കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

210 സീറ്റില്‍ ഇപ്പോഴും ശക്തര്‍, നട്ടെല്ല് കോണ്‍ഗ്രസ് തന്നെ: മമതയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍

Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ എത്തിയ പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ നീക്കങ്ങള്‍ ഐക്യ പ്രതിപക്ഷമെന്ന സ്വപ്നങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. മമതയുടെ നീക്കങ്ങളില്‍ ഏറ്റവും പ്രധാനം കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായിട്ടുള്ള കൂടിക്കാഴ്ചയാണ്.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കൈ കോര്‍ക്കുമ്പോള്‍ യുപിഎയ്ക്ക് പുറത്തുള്ള രാജ്യത്തെ മറ്റ് പ്രതിപക്ഷ കക്ഷികളും ഒരു കുടക്കീഴിലേക്ക് വരുമെന്നതാണ് പ്രതീക്ഷ. ബംഗാളില്‍ ബിജെപിക്കെതിരെ വലിയ വിജയം നേടിയ മമത ദേശീയ തലത്തിലേക്ക് തന്റെ പാര്‍ട്ടിയെ വളര്‍ത്താനുള്ള ശ്രമമായിട്ട് ഇതിനെ വിലയിരുത്തുന്നവര്‍ ഉണ്ടെങ്കിലും ബിജെപിയെ സംബന്ധിച്ച് അത്ര നിസാരമായി ഈ നീക്കങ്ങളെ തള്ളിക്കളയാന്‍ സാധിക്കില്ല.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

സോണിയ ഗാന്ധി

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ കൂടാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മുതിര്‍ന്ന കോൺഗ്രസ് നേതാക്കളായ ആനന്ദ് ശർമ, കമൽനാഥ്, അഭിഷേക് മനു സിങ്‌വി എന്നിവരുമായി മമത ബാനര്‍ജി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന് മമത കൊടുക്കുന്ന വലിയ പ്രധാന്യം ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

വിവിധ സംസ്ഥാനങ്ങളില്‍

കഴിഞ്ഞ കുറച്ച് കാലയളവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയ പരാജയപ്പെടുത്താന്‍ പല സംസ്ഥാനങ്ങളിലേയും പ്രാദേശിക പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മാത്രാണ്. എന്നാല്‍ ബംഗാളില്‍ ബിജെപിയുടെ സര്‍വസന്നാഹളേയും പരാജയപ്പെടുത്തിയുള്ള വിജയത്തോടെ മമതയും ഈ നിരയിലേക്ക് ഉയര്‍ന്നു.

പ്രശാന്ത് കിഷോര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് വേണ്ടി തന്ത്രങ്ങള്‍ ഒരുക്കിയ പ്രശാന്ത് കിഷോറാണ് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മമതയുടെ കടന്ന് വരവുകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, സോണിയ, രാഹുല്‍, പ്രിയങ്ക, ഉദ്ധവ് താക്കറെ എന്നിവരുമായി ആദ്യം കൂടിക്കാഴ്ച നടത്താന്‍ പ്രശാന്ത് കിഷോര്‍ തന്നെ തയ്യാറായതും ശ്രദ്ധേയമാണ്.

എഎപി-കോണ്‍ഗ്രസ്

കെജ്‌രിവാളിൽ നിന്ന് ബാനർജിയെയും കിഷോറിനെയും വേർതിരിക്കുന്നത് കോൺഗ്രസിനോടുള്ള സമീപനമാണ്. 2013 ൽ ദില്ലിയിൽ ഒരു സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന്റെ സഹായം സ്വീകരിച്ചതും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രീ-പോൾ സഖ്യത്തിനായി ഹ്രസ്വവും പരാജയപ്പെട്ടതുമായ ചർച്ചകൾ നടന്നത് ഒഴിച്ച് നിര്‍ത്തിയാല്‍, കെജ്‌രിവാൾ അധികവും കോണ്‍ഗ്രസ് വിരുദ്ധ നിലപാടായിരുന്നു സ്വീകരിച്ചത്.

മമത ബാനര്‍ജി

എന്നാല്‍ മറുവശത്ത് മമത ബാനര്‍ജിയുടെ മുഖ്യശത്രു ബിജെപിയാണ്. ബിജെപിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയും അവര്‍ക്ക് ആവശ്യമാണ്. മാത്രമല്ല കോൺഗ്രസ് ഇല്ലാതെ ഒരു ദേശീയ ബദൽ സാധ്യമാവില്ലെന്ന നിര്‍ദേശവും കിഷോര്‍ മമതയ്ക്ക് നല്‍കിയിട്ടുണ്ട്. മൂന്നാം മുന്നണി എന്നത് സാധ്യമാവാത്ത ഒരു സ്വപ്നമാണെന്നായിരുന്നു കിഷോറിന്റെ പ്രതികരണം.

160 സീറ്റ്

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 160 ലോക്സഭാ സീറ്റുകളിലാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നത്. ഇത് സഭയുടെ മൊത്തം ശക്തിയുടെ മൂന്നിലൊന്ന് വരും. മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗണ്ഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, ഹരിയാന, ഗോവ, അസം, കർണാടക ( ജെ.ഡി-എസ് പോക്കറ്റുകൾ ഒഴികെ),ജമ്മു മേഖല എന്നിവിടങ്ങളിലാണ് ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റ് മുട്ടുന്നത്.

ആകെ 210

ഇതിന് പുറമെ ബിജെപിയോട് അല്ലാതെ ഏറ്റുമുട്ടുന്ന അന്‍പതോളം സീറ്റുകള്‍ വരും. ഫലത്തില്‍ 210 സീറ്റുകളില്‍ ഇപ്പോഴും കോണ്‍ഗ്രസ് ശക്തമാണ്. ഇവിടെയാണ് കോണ്‍ഗ്രസിന്റെ പ്രധാന്യും കൂടുതല്‍ ശക്തമാവുന്നത്. കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി, ബിഎസ്പി, എഎപി, ടിആർഎസ്, വൈഎസ്ആർസിപി, ബിജെഡി പോലുള്ള പാര്‍ട്ടികളെ മാത്രം ഒരുകുടക്കീഴില്‍ ഒരുമിപ്പിച്ചാല്‍ പോലും ലോക്സഭയില്‍ അത് ബിജെപിയെ പരാജയപ്പെടുത്താനുള്ള ശക്തിയായി മാറാന്‍ സാധിക്കില്ല.

ദില്ലി സന്ദർശനം

മറ്റ് പ്രാദേശിക പാര്‍ട്ടി നേതാക്കളെ അപേക്ഷിച്ച് മുൻ കോൺഗ്രസ് നേതാവായ ബാനർജിക്ക് പാർട്ടിയുടെ പ്രവർത്തനരീതിയെക്കുറിച്ച് നല്ല ധാരണയുണ്ട്, കൂടാതെ നിരവധി പാർട്ടി നേതാക്കളുമായി നല്ല സമവാക്യവുമുണ്ട്. ജി -23 ലെ നേതാക്കളും മമതയുടെ ദില്ലി സ്വപ്നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നതും പ്രധാനമാണ്.

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

English summary
Congress still strong in 210 seats: This is strategy behind Mamata Banerjee's move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X