Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല ഏറ്റെടുത്ത് കോണ്‍ഗ്രസ്; പ്രത്യക്ഷ സമരത്തിന് തീരുമാനം, മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നു. പത്തനംതിട്ടയില്‍ സമാപിക്കുന്ന തരത്തില്‍ കാല്‍നട ജാഥകള്‍ നടത്താനാണ് തീരുമാനം. രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാല്‍നട ജാഥ നടത്താന്‍ തീരുമാനിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെ മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍, കൊടിക്കുന്നില്‍ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന നാല് കാല്‍നട ജാഥകളാണ് സംഘടിപ്പിക്കുക. മലബാറില്‍ കെ സുധാകരന്‍ നയിക്കുന്ന വാഹനജാഥയുമുണ്ടാകും. കാല്‍നട ജാഥകള്‍ നവംബര്‍ 15ന് പത്തനംതിട്ടയില്‍ അവസാനിക്കും.

thelasttwostepsvidyaandavidya

ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിയമവിദഗ്ധരുമായി കൂടിയാലോചനകള്‍ നടത്തി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വര്‍ഗീയ വികാരം ഇളക്കിവിടുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കൂടാതെ ശബരിലയിലേക്കെത്തിയ യുവതിക്കൊപ്പം സുരക്ഷയൊരുക്കാന്‍ പോയ ഐപിഎസ് ഉദ്യോഗസ്ഥനെതിരായ നിയമനടപടിയും കോണ്‍ഗ്രസ് ആലോചനയിലുണ്ട്.

പോലീസ് വേഷം യുവതിക്ക് നല്‍കിയ നടപടി കേരളീയ സമൂഹത്തെ നാണം കെടുത്തുന്നതാണ്. പോലീസ് യൂണിഫോം ദുരുപയോഗം ചെയ്താല്‍ എന്താണ് നടപടിയെന്ന് പോലീസ് ആക്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പോലീസ് ആക്ട് പ്രകാരം നടപടി വേണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തില്‍ ആചാരം സംരക്ഷിക്കണമെന്നതാണ് കോണ്‍ഗ്രസ് നിലപാട്. തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പ്രതിഷേധം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തല്‍. തുടര്‍ന്നാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിലവില്‍ ബിജെപിയാണ് ശബരിമല വിഷയത്തില്‍ നേട്ടം കൊയ്തതെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+