കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് കോണ്‍ഗ്രസ്; ഇനി ഒറ്റക്കെട്ടായി പ്രചാരണമെന്ന് നേതാക്കള്‍

Google Oneindia Malayalam News

പത്തനംതിട്ട: സ്ഥാനര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുണ്ടായ ഭിന്നതകള്‍ പരിഹരിച്ച് കോന്നിയില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ യുഡിഎഫ്. മോഹന്‍ രാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ അടൂര്‍ പ്രകാശിനെ മണ്ഡ‍ലത്തില്‍ നേരിട്ടിറക്കി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന അനുനയ ചര്‍ച്ചകള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്ത അടൂര്‍ പ്രകാശിന്‍റെ നിലാപാട് ഏറെ അനുകൂലമായിട്ടാണ് പാര്‍ട്ടി നേതൃത്വം കാണുന്നത്.

മുന്നണി വിടില്ല; 5 ഇടത്തും പരമാവധി വോട്ടുറപ്പിക്കും, എന്‍ഡിഎ ബന്ധം ശക്തമാക്കാന്‍ ബിഡിജെഎസ്മുന്നണി വിടില്ല; 5 ഇടത്തും പരമാവധി വോട്ടുറപ്പിക്കും, എന്‍ഡിഎ ബന്ധം ശക്തമാക്കാന്‍ ബിഡിജെഎസ്

പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ക്ക് ഒരുവിധം പരിഹാരം ആയെങ്കിലും നേതാക്കള്‍ ഒറ്റക്കെട്ടാണെന്ന ധാരണ അണികളിലെത്തിക്കാന്‍ മുഴുവന്‍ നേതാക്കളും സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ട്. പിജെ കുര്യനും ആന്റോ ആന്റണിയും അടക്കം കോൺഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷി പ്രമുഖരുമെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാണ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് അടൂര്‍ പ്രകാശിന്‍റെ പിന്തുണയുണ്ടായിരുന്ന പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍‌ പീറ്ററിനേയും പാര്‍ട്ടി അനുനയിപ്പിച്ചിട്ടുണ്ട്.

congress

തന്‍റെ പിന്‍ഗാമിയായി വിശ്വസ്തനായ റോബിന്‍ പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു മണ്ഡലത്തിലെ മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിന്‍റെ ആവശ്യം. എന്നാല്‍ ഡിസിസിയുടെയും കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവിന്‍റെയും പിന്തുണ പി മോഹന്‍ രാജിനായിരുന്നു. സാമുദായിക സന്തുലനം പരിഗണിച്ച് കെപിസിസി മോഹന്‍ രാജിനെ തിരഞ്ഞെടുത്തപ്പോള്‍ കടുത്ത പ്രതിഷേധമായിരുന്നു അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും നടത്തിയത്. ഒരു ഘട്ടത്തില്‍ റോബിന്‍ പീറ്റര്‍ കോന്നിയില്‍ വിമതസ്ഥാനാര്‍ത്ഥിയായേക്കും എന്നുവരെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

2021 ല്‍ കേരളത്തില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യം; ഞാന്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലെന്നും കുമ്മനം2021 ല്‍ കേരളത്തില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യം; ഞാന്‍ ജീവിക്കുന്നത് ജനഹൃദയങ്ങളിലെന്നും കുമ്മനം

ഉപതിരഞ്ഞെടുപ്പ്; വോട്ടു കച്ചവട ആരോപണങ്ങളുമായി മൂന്ന് മുന്നണികളും, വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നു!ഉപതിരഞ്ഞെടുപ്പ്; വോട്ടു കച്ചവട ആരോപണങ്ങളുമായി മൂന്ന് മുന്നണികളും, വാദപ്രതിവാദങ്ങൾ ചൂടുപിടിക്കുന്നു!

English summary
congress strength in konni by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X