കോൺഗ്രസിന്റെ ആറാമത്തെ സ്ഥാനാർത്ഥി പട്ടിക തയ്യാർ; ഷാനിമോൾ ഉസ്മാനും അടൂർ പ്രകാശും ലിസ്റ്റിൽ!
Recommended Video

ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആറാമത്തെ പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിലെ ഷാനിമോൾ ഉസ്മാനും അടൂർ പ്രകാശും പട്ടികയിൽ സ്ഥാനം പിടിച്ചു. കോന്നി എംഎൽഎ അടൂർ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും സ്ഥാനാർഥിയാകും.
ലിസ്റ്റിൽ കേരളത്തിലെ രണ്ട് മണ്ഡലങ്ങളിലെയും മഹാരാഷ്ട്രയിലെ ഏഴ് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പേര് വിവരങ്ങളാണ് കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. അതേസമയം വയനാടും വടകരും ആറാമത്തെ സ്ഥാനാർത്ഥി ലിസ്റ്റിലും ഇടംപിടിച്ചിട്ടില്ല. വടകരയിൽ മുല്ലപ്പള്ളിക്ക് പകരം കെ മുരളീദരൻ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഒദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

വയനാട് സീറ്റ് വിടില്ലെന്ന് ഉമ്മൻചാണ്ടി ഉറച്ച നിലപാടെടുത്തതോടെ, ഇവിടെ എ ഗ്രൂപ്പിലെ ടി.സിദ്ദിഖ് സ്ഥാനാർത്ഥിയാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ഒദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Congress party releases list of 9 candidates in Kerala and Maharashtra (2 - Kerala and 7- Maharashtra) for the upcoming #LokSabhaElections2019 pic.twitter.com/YrnwfPfYr9
— ANI (@ANI) March 19, 2019












Click it and Unblock the Notifications