍ഗ്രസ്
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തിന് കോണ്‍ഗ്രസ് 50 ലക്ഷത്തിലധം രൂപ ധനസഹായം നല്കാന് ഒരുങ്ങുന്നു. രണ്ടുദിവസംകൊണ്ട് 43 ലക്ഷത്തിലധികം രൂപ കണ്ണൂരില്‍നിന്നുമാത്രം കോണ്‍ഗ്രസ് സമാഹരിച്ചുകഴിഞ്ഞു. മറ്റു ജില്ലകളില്‍നിന്നുകൂടി സഹായം എത്തുന്നതോടെ നല്ലൊരു തുക ഷുഹൈബിന്റെ കുടുംബത്തിന് നല്കാന് കോണ്‍ഗ്രസിന് കഴിഞ്ഞേക്കും.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് എംഎം ഹസനും മുന്‍ പ്രസിഡന്റ് വിഎം സുധീരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണൂരിലെത്തിയപ്പോള്‍ ഫണ്ട് പിരിവിന് നേതൃത്വം നല്‍കിയിരുന്നു. നേതാക്കള്‍ തന്നെ ഫണ്ട് പിരിവിന് ഇറങ്ങിയപ്പോള്‍ നല്ലൊരുതുക പലരും സംഭാവനയായി നല്‍കുകയും ചെയ്തു.

ഷുഹൈബ് കൊലക്കേസില്‍ പ്രതിയായ ആകാശിന്റെ അച്ഛനും സി.പി.എം. പ്രാദേശിക നേതാവുമായ വന്ന്യേരി രവീന്ദ്രനും ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു. തന്റെ നാട്ടില്‍ ബക്കറ്റ് പിരിവിനെത്തിയപ്പോള്‍ നൂറുരൂപയാണ് രവീന്ദ്രന് നല്‍കിയത്. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. മകന് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് രവീന്ദ്രന്റെ നിലപാട്.
ഷുഹൈബിന്റെ കുടുംബത്തിനായി പിരിച്ചെടുക്കുന്ന തുകയില്‍ 25 ലക്ഷം രൂപ ഷുഹൈബ് സംരക്ഷിക്കാന്‍ ആഗ്രഹിച്ച കുടുംബത്തിന് നല്‍കും. 25 ലക്ഷം രൂപയാണ് ഉമ്മന്‍ചാണ്ടി ആ കുടുംബത്തിന് വാഗ്ദാനം ചെയ്തത്. ഷുഹൈബിന്റെ പേരിലുണ്ടാക്കുന്ന ട്രസ്റ്റില്‍ പണം നിക്ഷേപിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചിരിക്കുന്നത്. ഗള്‍ഫിലുള്ള കോണ്‍ഗ്രസ് അനുകൂല സംഘടനയും നല്ലൊരു തുക സംഭാവനയായി നല്‍കുമെന്നാണ് പ്രതീക്ഷ.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications