കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ വാക്‌പോര് തീര്‍ക്കാന്‍ നേതൃത്വം... സോഷ്യല്‍ മീഡിയ വിലക്ക്, പരസ്യ പ്രസ്താവനയും നടക്കില്ല

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക് വരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അടുത്ത കാലത്തൊന്നും കാണാത്ത പൊരിഞ്ഞ അടിയാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഗ്രൂപ്പില്ലാത്ത സുധീരനും ഗ്രൂപ്പ് കളിയുടെ ആശാന്‍മാരായ രാജ്‌മോഹന്‍ ഉണ്ണിത്താനും എംഎം ഹസനും വരെ പരസ്പരം വാളോങ്ങി രംഗത്തെത്തിയിരിക്കുകയാണ്. കേരള കോണ്‍ഗ്രസിനെയും മാണിയെയും യുഡിഎഫിലേക്ക് കൊണ്ടുവന്നതിന് പുറമേ ഉള്ള രാജ്യസഭാ സീറ്റും കൂടി കൊടുത്തത് എന്ത് കാര്യത്തിനാണെന്ന് ഇവര്‍ പരസ്യമായി തന്നെ ചോദിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ ശരിക്കും കുടുങ്ങുകയും ചെയ്തു. എന്നാല്‍ ഈ വിഷയം പരസ്പരമുള്ള വിദ്വേഷം തീര്‍ക്കാനാണ് നേതാക്കള്‍ ഉപയോഗിക്കുന്നത്.

തനിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം എങ്ങനെ നഷ്ടപ്പെട്ടെന്ന് സുധീരന്‍ വ്യക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയെ പിന്തുണയ്ക്കുന്ന രീതിയിലുള്ള പ്രസ്താവനകളും വാക്‌പോരുകളും ഉണ്ടായി. എന്തായാലും ഈ പൊട്ടിത്തെറിക്ക് അവസാനം ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ദേശീയ നേതൃത്വം. പരസ്യ പ്രസ്താവനയ്ക്കും സോഷ്യല്‍ മീഡിയയിലെ പ്രസ്താവനകളും വിലക്ക് വരുമെന്നാണ് സൂചന.

പെരുമാറ്റ ചട്ടം രൂപീകരിക്കും

പെരുമാറ്റ ചട്ടം രൂപീകരിക്കും

നേതാക്കളുടെ പരസ്യമായ തെറിവിളികളും കുറ്റപ്പെടുത്തലും പാര്‍ട്ടിക്ക് അങ്ങേയറ്റത്തെ നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പെരുമാറ്റ ചട്ടം രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. അതേസമയം സുധീരനുമായുള്ള അനുനയ ചര്‍ച്ചകള്‍ പാളിയതും നേതൃത്വത്തിനെ കൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുപ്പിച്ചെന്നാണ് കരുതുന്നത്. പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയാമെന്നും ഹസന്‍ പറഞ്ഞു.

കടുത്ത നടപടിയെടുക്കും

കടുത്ത നടപടിയെടുക്കും

നേതൃത്വത്തിന്റെ വിലക്ക് ലംഘിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഹസന്‍ പറഞ്ഞു. അതേസമയം വിഎം സുധീരന്റേത് സ്വന്തം അഭിപ്രായമാണെന്നും ഹസന്‍ പറഞ്ഞു. യുവ എംഎല്‍എമാരുടെ പരസ്യ പ്രതികരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂരിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പിന്റെ അതിപ്രസരമാണ്. ഗ്രൂപ്പ് കളി കാരണം സംഘടനാ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയാണ്. ഇതിനിയും തുടരാനാവില്ല. പരസ്യ പ്രസ്താവകളും സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളും നിയന്ത്രിക്കുന്നത് അതുകൊണ്ടാണെന്നും ഹസന്‍ വ്യക്തമാക്കി.

വളഞ്ഞിട്ട് ആക്രമിച്ചു.....

വളഞ്ഞിട്ട് ആക്രമിച്ചു.....

സുധീരന്‍ തുടര്‍ച്ചായിട്ടുള്ള ദിവസങ്ങളിലാണ് പ്രമുഖ നേതാക്കള്‍ക്കെതിരെ രംഗത്തെത്തുന്നത്. തനിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത് ഗ്രൂപ്പ് സമ്മര്‍ദത്തിനെ തുടര്‍ന്നാണെന്ന് സുധീരന്‍ ആരോപിച്ചു. സഹികെട്ടാണ് രാജിവെക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താന്‍. ഇത്തരം കാര്യങ്ങള്‍ കൊണ്ട് സംഘടനാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായി. സത്യം പറഞ്ഞാല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇങ്ങനെ തുടരാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് രാജിവെച്ചതെന്നും സുധീരന്‍ പറഞ്ഞു. നേരത്തെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയിലും കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെ സുധീരന്‍ വിമര്‍ശിച്ചിരുന്നു.

