കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതരെ പറപ്പിച്ച് കോണ്‍ഗ്രസ്, മത്സരിക്കുന്നവരെല്ലാം ഔട്ട്, പുറത്തായവരില്‍ കൗണ്‍സിലര്‍മാരും!!

Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസില്‍ വിമതര്‍ക്കെതിരെയുള്ള നടപടി തുടരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പദവി പോലും നോക്കാതെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ പാലക്കാടും വയനാട്ടിലും ഇതുപോലെ നിരവധി നേതാക്കളെ പുറത്താക്കിയിരുന്നു. നേതൃത്വത്തെ ധിക്കരിച്ച് മത്സരിക്കുന്നവര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്. അതേസമയം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പുറത്താക്കിയവര്‍ തയ്യാറായിരുന്നില്ല. ഇവരുമായുള്ള ചര്‍ച്ചകളും ഫലിച്ചില്ല.

1

കളമശ്ശേരിയില്‍ ഒന്നാം വാര്‍ഡില്‍ പരീത് പിള്ള, പതിനൊന്നാം വാര്‍ഡില്‍ സിന്ധു ഹരീഷ്, 23ാം വാര്‍ഡില്‍ എകെ നിഷാദ്, 36ാം വാര്‍ഡില്‍ റിയാസ് പിച്ചിങ്ങപറമ്പ്, 40ാം വാര്‍ഡില്‍ അഷ്‌കര്‍ അലി, 41ാം വാര്‍ഡില്‍ ഖാലിദ് ഇടക്കുളം എന്നിവരെയാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം കോതമംഗലത്തും പാര്‍ട്ടി വിമതര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. ഇവിടെ കൗണ്‍സിലര്‍മാര്‍ അടക്കമമാണ് പുറത്തായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് പുറത്താക്കിയത്.

അതേസമയം ഇവരെ സഹായിക്കുന്നവരില്‍ നഗരസഭാ കൗണ്‍സിലര്‍മാരുമുണ്ടെന്നാണ് കണ്ടെത്തല്‍. മുന്‍ കൗണ്‍സിലര്‍മാരായ ഷീബ എല്‍ദോസ് മതാരിപള്ളി, ശാലിനി മുരളി കുത്തുകുഴി, ബൈജു ജേക്ക് എന്നിവരെ ആറുവര്‍ഷത്തേക്കാണ് പുറത്താക്കിയത്. നഗരസഭയിലെ അഞ്ചാം വാര്‍ഡില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന ജോസ് നെടുങ്ങോട്ടിനെയും പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട്. പല ജില്ലകളിലും ഇതേ നടപടിയുണ്ടാവുമെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. പലയിടത്തും ഇത്തവണ വിമത ശല്യം കൂടുതലായി കോണ്‍ഗ്രസ് നേരിടുന്നുണ്ട്.

കഴിഞ്ഞ ദിവസം നേതൃത്വത്തോട് ചൊടിപ്പിച്ച് മുന്‍ ഡിസിസി അംഗം ഉള്‍പ്പെടെ ഇരുപത് പ്രവര്‍ത്തകര്‍ കുടുംബത്തോടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇരിട്ടിയിലെ ആറളം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ആറളം ഫാമിലെ പ്രവര്‍ത്തകരാണ് രാജിവെച്ചത്. വികസന പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കോണ്‍ഗ്രസിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജിവെച്ചതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഇവരെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനാണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
congress suspended dissenters in ernakulam who contested against party candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X