കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടനാട്; പാലാ ആവര്‍ത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണായക നീക്കം

  • By Aami Madhu
Google Oneindia Malayalam News

ആലപ്പുഴ: തോമസ് ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് കുട്ടനാടില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലേങ്കിലും ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ മുന്നണികള്‍ സജീവമാക്കിയിട്ടുണ്ട്. 2006 മുതല്‍ തോമസ് ചാണ്ടി മത്സരിക്കുന്ന മണ്ഡലത്തില്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള വെല്ലുവിളിയാണ് എല്‍ഡിഎഫ് നേരിടുന്നത്.

അതേസമയം സീറ്റിനായി കേരള കോണ്‍ഗ്രസില്‍ ജോസ്-ജോസഫ് പക്ഷങ്ങള്‍ വീണ്ടും വടം വലി ശക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഇനിയും സീറ്റ് തര്‍ക്കത്തിന് വഴിയൊരുങ്ങിയാല്‍ പാലാ ആവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ ആശങ്ക. ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് ഏറ്റെടുത്ത് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് യുഡിഎഫ്. വിശദാംശങ്ങളിലേക്ക്

 ആശങ്കയോടെ നേതൃത്വം

ആശങ്കയോടെ നേതൃത്വം

കേരള കോണ്‍ഗ്രസിന്‍റെ കുത്തക സീറ്റായ പാലായിലെ ഉപതിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി- പിജെ ജോസഫ് പക്ഷങ്ങള്‍ തമ്മിലുള്ള വടംവലിയാണ് പാലാ നഷ്ടത്തിന് വഴിവെച്ചത്. ഇതേ സാഹചര്യം കുട്ടനാട്ടില്‍ ആവര്‍ത്തിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം.

 ഇരുപക്ഷവും പിടിവാശിയില്‍

ഇരുപക്ഷവും പിടിവാശിയില്‍

ഇതിനോടകം തന്നെ കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരള കോണ്‍ഗ്രസില്‍ പിടിവലി ശക്തമായിട്ടുണ്ട്. കഴിഞ്ഞ തവണ തങ്ങള്‍ മത്സരിച്ച കുട്ടനാട് സീറ്റ് ഇത്തവണയും തങ്ങള്‍ക്ക് തന്നെ വേണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ തന്നെ ഇത്തവണയും കുട്ടനാട്ടില്‍ മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്‍റെ ആലോചന.

 അംഗീകരിക്കില്ലെന്ന്

അംഗീകരിക്കില്ലെന്ന്

എന്നാല്‍ ഇത് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്. കുട്ടനാട്ടില്‍ നിന്ന് തന്നെയുള്ള അധ്യാപകനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് ജോസ് വിഭാഗം പറയുന്നത്. ഇതോടെ ജോസഫ് വിഭാഗവും ഇടഞ്ഞു.

 പാലായിലെ നടപടി

പാലായിലെ നടപടി

തങ്ങളുടെ അംഗീകാരം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മാത്രമേ കേരള കോണ്‍ഗ്രസിന്‍റെ രണ്ടില ചിഹ്നം നല്‍കുള്ളൂവെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഇതോടെ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ ക്രൈസ്തവസഭാ അധ്യക്ഷന്‍മാര്‍ തന്നെ രംഗത്തെത്തിയിരുന്നു.

 സീറ്റ് ഏറ്റെടുക്കും

സീറ്റ് ഏറ്റെടുക്കും

കുട്ടനാട്ടില്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭാ അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും ജോസ്-ജോസഫ് പക്ഷങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല. ചര്‍ച്ച നടത്തിയവര്‍ തന്നെ ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയതോടെ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ യുഡിഎഫില്‍ പുരോഗമിക്കുകയാണ്.

 സീറ്റ് ഏറ്റെടുക്കും

സീറ്റ് ഏറ്റെടുക്കും

കേരള കോണ്‍ഗ്രസ് മുന്‍പ് മത്സരിച്ചിരുന്ന പുനലൂര്‍ സീറ്റ് വിട്ട് കൊടുത്ത് കുട്ടനാട് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിലും ആവശ്യം ശക്തമായിരിക്കുന്നത്. ഇനിയും നിര്‍ണായക തിരുമാനങ്ങള്‍ സ്വീകരിച്ചില്ലേങ്കില്‍ പാലാ ആവര്‍ത്തിക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 പൊതുസ്വതന്ത്രനെന്ന്

പൊതുസ്വതന്ത്രനെന്ന്

നിലവില്‍ എന്‍സിപിയില്‍ ഉടലെടുത്ത സീറ്റ് തര്‍ക്കം മുതലെടുത്താല്‍ മണ്ഡലത്തില്‍ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. പൊതു സ്വതന്ത്രനെ നിര്‍ത്തണമെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്.

 യോഗം വിളിക്കണമെന്ന്

യോഗം വിളിക്കണമെന്ന്

അതിനിടെ ഉടന്‍ തന്നെ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്ന് കെ മുരളീധരന്‍ എംപി പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനോട് ആവശ്യപ്പെട്ടു.

 കുടുംബാംഗം

കുടുംബാംഗം

അതേസമയം എല്‍ഡിഎഫിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തോമസ് ചാണ്ടിയുടെ സഹോദരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ കുടുംബം ഉയര്‍ത്തുന്നത്.ഇത് സംബന്ധിച്ച് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു. താനോ മക്കളോ സീറ്റിനായി അവകാശം ഉന്നയിക്കില്ലെന്നും മേരി വ്യക്തമാക്കിയിട്ടുണ്ട്.

English summary
congress suggest an independent candidate in kuttanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X