കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; കാല്‍ ലക്ഷം ബുത്തുകള്‍, ഒരേ സമയം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍... അടിമുടി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അതിന്റെ ഏറ്റവും കടുത്ത പ്രതിസന്ധി കാലത്തിലൂടെ കടന്നുപോവുകയാണ്. അതിനിടയിലാണ് കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഇതില്‍ ഒരുപരാജയം എന്നത് അചിന്തനീയമായ കാര്യമാണ്.

ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍... ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍...

പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനംപന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം

ഏത് വിധത്തിലും വിജയം നേടുന്നതിനുളള തയ്യാറെടുപ്പിലാണ് കേരളത്തിലെ പാര്‍ട്ടി. ഇതിന്റെ ഭാഗമായി സംസ്ഥാനം മുഴുവന്‍ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ നിലവില്‍ വരികയാണ് റിപ്പബ്ലിക് ദിനത്തില്‍. ഏറ്റവും ഉന്നത പദവി വഹിക്കുന്ന നേതാവ് മുതല്‍ ഏറ്റവും താഴേ തട്ടിലുള്ള പ്രവര്‍ത്തകന്‍ വരെ ഈ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ പങ്കാളികളാകും. വിശദാംശങ്ങള്‍...

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് വൈകുന്നേരം 3 മണിയ്ക്കാണ് ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റികളെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തെ 25,14 ബൂത്തുകളും ഒരേ സമയം ആയിരിക്കും തിരഞ്ഞെടുക്കപ്പെടുക എന്ന പ്രത്യേകതയും ഉണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന് ശേഷമായിരിക്കും ഇത്.

കെസി വേണുഗോപാല്‍ മുതല്‍

കെസി വേണുഗോപാല്‍ മുതല്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരും ബൂത്ത് തിരഞ്ഞെടുപ്പ് സമിതികളുടെ രൂപീകരണത്തില്‍ പങ്കാളികളാകും. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എല്ലാം കമ്മിറ്റി പുന:സംഘടനയുടെ ഭാഗമാകും.

 ചരിത്ര നീക്കം

ചരിത്ര നീക്കം

കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു നീക്കം ആദ്യമായാണ്. താഴേ തട്ട് മുതല്‍ സംഘടനയെ ചലനാത്മകമാക്കിയില്ലെങ്കില്‍ തിരിച്ചുവരവ് സാധ്യമല്ലെന്ന വിലയിരുത്തലില്‍ ആണ് ഇത്തരമൊരു നീക്കം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഗ്രൂപ്പില്ലാതെ

ഗ്രൂപ്പില്ലാതെ

ഇത്തവണ ബൂത്ത് തലം മുതല്‍ ഗ്രൂപ്പ് രഹിത പ്രവര്‍ത്തനമാണ് ലക്ഷ്യം വക്കുന്നത്. മുന്‍കാലങ്ങളില്‍ ഓരോ ബൂത്തിനും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കായിരുന്നു ചുമതല. എന്നാല്‍ ഇത്തവണ ഗ്രൂപ്പില്ലാതെ ഒരൊറ്റ ആള്‍ക്കായിരിക്കും ചുമതല. എന്നാല്‍ ഇത് എത്രകണ്ട് ഫലപ്രാപ്തിയുണ്ടാക്കും എന്ന കാര്യത്തില്‍ നേതൃത്വത്തിന് തന്നെ സംശയമുണ്ട്.

ഓരോ ബുത്തിൽ നിന്നും സോഷ്യല്‍ മീഡിയ സെല്ലിലേക്ക്

ഓരോ ബുത്തിൽ നിന്നും സോഷ്യല്‍ മീഡിയ സെല്ലിലേക്ക്

ഇത്തവണ ബൂത്ത് അടിസ്ഥാനത്തില്‍ തന്നെ സോഷ്യല്‍ മീഡിയ സെല്ലും രൂപീകരിക്കുന്നുണ്ട്. ഓരോ ബൂത്തില്‍ നിന്നും അഞ്ച് പേരെ വീതം ആണ് കെപിസിസിയുടെ സാമൂഹ്യ മാധ്യമ സെല്ലിലേക്ക് തിരഞ്ഞെടുക്കുക. സാമൂഹ്യ മാധ്യമങ്ങള്‍ തന്ത്രപരമായി ഉപയോഗിക്കുക എന്നതാണ് ഇത്തവണത്തെ ലക്ഷ്യം.

മൂന്ന് സ്‌ക്വാഡ് വീതം

മൂന്ന് സ്‌ക്വാഡ് വീതം

ജനുവരി 27 മുതല്‍ 30 വരെ ഓരോ ബൂത്തിന്റേയും നേതൃത്വത്തില്‍ വീടുകയറിയുള്ള പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഓരോ ബുത്തില്‍ നിന്നും മൂന്ന് സ്‌ക്വാഡുകള്‍ വീതം ഇത്തരം ഹൃഹസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കണം എന്നാണ് നിര്‍ദ്ദേശം. സിപിഎമ്മിന്റെ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

പദയാത്രകളും

പദയാത്രകളും

ജനുവരി 30 ന് മണ്ഡലാടിസ്ഥാനത്തില്‍ പദയാത്രകളും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരും ആറ് മണിവരെ ആണ് പദയാത്ര. സ്ത്രീകളുടെ സാന്നിധ്യം ഇതില്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തെളിവ് വേണം

തെളിവ് വേണം

ബൂത്ത് തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിക്കുന്നു എന്നത് ഉറപ്പാക്കാനും ചില വഴികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യോഗത്തിന്റെ ഫോട്ടോകളും റിപ്പോര്‍ട്ടും നേതൃത്വത്തിന് അതാത് ഭാരവാഹികള്‍ കൈമാറണം. കെപിസിസി സെക്രട്ടറിമാര്‍ക്കാണ് ബൂത്ത് തിരഞ്ഞെടുപ്പ് സമിതി രൂപീകരണത്തിന്റെ ഏകോപന ചുമതലയുള്ളത്.

കോണ്‍ഗ്രസിന് സിബിഐ പഥ്യം! പക്ഷേ, സോളാറില്‍ വേണ്ട.. എന്തുകൊണ്ട്? ലാവലിന്‍ മുതല്‍ ലൈഫ് വരെകോണ്‍ഗ്രസിന് സിബിഐ പഥ്യം! പക്ഷേ, സോളാറില്‍ വേണ്ട.. എന്തുകൊണ്ട്? ലാവലിന്‍ മുതല്‍ ലൈഫ് വരെ

ഉമ്മന്‍ ചാണ്ടിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം... അത് എന്തുകൊണ്ട്? നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കുംഉമ്മന്‍ ചാണ്ടിയുടെ മില്യണ്‍ ഡോളര്‍ ചോദ്യം... അത് എന്തുകൊണ്ട്? നിയമത്തിന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കും

English summary
Congress to form 25,041 Booth Level Election Committees on January 26, Republic Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X