കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് തര്‍ക്കം; ജെഡിയുവുമായി രണ്ടാം ഘട്ട ചര്‍ച്ച, യുഡിഎഫില്‍ നിന്ന് ആരൊക്കെ പുറത്തേയ്ക്ക്?

Google Oneindia Malayalam News

കോഴിക്കോട്: യുഎഡിഎഫിലെ സീറ്റ് തര്‍ക്കം രമ്യമായി പരിഹരിയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജെഡിയുവുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. ചര്‍ച്ച വീണ്ടും തുടരുമെന്നും. രണ്ടാം ഘട്ട ചര്‍ച്ച ഏഴാം തീയതി നടത്തുമെന്നും മുഖ്യമന്ത്രി.

പാലക്കാട് തോല്‍വിയുടെ പേരില്‍ യുഡിഎഫുമായി ഇടഞ്ഞ ജെഡിയു പഴയ സൗഹൃദത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല. ഇതിനിടെ പിണറായി വിജയനുമായി അടുത്തതും മുന്നണി വിടുമെന്ന പ്രചാരണം ഉണ്ടായിട്ടും അധികനാളായിട്ടില്ല. മുന്നണിയുമായി യാതൊരു പ്രശ്‌നവും ഇല്ലാത്ത ഘടകകക്ഷിയാണ് ജെഡിയു എന്ന് മുഖ്യമന്ത്രി പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകളും നന്നായി പോകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

MP Veerendra Kumar

കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഏതെങ്കിലും പാര്‍ട്ടി കൂടുതല്‍ സീറ്റ് വേണ്ടെന്ന് പറയുമോ എന്നായിരുന്നു എംപി വീരേന്ദ്രകുമാറിന്റെ മറുചോദ്യം. അതിനാല്‍ തന്നെ രണ്ടാം ഘട്ട ചര്‍ച്ചയില്‍ ജെഡിയു നിലപാടുകള്‍ കര്‍ശനമാക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ യുഡിഎഫിന് സീറ്റ് വിഭജനം കീറാമുട്ടിയാകും.

English summary
Congress to hold talks with JDU.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X