വിഴിഞ്ഞത്തില്‍ ഹൈക്കമാന്റിന് പ്രശ്‌നമില്ലെന്ന്... പിന്നെ ആര്‍ക്കാണ് പ്രശ്‌നം?
ദില്ലി: വിഴിഞ്ഞം പദ്ധതി ഗൗതം അദാനിയ്ക്ക് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് പ്രശ്‌നമൊന്നും ഇല്ലെന്ന് വിശദീകരണം. കോണ്‍ഗ്രസ് വക്താവ് ആര്‍പിഎന്‍ സിങ് ആണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുണ്ടെങ്കില്‍ പരിശോധിയ്ക്കുമെന്നാണ് വിശദീകരണം. നടപടിക്രമങ്ങള്‍ അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും കോണ്‍ഗ്രസ് വക്താവ് വിശദീകരിയ്ക്കുന്നു.

സംസ്ഥാനങ്ങളുടെ വികസന പരിപാടികളില്‍ ഹൈക്കമാന്റ് ഇടപെടാറില്ല. പദ്ധതിയില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും ആര്‍പിഎന്‍ സിങ് അറിയിച്ചു.
വിഴിഞ്ഞം പദ്ധതിയില്‍ സമ്മതപത്രം ഒപ്പിടാന്‍ വൈകുന്നതിന് കാരണം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ എതിര്‍പ്പാണെന്നായിരുന്നു വാര്‍ത്തകള്‍. പറഞ്ഞ ദിവസങ്ങളില്‍ ഒന്നും തന്നെ ഇത് നടപ്പാകാതെ വന്നപ്പോള്‍ പ്രചാരണം ശക്തമാവുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പമുള്ള ആളാണ് ഗൗതം അദാനി. ഇതാണ് ഹൈക്കമാന്റിന്റെ എതിര്‍പ്പിന് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെയെല്ലാം നാഥനില്ലാത്ത വാര്‍ത്തകളെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.












Click it and Unblock the Notifications