
കോണ്‍ഗ്രസിപ്പോഴും വിലയിരുത്തലുകളില്‍: അടുത്ത തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങി ബിജെപി
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ
തോൽവിയുടെ കാരണങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും വിലയിരുത്തലുകള്‍ തുടരുമ്പോള്‍ അടുത്ത വർഷം അവസാനം വരെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ബി ജെപി.
തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ബി ജെ പി നേതാക്കൾ ഈ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന തിരക്കിലുമാണ്. 2022 അവസാനത്തോടെ ഗുജറാത്ത്, ഹിമാചൽ പ്രദേശ്, 2023 തുടക്കത്തില്‍ കർണാടക, അവസാനത്തോടെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് തുടങ്ങിയവയാണ് തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പ്രധാന സംസ്ഥാനങ്ങള്‍.
ദിലീപിന്റെ ഫോണിലെ ചാറ്റുകളില്‍ ആ സംഭവുമായി ബന്ധപ്പെട്ട ഒന്നും ഉണ്ടായിരുന്നില്ല: സായി ശങ്കർ

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി നേരത്തെ തന്നെ പ്രചരണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബിജെപി നേടിയ വിജയത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി സന്ദർശിച്ചത് ഗുജറാത്തായിരുന്നു. ഇതിന് പിന്നാലെ ഇന്ന് മുതല്‍ നരേന്ദ്ര മോദി വീണ്ടും ഗുജറാത്തിലെത്തുന്നുണ്ട്.
അവധിക്കാലം വയനാട്ടില്‍ അടിച്ചുപൊളിച്ച് ആരാധകരുടെ സ്വന്തം ലിച്ചി; വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ മാസം ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപിമാരുമായി സംവദിച്ച പ്രധാനമന്ത്രി,സർക്കാർ പ്രവർത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം തന്നെ രണ്ടിലേറെ തവണ ജനപ്രതിനിധികളായ പലർക്കും ഇത്തവണ അവസരം നഷ്ടമായേക്കുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കിയിരുന്നു.

പ്രധാനമന്ത്രിക്ക് പുറമെ മറ്റ് മുതിർന്ന നേതാക്കള്‍ സംസ്ഥാനങ്ങള്‍ സന്ദർശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സർക്കാർ പരിപാടികൾ ഉയർത്തിക്കാട്ടുന്നതിനും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുമായി മുതിർന്ന മന്ത്രിമാരും നേതാക്കളും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഇടയ്ക്കിടെ പോകുമെന്നും ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഡെക്കാന്‍ ഹൈറാള്‍ഡ് റിപ്പോർട്ട് ചെയ്യുന്നു.

പാർലമെന്റും സമ്മേളനം കഴിഞ്ഞതിനാല്‍ മുതിർന്ന നേതാക്കളും മന്ത്രിമാരും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് പതിവ് സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങളോട് ഒരു ചെറിയ വീഡിയോ ഉണ്ടാക്കി അത് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഓരോ വോട്ടർമാരുമായും പങ്കിടാൻ ആവശ്യപ്പെടുന്നു. വീഡിയോ ഹ്രസ്വവും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പറയുകയും ചെയ്യും. എംപിമാരോടും അവരുടെ മണ്ഡലത്തിലേക്ക് വേണ്ടിയുള്ള സ്വന്തം പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ ആവശ്യപ്പെടും," ഒരു ബിജെപി എംപി പറഞ്ഞു.

ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ ഷിംലയിൽ റോഡ്ഷോയിലൂടെയാണ് പാർട്ടി പ്രചാരണം ആരംഭിച്ചത്, പാർട്ടി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മീറ്റിംഗുകൾ നടത്തി. ഞായറാഴ്ച മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി നദ്ദ കർണാടകയിലും എത്തും. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്ന നദ്ദ സംസ്ഥാന ബിജെപി എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ രാജസ്ഥാനിലും നദ്ദ ആദ്യഘട്ട സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തുകയും അടുത്ത വർഷം 'മിഷൻ 150' ലക്ഷ്യം വെച്ച് പ്രവർത്തിക്കാന്‍ പ്രവർത്തകരോടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.