Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ചില്ലറക്കാരിയല്ല! രാഹുല്‍ ഗാന്ധിയുടെ സ്വന്തം ആള്‍

മുന്‍ കോണ്‍ഗ്രസ് വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയിലേക്ക് പോയത് കഴിഞ്ഞ ദിവസമായിരുന്നു. മുതിര്‍ന്ന നേതാവിന്‍റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം ഏഷ്യാനെറ്റ് ന്യൂസ് പ്രൈം ടൈം ചര്‍ച്ച ചെയ്യുകയും ചെയ്തു. ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായി. ഷമ തലങ്ങും വിലങ്ങും ട്രോളിന് ഇരയാവുകയും ചെയ്തു.

എന്നാല്‍ സോഷ്യല്‍ മീഡിയ ട്രോളുന്ന ഷമ മുഹമ്മദ് ചില്ലറക്കാരിയല്ല. രാഹുല്‍ ഗാന്ധി നേരിട്ട് താത്പര്യം എടുത്ത് നിയമിച്ച ഡോ ഷമ മുഹമ്മദിനെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 സ്വരാജിന്‍റെ പരിഹാസം

സ്വരാജിന്‍റെ പരിഹാസം

ടോം വടക്കന്‍റെ ബിജെപി ചുവടുമാറ്റം ചര്‍ച്ച ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ സിപിഎം നേതാവും എംഎല്‍എയുമായ എം സ്വരാജ് തമാശ രൂപേണ ഒരു കാര്യം ചൂണ്ടിക്കാട്ടി. ഒടുവില്‍ ബിജെപിയിലേക്ക് പോകുന്ന ആള്‍ കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താക്കോല്‍ അടുത്ത കടയില്‍ ഏല്‍പ്പിക്കണമെന്നതായിരുന്നു അത്.

 സ്വരാജിന് മറുപടി

സ്വരാജിന് മറുപടി

കോണ്‍ഗ്രസുകാര്‍ക്ക് പോലും അത് പങ്കുവെയ്ക്കേണ്ടി വന്നുവെന്നും സ്വരാജ് പറഞ്ഞു. ഇതോടെ കോണ്‍ഗ്രസ് വക്താവായി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഷമ മുഹമ്മദ് ഇടയില്‍ കയറി, സ്വരാജിന് മറുപടി നല്‍കി.

 തമാശ രൂപേണ

തമാശ രൂപേണ

സ്വരാജ് കള്ളം പറയുകയാണ് അങ്ങനെ ഒരു കോണ്‍ഗ്രസ് നേതാവും പറഞ്ഞിട്ടില്ലെന്നായിരുന്നു ഷമയുടെ പ്രതികരണം. എന്നാല്‍ സ്വരാജ് പറഞ്ഞത് തമാശരൂപേണയാണെന്ന് ചര്‍ച്ച അവതാരകരന്‍ പറഞ്ഞ് ഷമയെ സമാധാനിപ്പിച്ചു.

മലയാളിയായ ഷമ മുഹമ്മദ്

മലയാളിയായ ഷമ മുഹമ്മദ്

എന്നാല്‍ അപ്പോഴേക്കും ഷമയെ ട്രോളന്‍മാര്‍ ഏറ്റെടുത്തു. വന്‍ പരിഹാസവും വിമര്‍ശനവുമായിരുന്നു ഷമയ്ക്ക് സോഷ്യല്‍ മീഡിയ നിറയെ. ഷമയുടെ ഇംഗ്ലീഷുകലര്‍ന്ന മലയാളത്തെയും ചിലര്‍ പരിഹസിച്ചു.

രാഹുലിന്‍റെ സ്വന്തം ആള്‍

രാഹുലിന്‍റെ സ്വന്തം ആള്‍

ഷമ മലയാളിയല്ലേ എന്നും ഇക്കൂട്ടത്തില്‍ ചിലര്‍ സംശയം ഉയര്‍ത്തി. ഷമ നല്ല അസ്സല്‍ മലയാളി തന്നെയാണ്. ടോം വടക്കന്‍റെ വക്താവ് സ്ഥാനം തെറിപ്പിച്ച ഡോ ഷമ മുഹമ്മദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനാണ്.

ടോം വടക്കനെ തെറിപ്പിച്ചു

ടോം വടക്കനെ തെറിപ്പിച്ചു

ടോം വടക്കന്‍ കോണ്‍ഗ്രസിന്‍റെ മാധ്യമ വിഭാഗത്തിന്‍റെ ചുമതല വിടാന്‍ കാരണക്കാരി തന്നെ മലയാളിയായ ഡോ ഷമ മുഹമ്മദാണെന്ന് രാഷ്ട്രദീപിക റിപ്പോര്ട്ടില്‍ പറയുന്നു. ഏറെക്കാലം ടോം വടക്കന്‍റെ കീഴിലായിരുന്നു പാര്‍ട്ടിയുടെ മാധ്യമ വിഭാഗം.

മാഹിയില്‍ ജനിച്ചു

മാഹിയില്‍ ജനിച്ചു

രാഹുല്‍ ഗാന്ധി അധ്യക്ഷനായതോടെ വടക്കന്‍റെ കാലവും അവസാനിച്ചു.രാഹുല്‍ ഗാന്ധി നേരിട്ടായിരുന്നു ഷമ മുഹമ്മദിനെ നിയമിച്ചത്. തലശ്ശേരിക്കടുത്ത മാഹിയിലെ കല്ലാപുതിയ വീട്ടില്‍ ജനിച്ച ഷമ കുവൈത്തിലാണ് വളര്‍ന്നത്.

ദന്ത ഡോക്ടര്‍

ദന്ത ഡോക്ടര്‍

കണ്ണൂരിലായിരുന്നു പിതാവിന്‍റെ വീട്.കുവൈത്തിലായിരുന്നു ഷമ വളര്‍ന്നത്.കണ്ണൂര്‍ എസ്എന്‍ കോളേജിലാണ് അവര്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മംഗലാപുരത്ത് യെനപ്പോയ ഡെന്‍റല്‍ കോളേജില്‍ നിന്ന് ബിഡിഎസ് എടുത്തു.

ജേണലിസ്റ്റായും

ജേണലിസ്റ്റായും

ദില്ലിയിലും കണ്ണൂരിലും ദന്ത ഡോക്ടറായി ജോലി ചെയ്തു.അതിന് ശേഷം കുറച്ച് നാള്‍ സീ ന്യൂസില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു. ഇതിനിടയില്‍ അനാഥരായ പെണ്‍കുട്ടികളുടെ അഭയ കേന്ദ്രമായ ആശാനിവാസിലും പ്രവര്‍ത്തിച്ചു.

ദേശീയ വക്താവ്

ദേശീയ വക്താവ്

ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പൂനെയില്‍ കഴിയുകയാണ് അവര്‍.കോണ്‍ഗ്രസിന്‍റെ മാധ്യമ മുഖങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന ഷമമുഹമ്മദ് ഈ അടുത്താണ് പാര്‍ട്ടിയുടെ ദേശീയ വക്താവ് ആയത്.

(ചിത്രങ്ങള്‍ കടപ്പാട് -ഷമ മുഹമ്മദ് ഫേസ്ബുക്ക് പേജ്)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+