Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയൊരു അങ്കത്തിനില്ല, രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് എകെ ആന്റണി, സോണിയയെ അറിയിച്ചു

ദില്ലി: സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് കോണ്‍ഗ്രസിലെ സീനിയര്‍ നേതാവ് എകെ ആന്റണി. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസിലെ രണ്ടാമനുമായിരുന്നു ആന്റണി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് ആന്റണി അറിയിച്ചു. രാജ്യസഭാ അംഗമായ ആന്റണിയുടെ കാലാവധി ഈ വര്‍ഷം ഏപ്രിലോടെ അവസാനിക്കും. അതിന് ശേഷം തന്നെ പരിഗണിക്കേണ്ടെന്ന് ആന്റണി നേതൃത്വത്തെ അറിയിച്ചു. ആന്റണി ദേശീയ തലത്തിലേക്ക് കേരളത്തിലേക്ക് മടങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. 52 വര്‍ഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനാണ് ഇതോടെ ആന്റണി വിരാമമിട്ടിരിക്കുന്നത്.

1

മൂന്ന് തവണ ആന്റണി കേന്ദ്രത്തില്‍ മന്ത്രിയായിരുന്നു. അതേ പോലെ കേരളത്തിലെ മുഖ്യമന്ത്രിയായും ഇരുന്നിട്ടുണ്ട്. മാര്‍ച്ച് 31നാണ് കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം സോണിയാ ഗാന്ധിക്ക് നന്ദി പറഞ്ഞു. കോണ്‍ഗ്രസിനെ രാജ്യസഭയില്‍ പ്രതിനിധീകരിക്കാന്‍ അവസരങ്ങള്‍ നല്‍കിയതില്‍ സോണിയയോട് നന്ദിയുണ്ടെന്നും ആന്റണി പറഞ്ഞു. അതേസമയം കുറച്ച് കാലമായി രാഷ്ട്രീയം അവസാനിപ്പിക്കുന്ന കാര്യം തന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം മാസങ്ങള്‍ക്ക് മുമ്പ് സോണിയയെ അറിയിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു.

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് കേരളത്തിലേക്ക് മടങ്ങാനായിരുന്നു താല്‍പര്യം. തന്റെ കാലാവധി അവസാനിച്ചാല്‍ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധിയെ അറിയിച്ചു. കഴിഞ്ഞ മാസം കേരളത്തിലേക്ക് വന്നപ്പോള്‍ കെപിസിസി അധ്യക്ഷനോടും മറ്റ് സഹപ്രവര്‍ത്തകരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ആന്റണി പറയുന്നു. എന്റെ യാത്ര അവസാനിപ്പിക്കാനുള്ള സമയം വന്നു. എന്റെ പാര്‍ലമെന്ററി കരിയറിനും വിരാമമിടുകയാണ്. ഏപ്രിലില്‍ തീര്‍ച്ചയായും ഞാന്‍ ദില്ലി വിടും. തിരുവനന്തപുരത്തേക്ക് മടങ്ങി വന്ന് അവിടെ താമസം തുടരുമെന്നും ആന്റണി പറഞ്ഞു. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ജനസമ്മതിയും സത്യസന്ധതയും ഒരുപോലെ ഉണ്ടായിരുന്ന നേതാവായിരുന്നു ആന്റണി. 1970കളില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും നേരും നെറിയുമുള്ള നേതാക്കളിലൊരാള്‍ എന്ന പേര് ആന്റണിക്കുണ്ടായിരുന്നു. ആന്റണി പുണ്യാളന്‍ എന്ന പേര് പോലും അദ്ദേഹത്തിന് ലഭിച്ചിരുന്നു. സോണിയാ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തന്മാരിലൊരാളായിരുന്നു അദ്ദേഹം. ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും വളരെ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. 1970ലാണ് ആദ്യമായി അദ്ദേഹം എംഎല്‍എയാവുന്നത്. 1977ല്‍ വെറും 37ാം വയസ്സില്‍ അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രിയായി. കെപിസിസി അധ്യക്ഷനായി പത്ത് വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മൂന്ന് ടേം കേന്ദ്ര മന്ത്രിയായിരുന്നു ആന്റണി.

2006 മുതല്‍ 2014 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. പ്രതിരോധ മന്ത്രി പദത്തില്‍ ഒരു നേതാവിന്റെ ദൈര്‍ഘ്യമേറിയ കാലയളവാണിത്. അഞ്ച് തവണ രാജ്യസഭയിലെത്തിയിട്ടുണ്ട് അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ എ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ആന്റണിയായിരുന്നു. ഇന്ദിരയോട് അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് വരെ ആന്റണി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷമായിരുന്നു എ ഗ്രൂപ്പിന് ആന്റണി നേതൃത്വം നല്‍കിയത്. 2004ലാണ് ദില്ലിയിലേക്ക് അദ്ദേഹം പൂര്‍ണമായും കളം മാറിയത്. കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു അദ്ദേഹം. എതിരാളികള്‍പോലും ആന്റണിയുടെ സത്യസന്ധതയെ അംഗീകരിക്കുന്നു. ബിജെപി നേതാക്കള്‍ പോലും കടുത്ത കോണ്‍ഗ്രസ് വാദിയായിട്ടാണ് ആന്റണി കാണുന്നത്. ഒരിക്കലും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ ആന്റണി തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+