• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസില്‍ വെട്ടിനിരത്തല്‍, വിമതരെല്ലാം ഔട്ട്, ഡിസിസി ജനറല്‍ സെക്രട്ടറി അടക്കം പുറത്തായി!!

കോഴിക്കോട്: കോണ്‍ഗ്രസിനുള്ളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ശക്തമാകുന്ന വിമത പോരിന് പൂട്ടിട്ട് കെപിസിസി. കടുത്ത നടപടികള്‍ പ്രമുഖ നേതാക്കള്‍ക്കെതിരെ തന്നെ വന്നിട്ടുണ്ട്. വയനാട്ടിലും പാലക്കാട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ തലവേദനയുണ്ടാക്കുന്നവര്‍ക്കെതിരെയാണ് നടപടി. അതേസമയം കെ മുരളീധരന്‍-മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിലുള്ള പോര് ഒരു വശത്ത് നില്‍ക്കുന്നുണ്ട്. വടകരയില്‍ മുരളി പ്രചാരണത്തിന് ഇറങ്ങില്ലെന്നും പറയുന്നുണ്ട്. അതിനിടയിലാണ് വിമതര്‍ക്ക് കെപിസിസി തന്നെ ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നത്.

കെപിസിസി അംഗം വരെ

കെപിസിസി അംഗം വരെ

പാലക്കാട്ട് കെപിസിസി അംഗത്തെയും ഡിസിസി ജനറല്‍ സെക്രട്ടറിയെയുമാണ് പുറത്താക്കിയിരിക്കുന്നത്. ഇവര്‍ നേരത്തെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് നടപടി സ്വീകരിക്കാന്‍ കെപിസിസി നിര്‍ബന്ധിതരായത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമത ഭീഷണി മുഴക്കിയവരെ പാര്‍ട്ടി പദവികള്‍ പോലും പരിഗണിക്കാതെയാണ് പുറത്താക്കിയിരിക്കുന്നത്. ഇത് എല്ലാ ജില്ലകളിലെയും വിമതര്‍ക്കുള്ള സന്ദേശമായിട്ടാണ് വിലയിരുത്തുന്നത്.

നടപടി ഇങ്ങനെ

നടപടി ഇങ്ങനെ

പാലക്കാട് ഡിസിസി ജനറല്‍ സെക്രട്ടറി കെ ഭവദാസ്, കെപിസിസി അംഗം ടിപി ഷാജി എന്നിവര്‍ അടക്കം 13 പേരാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായത്. ആറ് വര്‍ഷമാണ് സസ്‌പെന്‍ഷന്‍ കാലാവധി. വയനാട്ടില്‍ വിമത പ്രവര്‍ത്തനം നടത്തിയ 12 പേരെ വയനാട് ഡിസിസിയാണഅ പുറത്താക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് ഭാരവാഹികളെയും പ്രവര്‍ത്തകരെയുമാണ് പുറത്താക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ കെ സുധാകരനും മുരളീധരനും അടക്കമുള്ളവര്‍ രംഗത്ത് വന്നത് കെപിസിസിയെ ചൊടിപ്പിച്ചിട്ടുണ്ട്.

പരസ്പരം ചര്‍ച്ചയില്ല

പരസ്പരം ചര്‍ച്ചയില്ല

കെപിസിസി നേതൃത്വം ആരുമായും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചര്‍ച്ച നടത്തുന്നില്ലെന്ന പരാതി കടുക്കുകയാണ്. ഡിസിസികളും കെപിസിസിയും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത കടുക്കുന്നുന്നുണ്ട്. ഡിസിസിയോട് ആലോചിക്കാതെ കണ്ണൂരിലെ മൂന്ന് സ്ഥാനാര്‍ത്ഥികളെ മാറ്റിയ കെപിസിസി തീരുമാനം അംഗീകരിക്കില്ലെന്നാണ് സുധാകരന്‍ തുറന്നടിച്ചത്. വ്യക്തി താല്‍പര്യങ്ങളെയാണ് കെപിസിസി സംരക്ഷിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം മൂന്ന് കെപിസിസി സ്ഥാനാര്‍ത്ഥികള്‍ക്കും കൈപ്പത്തി ചിഹ്നം നല്‍കില്ല. ഡിസിസി നേരത്തെ പ്രഖ്യാപിച്ചവര്‍ ആ ചിഹ്നത്തില്‍ മത്സരിക്കുമെന്നും സുധാകരന്‍ പറയുന്നു.

രണ്ട് തരം സമീപനം

രണ്ട് തരം സമീപനം

വിമതരോട് രണ്ട് തരം സമീപനമാണ് കെപിസിസിക്ക് ഉള്ളതെന്ന് നേതാക്കള്‍ പറയുന്നു. വേണ്ടപ്പെട്ട ചിലരെ ഒപ്പം നിര്‍ത്തുകയും മറ്റ് ചിലരെ ഒപ്പം നിര്‍ത്തുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്. ഡിസിസി അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥികളെ തള്ളി, പകരം അംഗീകരിക്കാത്ത വിമതരെ പിന്തുണയ്ക്കുന്ന സമീപനമാണ് കെപിസിസിക്കുള്ളത്. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രകടമാണ്. കോണ്‍ഗ്രസ് കെട്ടുറപ്പോടെ അല്ല തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതും വ്യക്തമാണ്.

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്

പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കെ മുരളീധരന്‍ തന്നെ സാക്ഷ്യപ്പെടുത്തി. കോണ്‍ഗ്രസിലെ പ്രാദേശിക തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാം. പ്രവര്‍ത്തകരുടെ ആത്മവീര്യമൊന്നും ചോര്‍ന്ന് പോയിട്ടില്ല. പക്ഷേ നേതാക്കള്‍ അതിനൊപ്പം സഹകരിക്കണം. താന്‍ എന്തായാലും പ്രവര്‍ത്തകരുടെ വികാരത്തിനൊപ്പമാണ്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ട്. പക്ഷേ അത് ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

English summary
congress taken action against dissenters, 13 leaders suspended from palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X