Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമങ്ങള്‍ സംസാരിക്കുന്നത് തീവ്രവാദികള്‍ക്ക് വേണ്ടി: കെ സുരേന്ദ്രന്‍

കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകള്‍ക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസിന്റെ സാമൂഹിക മാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് തീവ്രവാദികളാന്നെന്ന സംശയം ഉണ്ട്. രാജ്യവിരുദ്ധ ഭീകരവാദികള്‍ക്ക് വേണ്ടി കാശ്മീരില്‍ വേട്ടയാടലിന് ഇരയായ പണ്ഡിറ്റുകളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ തിയേറ്റര്‍ ലഭിക്കുന്നില്ല. തിയേറ്റര്‍ ഉടമകളെ ചിലര്‍ ഭീഷണിപ്പെടുത്തുകയാണ്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കി കേരള സര്‍ക്കാര്‍ കാശ്മീര്‍ ഫയലിന് വിനോദനികുതി ഇളവ് നല്‍കണം. ദേശാഭിമാനബോധമുള്ള യുവാക്കള്‍ ഈ സിനിമ കാണാന്‍ തിയ്യേറ്ററിലെത്തണമെന്നും കോഴിക്കോട് സമ്പൂര്‍ണ്ണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്ത് ബി ജെ പി അദ്ധ്യക്ഷന്‍ പറഞ്ഞു.

kerala

രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി ഇല്ലാതായി കഴിഞ്ഞു. അവര്‍ക്ക് നേതൃത്വം ഇല്ലായെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ ധര്‍മ്മം പാലിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. പിണറായി സര്‍ക്കാരിനെ എതിര്‍ക്കാന്‍ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. മണിപ്പൂരിലെയും ഗോവയിലെയും ബിജെപിയുടെ വിജയം കേരളത്തിലും സ്വാധീനം ചെലുത്തും.

സംസ്ഥാനം മാഫിയ - ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നു. മാര്‍ച്ച് 21 ന് ഇതിനെതിരെ ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. വരുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇനിയങ്ങോട്ടുള്ള 'ബിജെപിയുടെ പ്രവര്‍ത്തനം. ജനകീയ വിഷയങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടപെടുമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി .

ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍മാരായ പി.രഘുനാഥ്, വിവി രാജന്‍, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ .ശ്രീകാന്ത്, ദേശീയ കൗണ്‍സില്‍ അംഗം കെ പി ശ്രീശന്‍, സഹപ്രഭാരി കെ നാരായണന്‍, ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം മോഹനന്‍, ഇ പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Recommended Video

cmsvideo
    കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു


    അതേസമയം, ദി കാശ്മീര്‍ ഫയല്‍സ്' സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത ആലപ്പുഴ ജില്ലയിലെ തീയേറ്റര്‍ ഉടമകളുടെ നിസ്സഹകരണത്തിനെതിരേ ബി ജെ പി ചെങ്ങന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍നടന്ന പ്രതിഷേധ സമരം ജില്ലാ അധ്യക്ഷന്‍ ശ്രീ.എം.വി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂര്‍ ചിപ്പി തീയേറ്ററിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം . ചലച്ചിത്ര- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരില്‍ ബി ജെ പി പ്രതിഷേധത്തിന് തുടക്കം കുറിച്ചു .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+