കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; വിഡി സതീശന് ചുമതല, സ്ഥാനാർത്ഥി ചർച്ചകൾ സജീവം

Google Oneindia Malayalam News

എറണാകുളം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുമ്പെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു മുന്നണികൾ. എറണാകുളം എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് എംപിയായതോടെയാണ് നിയമസഭാ സീറ്റിൽ ഒഴിവ് വന്നത്. ചൊവ്വാഴ്ച ചേർന്ന ഡിസിസി യോഗത്തിൽ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ നേതാക്കൾ നിർദ്ദേശനം നൽകി. ആറാം തീയതി എറണാകുളം മണ്ഡലത്തിലെ നേതൃയോഗം ചേരുന്നുണ്ട്.

 ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ മൗണ്ട് അബുവിലേക്ക് നാടുകടത്തി കോൺഗ്രസ് ഗുജറാത്തിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം; എംഎൽഎമാരെ മൗണ്ട് അബുവിലേക്ക് നാടുകടത്തി കോൺഗ്രസ്

വിഡി സതീശൻ എംഎൽഎയ്ക്കാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും ചില നേതാക്കളുടെ പ്രവർത്തനങ്ങളിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നുണ്ട്. എല്ലാവരെയും ഒരുമിച്ച് നിർത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് വിഡി സതീശന് നിർദ്ദേശം നൽകിയിരിക്കുന്നത്.

 ഹൈബി ഈഡൻ പാർലമെന്റിലേക്ക്

ഹൈബി ഈഡൻ പാർലമെന്റിലേക്ക്

എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിനെയും എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തെയും പരാജയപ്പെടുത്തിയാണ് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഹൈബി ഈഡൻ വിജയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മൂന്ന് മുന്നണികളിലും ചർച്ചകൾ സജീവമാണ്. എറണാകുളത്ത് ഏറ്റവും അധികം തിരിച്ചടി നേരിട്ടത് ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിനായിരുന്നു. ചുരുങ്ങിയത് രണ്ടേകാൽ ലക്ഷം വോട്ടെങ്കിലും പ്രതീക്ഷിച്ച് കണ്ണന്താനത്തിന് പക്ഷെ ലഭിച്ചത് 1,37,749 വോട്ടുകൾ മാത്രമാണ്.

 6 മാസത്തിനുള്ളിൽ

6 മാസത്തിനുള്ളിൽ

ഹൈബി ഈഡൻ എംഎൽഎ സ്ഥാനം രാജിവെച്ചാൽ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തും ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ പ്രകടനം വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ തന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയാകും എന്ന ചർച്ചകൾ കോൺഗ്രസിൽ ഉയർന്നിരുന്നു. യുവ എംഎൽഎ ഹൈബിയുടെ പ്രതിച്ഛായ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എറണാകുളം നിയമസഭാ മണ്ഡലത്തിൽ മാത്രം 31,178 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഹൈബി ഈഡന് ലഭിച്ചത്.

 സ്ഥാനാർത്ഥി ചർച്ചകൾ സജീവം

സ്ഥാനാർത്ഥി ചർച്ചകൾ സജീവം

എറണാകുളത്ത് ആര് സ്ഥാനാർത്ഥി ആകും എന്നതിനെക്കുറിച്ച് സജീവ ചർച്ചകളും പാർട്ടിയിൽ നടക്കുന്നുണ്ട്. ഡിസിസി അധ്യക്ഷനും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടിജെ വിനോദിനാണ് പ്രഥമ പരിഗണന ലഭിക്കുക എന്ന് സൂചനയുണ്ട്. നേരത്തെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും ടിജെ വിനോദിനെ പലതവണ പരിഗണിച്ചിരുന്നുവെങ്കിലും പലകാരണങ്ങളാൽ സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു. ഡിസിസി അധ്യക്ഷനെന്ന നിലയിൽ എല്ലാ നേതാക്കളോടും അടുത്ത ബന്ധമാണ് വിനോദിനുള്ളത്.

 കൂടുതൽ പേരുകൾ

കൂടുതൽ പേരുകൾ

എ ഗ്രൂപ്പ് നേതാക്കളായ ടോണി ചമ്മണിയുടെയും ഡൊമിനിക് പ്രസന്റേഷൻറെയും പേരുകളും സജീവ പരിഗണനയിലുണ്ട്. ലത്തീൻ സമുദായത്തിന് ഭൂരിപക്ഷമുള്ള മണ്ഡലമാണ് എറണാകുളം. അതുകൊണ്ട് തന്നെ ലത്തീൻ സമുദായംഗമായ സ്ഥാനാർത്ഥിയെ ആയിരിക്കും മണ്ഡലത്തിൽ പരിഗണിക്കുക. മുൻ എംപി കെവി തോമസിനും സാധ്യത കൽപ്പിക്കുന്നുണ്ട്.

 തിരഞ്ഞെടുപ്പ് വിജയം

തിരഞ്ഞെടുപ്പ് വിജയം

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിലും വിജയം നേടാനായത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കൊണ്ടല്ലെന്ന ചർച്ചയും യോഗത്തിൽ ഉയർന്ന് വന്നിരുന്നു. കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റുമാർ പോലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നെന്നും ഇടത് സർക്കാരിനോടുള്ള വിയോജിപ്പാണ് യുഡിഎഫിൻറെ വിജയത്തിന് കാരണമായതെന്നും വിലയിരുത്തലുകൾ വന്നിരുന്നു. എന്നാൽ ഈ വാദത്തെ എതിർത്ത് കൂടുതൽ ഭാരവാഹികൾ രംഗത്ത് വരികയായിരുന്നു.

English summary
Congress started preparation for Ernakulam bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X