വാക്‌പോര് കടുക്കുന്നു

വാക്‌പോര് കടുക്കുന്നു

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ച പ്രത്യേക യോഗത്തില്‍ ഭാരവാഹികള്‍ തമ്മില്‍ കടുത്ത വാക്‌പോര് നടത്തുന്നതാണ് കണ്ടത്. അതേസമയം പാര്‍ട്ടിയുടെ സമീപനങ്ങളില്‍ കാര്യമായ മാറ്റം വേണമെന്നാണ് മിക്ക നേതാക്കളും വാദിച്ചത്. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയിലും ഇതര മാധ്യമങ്ങളിലും നിയന്ത്രണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. രാജ്യസഭാ സീറ്റ് വിഷയത്തിലുള്ള ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്ന് നേതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിക്കാനുള്ള ശ്രമം മുതിര്‍ന്ന നേതാക്കള്‍ ചെറുക്കുകയും ചെയ്തു.

കുര്യന്‍ അഭിപ്രായം പറയേണ്ട

കുര്യന്‍ അഭിപ്രായം പറയേണ്ട

ഉമ്മന്‍ ചാണ്ടിക്കെതിരെ കടന്നാക്രമണം നടത്തിയ പിജെ കുര്യനെ കെസി ജോസഫ് വിമര്‍ശിക്കുകയും ചെയ്തു. ചെങ്ങന്നൂരില്‍ തിരിഞ്ഞ് നോക്കാത്ത കുര്യന്‍ അഭിപ്രായം പറയേണ്ടെന്നായിരുന്നു കെസി ജോസഫ് പറഞ്ഞത്. ഇതിന് പുറമേ എംഎം ഹസനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഹസന് തങ്ങളെ തിരുത്താന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് ഉണ്ണിത്താന്‍ ചോദിച്ചു. മറ്റ് നേതാക്കളെത്തിയാണ് ഉണ്ണിത്താനെ ശാന്തനാക്കിയത്. വിമര്‍ശനം അതിരു കടന്നെന്നായിരുന്നു ഹസന്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ അടിമുടി തിരുത്തല്‍ വേണമെന്നാണ് കെ മുരളീധരന്‍ ആവശ്യപ്പെട്ടത്.

യുവ നേതാക്കള്‍ എത്തിയില്ല

യുവ നേതാക്കള്‍ എത്തിയില്ല

നേതൃത്വത്തില്‍ പ്രധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ യുവ നേതാക്കളൊന്നും യോഗത്തിന് എത്തിയില്ല. അതേസമയം ഉണ്ണിത്താനെ പാര്‍ട്ടി വക്താവാക്കിയത് ശരിയായില്ലെന്ന് ഹസന്‍ പറഞ്ഞതായിരുന്നു യോഗത്തിലെ ഹൈലൈറ്റ്. മാധ്യമങ്ങളിലൂടെ നേതൃത്വത്തെ താറടിച്ച് കാണിക്കുകയാണ് ഉണ്ണിത്താനെന്നും ഹസന്‍ ആരോപിച്ചു. എന്നാല്‍ തന്നെ വക്താവാക്കിയത് ഹസനല്ല. തളര്‍ന്ന് കിടക്കുന്നവരെ പോലും കെപിസിസി പ്രതിനിധകളാക്കിയപ്പോള്‍ തന്നെ തഴയുകയാണ് ചെയ്തതെന്നു ഉണ്ണിത്താന്‍ ആരോപിച്ചു. അതേസമയം ഉമ്മന്‍ച്ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും എന്ത് വിലകൊടുത്തും തടയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തെറ്റ് പറ്റിപ്പോയി

തെറ്റ് പറ്റിപ്പോയി

മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കാന്‍ തീരുമാനിച്ചത് തെറ്റിപ്പോയെന്ന് രമേശ് ചെന്നിത്തല രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറഞ്ഞു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം യോഗത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ കുറ്റസമ്മതം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ ക ണ്ടാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായതെന്ന് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്തുള്ള അംഗബലം വര്‍ധിപ്പിക്കാന്‍ മാണിയുടെ സഹായം അത്യാവശ്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിത്തെറിച്ച് സുധീരന്‍; പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയിട്ടും സീറ്റ് തന്നില്ലെന്ന് ഉണ്ണിത്താന്‍പൊട്ടിത്തെറിച്ച് സുധീരന്‍; പാര്‍ട്ടിക്ക് വേണ്ടി വെള്ളം കോരിയിട്ടും സീറ്റ് തന്നില്ലെന്ന് ഉണ്ണിത്താന്‍

സഹോദരനെ വെടിവെച്ചത് തന്നോടുള്ള വ്യക്തി വൈരാഗ്യം കാരണം.... യോഗിക്കെതിരെ തുറന്നടിച്ച് കഫീല്‍ ഖാന്‍!!സഹോദരനെ വെടിവെച്ചത് തന്നോടുള്ള വ്യക്തി വൈരാഗ്യം കാരണം.... യോഗിക്കെതിരെ തുറന്നടിച്ച് കഫീല്‍ ഖാന്‍!!

English summary
congress to impose social media restriction to leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X