Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനസംഘടനാ തര്‍ക്കം കോടതിയിലേക്ക്; ഖാര്‍ഗെയ്ക്കും സുധാകരനുമെതിരെ കേസുമായി കോണ്‍ഗ്രസ് നേതാവ്

കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ തര്‍ക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ വി സനല്‍ കുമാര്‍ ഹര്‍ജി നല്‍കി. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. എ ഗ്രൂപ്പുമായി ആഭിമുഖ്യം പുലര്‍ത്തുന്ന നേതാവാണ് സനല്‍ കുമാര്‍.

കോണ്‍ഗ്രസിന്റെ ഭരണഘടനയിലെ വ്യവസ്ഥകള്‍ പരസ്യമായി ലംഘിച്ച് ബൂത്ത് തലം മുതലുള്ള സംഘടനാ തിരഞ്ഞെടുപ്പ് നടത്താതെ നേതാക്കളുടെ താല്‍പര്യത്തിന് അനുസരിച്ച് ഭാരവാഹികളെ തീരുമാനിച്ച നടപടിയാണ് കേസ് ഫയല്‍ ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ എന്നാണ് സനല്‍ കുമാര്‍ പറയുന്നത്. എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിക്കാതെ നേതാക്കന്‍മാരുടെ ഇഷ്ടക്കാരെ പ്രതിനിധി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.

CONGRES

ഇതിനേയും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. മധുസൂദനന്‍ മിസ്ത്രി, കെസി വേണുഗോപാല്‍, ടിയു രാധാകൃഷ്ണന്‍ എന്നിവരേയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. അതേസമയം ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതേസമയം കെ പി സി സി അധ്യക്ഷന്റെ സ്വന്തം ജില്ലയില്‍ നിന്ന് തന്നെ പുനസംഘടനയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരിക്കുന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പുതിയ നിയമനങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. അതിനിടെ പുനസംഘടന കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് നേതൃത്വത്തിനെതിരെ രംഗത്ത് വരുന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ തുടങ്ങിയവര്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു.

കെ സി ജോസഫ്, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍, എം കെ രാഘവന്‍ എന്നിവരും യോഗത്തിലുണ്ടായിരുന്നു. പാര്‍ട്ടിയെ കൈപ്പിടിയിലാക്കാനാണ് പ്രതിപക്ഷേ നേതാവ് വി ഡി സതീശന്‍ ശ്രമിക്കുന്നത് എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. എന്നാല്‍ സതീശനെ സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ദിവസം കെ സുധാകരന്‍ കൈക്കൊണ്ടത്. പാര്‍ട്ടിക്കകത്ത് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ ചെറിയ കാറ്റാണെന്നാണ് സുധാകരന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+