India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യക്ഷ സ്ഥാനത്ത് 'നോക്കുകുത്തിയാകാനില്ല'; മുന്നറിയിപ്പ് ശക്തമാക്കി കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പുനഃസംഘടന നിർത്തിവെച്ച എ ഐ സി സി നിലപാടില്‍ കടുത്ത അതൃപ്തിയാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുള്ളത്. വിവിധ നേതാക്കള്‍ സുധാകരനെ അനുനയിപ്പിക്കാനായി രംഗത്ത് എത്തിയിട്ടുണ്ടെങ്കിലും സുധാകരന്‍ അയഞ്ഞിട്ടില്ല.

വെറുമൊരു നോക്കുകുത്തിയായി കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇല്ലെന്നാണ് സുധാകരന്‍ എ ഐ സി സി നേതൃത്വത്ത അറിയിച്ചിരിക്കുന്നത്. പുനഃസംഘടന നിർത്തിവെക്കാനുള്ള നിർദേശം നല്‍കേണ്ടി വന്നെങ്കിലും സുധാകരനെ അനുനയിപ്പിക്കാന്‍ സംസ്ഥാന നേതാക്കളോടൊപ്പം എ ഐ സി സി പ്രതിനിധികളും രംഗത്തുണ്ട്.

'ദിലീപിന് അക്കാര്യത്തില്‍ സംശയുമുണ്ടായി,അല്ലെങ്കില്‍ എല്ലാം ഉദ്ദേശിച്ച പോലെ നടന്നേനെ': ജിന്‍സണ്‍'ദിലീപിന് അക്കാര്യത്തില്‍ സംശയുമുണ്ടായി,അല്ലെങ്കില്‍ എല്ലാം ഉദ്ദേശിച്ച പോലെ നടന്നേനെ': ജിന്‍സണ്‍

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ പി സി സി നേതൃത്വത്തെ

ചില എംപിമാർ പരാതി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ പുനഃസംഘടന നിർത്തിവെക്കുന്നുവെന്നുമായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ പി സി സി നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ എ ഐ സി സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാവും വിഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയമാണ് സുധാകരന്‍ അനുകൂലികള്‍ ഉയർത്തുന്നത്.

തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി ആര്യ: ഒപ്പം കിടിലന്‍ വൈറല്‍ ചിത്രങ്ങളും

ചില നീക്കങ്ങള്‍ ഉണ്ടെന്ന് സുധാകരന്‍ അനുകൂലികള്‍ ഉറച്ച്

അതേസമയം എംപിമാരുടെ എതിർപ്പെന്ന വാദത്തെ ശരിവെക്കുന്ന നിലപാടാണ് വിഡി സതീശന്റേത്. എംപിമാർ അടക്കം പരാതികള്‍ ഉന്നയിച്ചാല്‍ അത് പരിഹരിക്കാതെ എങ്ങനെ മുന്നോട്ട് പോവുമെന്ന് അദ്ദേഹം ചോദിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ടെങ്കിലും പുനഃസംഘടനയ്ക്ക് തടസ്സമില്ലെന്നായിരുന്നു ധാരണ. എന്നാല്‍ ഇപ്പോഴത്തെ ഈ അസാധാരണ നീക്കത്തിന് പിന്നില്‍ ചില നീക്കങ്ങള്‍ ഉണ്ടെന്ന് സുധാകരന്‍ അനുകൂലികള്‍ ഉറച്ച് വിശ്വസിക്കുന്നു.

കെ പി സി സി അധ്യക്ഷ പദവയില്‍ താനുണ്ടാകില്ലെന്ന മുന്നറിയിപ്പും

മാസങ്ങളെടുത്ത് ചർച്ചയിലൂടെ രൂപപ്പെടുത്തിയ ഭാരവാഹിപ്പട്ടിക സമ്മർദങ്ങൾക്ക് വഴിപ്പെട്ട് മാറ്റാനാകില്ലെന്ന നിലപാടില്‍ തന്നെയാണ് സുധാകരന്‍. അത്തരത്തില്‍ എന്തെങ്കിലുമൊരു നീക്കമുണ്ടായാല്‍ കെ പി സി സി അധ്യക്ഷ പദവയില്‍ താനുണ്ടാകില്ലെന്ന മുന്നറിയിപ്പും സുധാകരന്‍ എ ഐ സി സി നേതൃത്വത്തിന് നല്‍കുന്നു.

കെ പി സി സി ഭാരവാഹികൾ, ഡി സി സി പ്രസിഡന്റുമാർ

കെ പി സി സി ഭാരവാഹികൾ, ഡി സി സി പ്രസിഡന്റുമാർ എന്നിവരുടെ പുനഃസംഘടനയിൽ ഇടഞ്ഞ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഒരു പരിധിവരെ അനുനയിപ്പിക്കാന്‍ സുധാകരന് സാധിച്ചിരുന്നു. ഒടുവില്‍ പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഇതിനിടെയാണ് എ ഐ സി സിയുടെ അപ്രതീക്ഷിത ഇടപെടല്‍ ഉണ്ടാവുന്നത്.

എ-ഐ ഗ്രൂപ്പുകളുമായും എം പിമാരും എം എൽ എമാരുമായും

എ-ഐ ഗ്രൂപ്പുകളുമായും എം പിമാരും എം എൽ എമാരുമായും പല വട്ടം ചർച്ച നടത്തിയെന്നും സുധാകരന്‍ അവകാശപ്പെടുന്നു. പരാതിപ്പെട്ട എംപിമാരുടെ കത്ത് കൈമാറണമെന്ന് കെ പി സി സി പ്രസിഡണ്ട് എ ഐ സി സിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ എംപിയും നൽകിയ പേരുകൾ അടങ്ങിയ പട്ടിക തൻ്റെ പക്കലുണ്ടെന്ന് സുധാകരൻ പറയുന്നത്

കെ പി സി സി അധ്യക്ഷനും എം പിമാരടക്കമുള്ളവരോട് കൂടിയാലോചിച്ചു

ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ പ്രാഥമിക പട്ടിക തയ്യാറാക്കിയത് മുതൽ തന്നെ ഇത്തരം ചർച്ചകൾ നടന്നു. കെ പി സി സി അധ്യക്ഷനും എം പിമാരടക്കമുള്ളവരോട് കൂടിയാലോചിച്ചു. തുടർന്ന് കരട് പട്ടിക തയ്യാറാക്കി പ്രതിപക്ഷ നേതാവിന് പരിശോധനയ്ക്ക് നൽകിയതായും സുധാകരന്റെ പക്ഷത്ത് നിലയുറപ്പിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

cmsvideo
  യോഗി അടുത്ത പ്രധാനമന്ത്രി,സൂചന നൽകി ഷാ | Oneindia Malayalam
  English summary
  Congress reorganization: K Sudhakaran strengthens warning not to continue as president
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X