ആ കണ്ണീരിന് കാലം നിങ്ങളോട് കണക്കു ചോദിക്കും പിണറായീ.. ; മുഖ്യമന്ത്രിക്കെതിരെ ചാമക്കാല
തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കേരളത്തിന് പുറത്തുള്ള മലയാളികളാണ് പിണറായി വിജയന് ഇപ്പോൾ നികൃഷ്ട ജീവികളെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഫേസ്ബുക്കില്‍ കുറിക്കുന്നത്.
മലയാളം സംസാരിക്കുന്നവർ ഏതു നാട്ടിലായാലും സ്വന്തം ജനതയെന്ന് കരുതി ചേർത്തു പിടിച്ച മുഖ്യമന്ത്രിമാരെയേ ഇതുവരെ കേരളം കണ്ടിട്ടുള്ളു. എന്നാൽ 'സഖാവ് പിണറായി' അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു. ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ഇപ്പോൾ നികൃഷ്ട ജീവികൾ
മലയാളിയെ വെറുക്കുന്ന പിണറായി.
കേരളത്തിന് പുറത്തുള്ള മലയാളികളാണ് പിണറായി വിജയന് ഇപ്പോൾ നികൃഷ്ട ജീവികൾ. മലയാളം സംസാരിക്കുന്നവർ ഏതു നാട്ടിലായാലും സ്വന്തം ജനതയെന്ന് കരുതി ചേർത്തു പിടിച്ച മുഖ്യമന്ത്രിമാരെയേ ഇതുവരെ കേരളം കണ്ടിട്ടുള്ളു. എന്നാൽ 'സഖാവ് പിണറായി' അങ്ങനെയല്ല.

കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുന്നത്
പുറമേ നിന്ന് ആരും കേരളത്തിൽ കയറരുതെന്നാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പറയുന്നത്. വല്ലവിധേനയും നാടണയുന്നവരെ പച്ചവെള്ളം പോലും കൊടുക്കാതെ നരകിപ്പിക്കും. ഇത് കണ്ട് മനസു മടുത്ത് ഇനിയാരും ഇങ്ങോട്ട് വരരുത്, അതാണ് ലക്ഷ്യം. മഹാരാഷ്ട്രയിൽ നിന്ന് കോൺഗ്രസിൻ്റെ ആവശ്യപ്രകാരം ഏർപ്പെടുത്തിയ ശ്രമിക് ട്രെയിനിൽ വന്നവരോട് സർക്കാർ ചെയ്തത് അതാണ്.

ആദ്യ നാടകം
കണ്ണൂരിലായിരുന്നു ആദ്യ നാടകം. റെയിൽവെ നൽകിയ ഷെഡ്യൂളിൽ ഇല്ലാതിരുന്ന കണ്ണൂരിൽ സ്റ്റോപ് അനുവദിച്ചത് ആരാണ് ? കേരളസർക്കാരാണെന്ന് റെയിൽവെ പറയുന്നു. അപ്പോൾ പിന്നെ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്ന കണ്ണുർ കലക്ടറുടെ വാദത്തിന് പിന്നിലെന്താണ് ?. ആ നാടകം മാധ്യമങ്ങൾ പൊളിച്ചതിൻ്റെ കലിയാണ് ആലപ്പുഴക്കാരായ യാത്രക്കാരോട് തീർത്തത്.

കെഎസ്ആർടിസി ബസിൽ
ഒരു രാത്രി മുഴുവൻ ഭക്ഷണമോ വെള്ളമോ കൊടുക്കാതെ, ശുചി മുറി അനുവദിക്കാത്ത ഗർഭിണികളും കൈക്കുഞ്ഞുങ്ങളും രോഗികളും കെഎസ്ആർടിസി ബസിൽ. ആലപ്പുഴ കലക്ടർ ഒന്നുമറിഞ്ഞില്ലത്രെ. ധനമന്ത്രിയും പിഡബ്ല്യുഡി മന്ത്രിയുമുള്ള, സിപിഎമ്മിന് എം.പിയുള്ള ജില്ലയിലാണ് മറുനാട്ടിൽ നിന്നെത്തിയ മലയാളികൾ ഈ ദുരിതം അനുഭവിച്ചത്.

എംപിസിസി
സാമൂഹ്യ അകലം പാലിച്ചല്ല യാത്രക്കാർ വന്നതു പോലും. കെഎസ്ആര്‍ടിസില്‍ ബസിൽ കുത്തി നിറച്ച് കൊണ്ടുവന്ന ജാർഖണ്ഡുകാരനെയും ബംഗാളിയെയും നിങ്ങൾ കയറ്റി വിട്ടതു പോലെയല്ല എംപിസിസി കാര്യങ്ങൾ പ്ലാൻ ചെയ്തത്.

റദ്ദാക്കിയിരിക്കുന്നു
ഇന്നിതാ മഹാരാഷ്ട്രയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ ശ്രമിക് ട്രെയിൻ കേരളമിടപെട്ട് റദ്ദാക്കിയിരിക്കുന്നു. ഡൽഹിയിൽ, മുംബൈയിൽ, ബിഹാറിൽ, പഞ്ചാബിൽ, രാജസ്ഥാനിൽ, ചെന്നൈയിൽ, വാളറായിൽ, ചെങ്ങന്നൂരിൽ, വീണത് മലയാളിയുടെ കണ്ണീരാണ് മുഖ്യമന്ത്രീ. ആ കണ്ണീരിന് കാലം നിങ്ങളോട് കണക്കു ചോദിക്കും












Click it and Unblock the Notifications