കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മാഭിമാനം പാലായില്‍ പണയം വെച്ചതിന് നേതാക്കളുടെ കൂട്ടരാജി, കലിപ്പടങ്ങാതെ യുവതുര്‍ക്കികള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കലിപ്പടങ്ങാതെ കോൺഗ്രസിലെ യുവതുര്‍ക്കികള്‍

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്ത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം തുടരുകയാണ്. പ്രാദേശിക തലത്തില്‍ അടക്കം നേതാക്കള്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു കഴിഞ്ഞു. തിരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസില്‍ കെപിസിസി സെക്രട്ടറി ജയന്ത് ഉള്‍പ്പെടെയുള്ളവര്‍ രാജി വെച്ചു.

കെഎസ്യു ജില്ലാകമ്മിറ്റിയും ഒന്നായി കൂട്ടരാജിക്ക് ഒരുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ നേതൃത്വത്തിന്‍റെ തിരുമാനത്തോട് ' പരമപുച്ഛം' എന്ന് മാത്രമാണ് റിജില്‍ മാക്കുറ്റികുറിച്ചത്. കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ അടക്കം സോഷ്യല്‍ മീഡിയയിലൂടെ കടുത്ത അമര്‍ഷമാണ് രേഖപ്പെടുത്തിയത്. സോഷ്യല്‍ മീഡിയ കുറിപ്പുകളിലൂടെ

ആത്മഹത്യാപരം

ആത്മഹത്യാപരം

തൂക്കുകയറിന്‍റെ ചിത്രവുമായാണ് ഹൈബി ഈഡന്‍ എംഎല്‍എ നേതൃത്വത്തിന്‍റെ തിരുമാനത്തിനെതിരെ പ്രതിഷേധിച്ചത്. ആത്മഹത്യാ പരമാണ് പാര്‍ട്ടിയുടെ തിരുമാനമെന്നും ഇത്തരം തിരുമാനങ്ങളാണ് പാര്‍ട്ടിയെ ഈ ഗതിയില്‍ കൊണ്ട് എത്തിച്ചതെന്നും ഹൈബി കുറിച്ചു. പോസ്റ്റ് ഇങ്ങനെ- കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസിൽ നിറഞ്ഞു നിന്ന വികാരത്തിന് വിരുദ്ധമായിട്ടാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിന് നൽകുവാൻ എടുത്തിട്ടുള്ള തീരുമാനം. ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ ആത്മാഭിമാനത്തെ അടിയറവു വയ്ക്കുന്നതാണ്, ആത്മഹത്യാപരമാണ്.

പാഠം പഠിച്ചില്ല

പാഠം പഠിച്ചില്ല

ഉപതിരഞ്ഞെടുപ്പിൽ ഏൽക്കേണ്ടി വന്ന കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും നമ്മുടെ നേതാക്കന്മാർ പാഠം പഠിച്ചില്ല എന്ന് വേണം കരുതാൻ. യാതൊരു നിലപാടും ഇല്ലാതെ എല്ലാവരെയും പ്രീണിപ്പിക്കാൻ നടത്തുന്ന ഇത്തരം തീരുമാനങ്ങളാണ് പാർട്ടിയെ ഈ അവസ്ഥയിൽ എത്തിച്ചത്. പ്രസ്ഥാനത്തിന്റെയും നേതാക്കളുടെയും മുഖം നഷ്ടപ്പെടുത്തുന്ന ഈ തീരുമാനത്തോട് കടുത്ത അമർഷം പ്രകടിപ്പിക്കാതെ വയ്യ. ചില പാർട്ടികൾക്കും വ്യക്തികൾക്കും വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി തീരുമാനമെടുക്കേണ്ടത്, ജനങ്ങൾക്ക് വേണ്ടിയാണ് എന്ന് ഇനിയെങ്കിലും നേതാക്കൾ മനസ്സിലാക്കിയില്ലെങ്കിൽ, പ്രവർത്തകർ വഴിയിൽ ചോദ്യം ചെയ്യുന്ന കാലം വിദൂരമല്ല.

കോണ്‍ഗ്രസിന്‍റെ ശബ്ദമല്ല

കോണ്‍ഗ്രസിന്‍റെ ശബ്ദമല്ല

രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്‍റെ നേതാവല്ലേ രാജ്യസഭയില്‍ എത്തേണ്ടത് എന്നായിരുന്നു ശബരീനാഥ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വായിക്കാം-
രാജ്യസഭയിൽ ഇന്ന് കോൺഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാർലമെൻറിൽ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തിൽ കോൺഗ്രസ്‌ എന്ന ദേശീയപ്രസ്‌ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോൺഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് നമ്മൾ തിരഞ്ഞെടുക്കേണ്ടത്. ഇതിൽ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ല.

ആത്മാഭിമാനം

ആത്മാഭിമാനം

കോൺഗ്രസ്സിന്റെ ആത്മാഭിമാനം പാലായിൽ പണയം വെച്ച തീരുമാനമായിപ്പോയി എന്നായിരുന്നു റോജി എം ജോണ്‍ കുറിച്ചത്. സ്വന്തമായി ഏതെങ്കിലും സ്ഥാനം ലഭിക്കുവാൻ വേണ്ടി എടുത്ത നിലപാടായിരുന്നില്ല. കോൺഗ്രസ്സിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്ന സാധാരണ പ്രവർത്തകരുടെ ശബ്ദമാണ് ഞങ്ങൾ ഉയർത്തിയത്. മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദകൾ മനസ്സിലാകാഞ്ഞിട്ടല്ല. പക്ഷെ, അതിന് വേണ്ടി കൈക്കൊള്ളുന്ന ആത്മഹത്യാപരമായ തീരുമാനങ്ങൾ നേതൃത്വത്തിന്റെ വീഴ്ചയായി കാണപ്പെടും.ഈ തീരുമാനം പുനപരിശോധിക്കണം എന്ന് കോൺഗ്രസ്‌ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോജി എം ജോണ്‍ പറഞ്ഞു.

English summary
Congress rajyasaba seat issue facebook posts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X