ഐഎഫ്എഫ്‌കെ വേദിയിൽ കോണ്‍ഗ്രസ്സിന്റെ കെ റെയില്‍ പ്രതിഷേധം
കെ റെയിൽ സർവ്വേക്കെതിരെ ഐ എഫ് എഫ് കെ വേദിയിലും പ്രതിഷേധം നടത്തി കോൺഗ്രസ്.പ്രധാനവേദിയായ ടാഗോറിനു മുന്നിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. സ്വന്തം കിടപ്പാടം സംരക്ഷിക്കുവാൻ കഷ്ടപ്പെടുന്നവരെ തീവ്രവാദികൾ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച മന്ത്രിമാർ.സമരക്കാരെ ആക്ഷേപിക്കുന്ന മോദി-ബി ജെ പി ശൈലി പിണറായിയും സി പി എമ്മും പിന്തുടരുകയാണെന്ന് സമരത്തിന് നേതൃത്വം നൽകിയ ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞു.

'കെ റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമെഴുതിയ ബാനറിൽ പ്രതിഷേധ സൂചകമായി പെയിന്റിൽ കൈ മുക്കി നേതാക്കൾ പതിപ്പിച്ചു. അതിജീവന സമരം ചെയ്യുന്നവർ തീവ്രവാദികളല്ല.ജനകീയ പോരാട്ടങ്ങളെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് ഫാസിസ്റ്റ് രീതിയാണെന്നും ഷാഫി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ മേലുള്ള അധികാരിവർഗത്തിന്റെ ഈ കടന്നുകയറ്റം തന്നെയാണ് ഐ എഫ് എഫ് കെയുടെ വേദിയായ കേരള സംസ്ഥാനത്തിൽ നിർഭാഗ്യവശാൽ ഇന്നു നടക്കുന്നതെന്ന് കെ ശബരീനാഥ് പറഞ്ഞു.തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ഐ എഫ് എഫ് കെ നടക്കുമ്പോൾ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഒരു ജന്മത്തിന്റെ അധ്വാനഫലമായ വീടും കുടിയും കെ-റെയിൽ പദ്ധതിയുടെ പേരിൽ കവർച്ച ചെയ്യപ്പെടുന്ന അവസ്ഥയോട് പൊരുത്തപ്പെടാനാകാതെ സാധാരണക്കാരായ ജനങ്ങൾ അതിജീവനത്തിനായി കൂട്ടത്തോടെ തെരുവിലാണ്.
അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സിനിമകളുടെ ഇതിവൃത്തം മിക്കവാറും പലായനവും യുദ്ധവും സർക്കാർ അതിക്രമങ്ങളുമാണ്. ഇത്തരം അധിനിവേശങ്ങൾക്ക് എതിരായി സംഘടിച്ചു മുന്നേറാനുള്ള സന്ദേശമാണ് അവയിൽ ഭൂരിപക്ഷവും പകരുന്നതും.
കേരളത്തെ തകർക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ ഐ എഫ് എഫ് കെയുടെ പ്രധാനവേദിയായ ടാഗോർ ഹാളിൽ യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചപ്പോൾ ഒട്ടനവധി പേരാണ് കൂടെ അണിചേർന്നത്.ഈ യുവതയിലാണ് ഞങ്ങളുടെ പ്രതീക്ഷയെന്നും ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പിൽ ശബരീനാഥ് പറഞ്ഞു.












Click it and Unblock the Notifications