
'ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ ശരിയല്ല'; 'എന്റെ മനസ്സ് മടുത്തിരിക്കുന്നു'; പത്മജ വേണുഗോപാൽ
തൃശൂർ: കോൺഗ്രസ്സ് രാജ്യസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധ കുറിപ്പുമായി പത്മജ വേണുഗോപാൽ രംഗത്ത്. തന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.
പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ താൻ പാർട്ടി വേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണെന്നും പത്മജ വ്യക്തമാക്കി.
കോൺഗ്രസ്സ് രാജ്യസഭാ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിതെറികൾ രൂക്ഷമാകുകയാണ്. വിമർശന പോസ്റ്റുകളും പ്രതികരണങ്ങളുമായി സമൂഹ മാധ്യമത്തിലടക്കം നിറഞ്ഞിരിക്കുകയാണ്. നീണ്ട ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായത്.

പത്മജ വേണുഗോപാലിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; -
'എനിക്കും ചില കാര്യങ്ങൾ പറയാൻ ഉണ്ട്.. പക്ഷേ എന്നും അച്ചടക്കം ഉള്ള ഒരു പ്രവർത്തകയാണ് ഞാൻ.. പക്ഷേ പറയേണ്ടത് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറഞ്ഞിട്ടുണ്ട് എന്തെങ്കിലും നല്ലത് നടക്കുമോ എന്നറിയട്ടെ.. എന്റെ സഹോദരൻ എന്തു തോന്നിയാലും അത് പരസ്യമായി പറയും.. പരസ്യമായി പറയുന്നതാണോ നല്ലത് അതോ ഇത്രയും നാൾ ഞാൻ പാർട്ടി വേദികളിൽ പറഞ്ഞ രീതി ആണോ നല്ലത്? എന്തു വേണമെന്ന ആലോചനയിലാണ് ഞാൻ.. ഇനിയെങ്കിലും ചില കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ അത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു.. ചില സത്യങ്ങൾ കയ്പ്പേറിയതാണ് ..
'പിതാവിന്റെ ഫേസ്ബുക്കില്‍ തെറിവിളികളുടെ പൊങ്കാലയായിരുന്നു'; കെവി തോമസിന്റെ മകൻ രംഗത്ത്

"എന്നെ സഹായിച്ചതും ദ്രോഹിച്ചതും എന്റെ പാർട്ടിക്കാർ തന്നെയാണ്.. എന്നെ ദ്രോഹിച്ച പാർട്ടിക്കാർക്കെതിരെ പരാതി പറഞ്ഞിട്ടും ഒരു പരിഹാരവും ഉണ്ടായില്ല... എന്റെ മനസ്സ് വല്ലാതെ മടുത്തിരിക്കുന്നു.. " - പത്മജ വേണുഗോപാൽ പറയുന്നു. അതേസമയം, സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മകൻ ബിജു തോമസ് രംഗത്ത് എത്തിയിരുന്നു. കെവി തോമസിനെ അനുകൂലിച്ചായിരുന്നു മകന്റെ പ്രതികരണം. സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചാണ് ബിജു തോമസ് രംഗത്ത് എത്തിയത്.

'നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്' എന്ന തലക്കെട്ടോടെയാണ് ബിജു തോമസിന്റെ വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമത്തിൽ എത്തിയത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജെബി മേത്തര്‍ അടക്കമുള്ളവര്‍ നിലവില്‍ നിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായ മറ്റ് നേതാക്കള്‍ ഇല്ലാത്തതാണെന്നും ബിജു തോമസ് വ്യക്തമാക്കുന്നു. കെവി തോമസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണം ശക്തമായപ്പോള്‍ പിതാവിന്റെ ഫേസ്ബുക്കില്‍ തെറിവിളികളുടെ പൊങ്കാലയായിരുന്നെന്നും ബിജു പറഞ്ഞിരുന്നു.

ആ സമയത്ത്, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് ഒരു മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തക പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്നും ബിജു വ്യക്തമാക്കി. അതേസമയം, ലീലാ ദാമോദര മേനോന് ശേഷം ആദ്യമായി ആണ് കോൺഗ്രസിലെ ഒരു വനിത കേരളത്തിൽ നിന്ന് രാജ്യസഭയിൽ എത്തുന്നത്. കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറിനെ പ്രഖ്യാപിച്ചത്.

മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് ജെബി മേത്തറിനെ പരിഗണിക്കാൻ ഇടയാക്കിയത്. വലിയ രീതിയിലുള്ള ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത്. ചർച്ചകളിൽ മൂന്ന് പേരുകൾ പരാമർശിക്കപ്പെട്ടു. ജെബി മേത്തർ, എം ലിജു, ജോൺസൺ ജോസഫ് എന്നിവരായിരുന്നു സ്ഥാനാർഥി പട്ടികയ്ക്കായി ചർച്ചചെയ്ത് പേരുകൾ. എന്നാൽ നീണ്ട ചർച്ചകൾക്കൊടുവിൽ ഹൈക്കമാൻഡ് ജെബി മേത്തറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ശാസ്ത്ര സാഹിത്യ പരിഷത്ത് അശാസ്ത്രീയത പ്രചരിപ്പിക്കുന്നു; തീവ്ര ഇടതുപക്ഷക്കാരുടെ പിടിയിലെന്ന് സിപിഎം