കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കിടിലന്‍ നീക്കം, മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ ബസ് സര്‍വീസ്, കര്‍ണാടകത്തില്‍!

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം. മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ബസ് സര്‍വീസാണ് കോണ്‍ഗ്രസ് നടത്തുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കെപിസിസിയുടെ അഭ്യര്‍ത്ഥനപ്രകാരം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറാണ് മലയാളികളെ സഹായിക്കാനും നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ നിരക്കുകള്‍ വഹിക്കാന്‍ സോണിയാ ഗാന്ധി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നിന്ന് ആശയം കടമെടുത്താണ് ഈ നീക്കം.

1

നിരവധി മലയാളികള്‍ കര്‍ണാടകത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. പ്രധാനമായും ചികിത്സയ്ക്കായി കര്‍ണാടകത്തില്‍ എത്തിയവരാണ് കുടുങ്ങിയത്. ഇവര്‍ വയനാട് അതിര്‍ത്തി വഴി നാട്ടിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ട്. ചില രജിസ്റ്റര്‍ ചെയ്യാതെയും എത്തുന്നുണ്ട്. ഇവര്‍ക്കുള്ള സൗകര്യമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് ഒരു ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍എ ഹാരിസ് എംഎല്‍എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. കര്‍ണാടക-കേരള സര്‍ക്കാരുകളുടെ പാസുകള്‍ കിട്ടുന്നവര്‍ക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്കായുള്ള സഹായം ഹെല്‍പ്പ് ഡെസ്‌ക് വഴി ലഭിക്കും.

്അതേസമയം സഹായം ആവശ്യമുള്ളവര്‍ എന്‍എ ഹാരിസ് എംഎല്‍എയുടെ 9696969232 എന്ന മൊബൈല്‍ നമ്പറിലോ, [email protected] എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ അതിഥി തൊഴിലാളികള്‍ക്കായുള്ള യാത്രാ ചെലവ് വഹിക്കാനുള്ള നീക്കം പാളിയതിന് പിന്നാലെ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാമെന്ന വാഗ്ദാനവുമായി കെപിസിസി രംഗത്ത് വന്നിരുന്നു. ആയിരക്കണക്കിന് മലയാളികളെ ബാധിക്കുന്ന വിഷയമെന്ന നിലയില്‍ ഈ ശ്രമത്തിന് ജനപിന്തുണ വലിയ തോതില്‍ കിട്ടുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.

സോണിയാ ഗാന്ധിയുടെ ആഹ്വാനപ്രകാരം നേരത്തെ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് വഹിക്കാനുള്ള നീക്കം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പത്ത് ലക്ഷം രൂപയുടെ ചെക്കുമായി ജില്ലാ കളക്ടര്‍മാരുടെ മുന്നിലെത്തിയ ഡിസിസി അധ്യക്ഷന്‍മാരെ കളക്ടര്‍മാര്‍ തന്നെ മടക്കി അയക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ അടക്കം പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ വന്‍ പരാജയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മതിയായ യാത്രാ പാസില്ലാതെ അതിര്‍ത്തിയിലെത്തിയ മലയാളികളെ ഉദ്യോഗസ്ഥര്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ വിമര്‍ശിക്കാനായി ആയുധമാക്കിയിരുന്നു. രോഗവ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞത്.

English summary
congress starts bus service to help keralites who stucked in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X