കോണ്‍ഗ്രസിന് 105 സീറ്റ് വരെ, ബിജെപി 80 ലേക്ക് ഒതുങ്ങും: കർണാടകയില്‍ ആശങ്കയുയർത്തി സർവ്വേകള്‍
ബെംഗളൂരു: സംസ്ഥാനം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കർണാടകയില്‍ ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും ശക്തമായ പോരാട്ടത്തിനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്. 224 അംഗ സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സാധ്യതകൾ താരതമ്യേന കൂടിയതായി തോന്നുമെങ്കിലും, തങ്ങളുടെ സ്വന്തം സർവേകളില്‍ പോലും കേവല ഭൂരിപക്ഷത്തിന് വേണ്ട 113 എന്ന കടമ്പ കടക്കുക വലിയ പാടുള്ള കാര്യമായിരിക്കുമെന്നാണ് പൊതുവേ വിലിയിരുത്തപ്പെടുന്നത്.

കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും സംസ്ഥാനത്ത് തൂക്കുസഭയായിരിക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജെ ഡി എസ് ഇത്തവണയും കിങ് മേക്കറായി മാറിയേക്കും. ചില കോൺഗ്രസ് നേതാക്കൾ പറയുന്നതനുസരിച്ച്, പാർട്ടിയുടെ ആഭ്യന്തര സർവേകൾ സൂചിപ്പിക്കുന്നത് 90-105 സീറ്റുകളിൽ വിജയം ഉറപ്പാണെന്നാണ്. അതായത് കേവല ഭൂരിപക്ഷത്തിന് പത്തോളം സീറ്റുകളുടെ കുറവ്.

"2018 ലെ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ പ്രകടനത്തിൽ നിന്ന് ഇത് ഗണ്യമായ പുരോഗതിയാണ്, ഞങ്ങളുടെ കുറച്ച് എം എൽ എമാരുടെ കൂറുമാറ്റത്തിന് മുമ്പ് പാർട്ടിക്ക് 80 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ സർവേകൾ അനുസരിച്ച്, ബെലഗാവി, കല്യാണ കർണാടക മേഖലകളിൽ പാർട്ടി സീറ്റുകളുടെ എണ്ണം വർധിപ്പിക്കും,"ഒരു കോൺഗ്രസ് എം എൽ എയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കല്യാണ്‍ കർണാടക മേഖലയിൽ കോൺഗ്രസിന്റെ സാധ്യതകൾ വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന് ഈ മേഖലയിലെ കലബുറഗി ജില്ലയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയെ പാർട്ടി ദേശീയ അധ്യക്ഷനായി അടുത്തിടെ തിരഞ്ഞെടുത്തതാണ്. അഴിമതി വിഷയത്തിൽ ബി ജെ പിക്കെതിരായ പ്രചാരണത്തിലൂടെയും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലൂടെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കടന്ന് പോയതും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

ബി ജെ പി നേരിടുന്ന പ്രധാന പ്രതിസന്ധി പാർട്ടിയിലെ പടലപ്പിണക്കമാണ്. മുൻ മന്ത്രിമാരായ കെഎസ് ഈശ്വരപ്പ, രമേഷ് ജാർക്കിഹോളി എന്നിവർ തങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ വലിയ അതൃപ്തിയാണ് പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്നും ജെ ഡി എസില്‍ നിന്നും കടന്ന് വന്നവർക്കെതിരായ അതൃപ്തിയും ശക്തമാണ്. ബിജെപിയുടെ ആഭ്യന്തര സർവേകൾ അനുസരിച്ച്, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 104 സീറ്റുകളിൽ നിന്ന് 70-80 സീറ്റുകളിലേക്ക് പാർട്ടി പിന്തള്ളപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തുക്ക് നിയമസഭ വിധിയിൽ പ്രതീക്ഷയർപ്പിച്ച് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെയും മകൻ എച്ച് ഡി കുമാരസ്വാമിയുടെയും നേതൃത്വത്തിലുള്ള ജെഡി(എസ്) കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങളുടെ ശക്തികേന്ദ്രമായ പഴയ മൈസൂരു മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം മേഖലയില്‍ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസും സജീവമാണ്.

അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയും ഇത്തവ മത്സരരംഗത്തുണ്ടാകും. ഏതാനും നഗര മണ്ഡലങ്ങളില്‍ ബിജെപിയുടെയോ കോൺഗ്രസിന്റെയോ അടിത്തറയിൽ എ എ പി ചില വിള്ളലുകൾ ഉണ്ടാക്കിയേക്കാം.
ഖനന മുതലാളിയായി മാറിയ രാഷ്ട്രീയക്കാരനായ ജനാർദൻ റെഡ്ഡിയുടെ പുതുതായി പ്രഖ്യാപിച്ച കല്യാണ രാജ്യ പ്രഗതി പക്ഷയും, കല്യാണ കർണാടകയിലെ ഏതാനും ജില്ലകളിലെ ചില സ്ഥാനാർത്ഥികളുടെ സാധ്യതകളെ ബാധിച്ചേക്കാം. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള ഏതാനും മണ്ഡലങ്ങളിൽ എസ് ഡി പി ഐ കോണ്‍ഗ്രസിന്റെ സാധ്യതകളെയായിരിക്കും സ്വാധീനിക്കുക.












Click it and Unblock the Notifications