കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിവ് ബക്കറ്റുമായി കോൺഗ്രസ്.. ലക്ഷ്യം നൂറ് കോടിക്ക് മേലെ.. കെപിസിസി ഖജനാവ് കാലി

Google Oneindia Malayalam News

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വന്‍ ഫണ്ട് പിരിവിനൊരുങ്ങി കോണ്‍ഗ്രസ്. അക്രമത്തിനും വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരെ കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്രയ്ക്ക് ഒരു ബൂത്തില്‍ നിന്നും അന്‍പതിനായിരം രൂപ വീതം പിരിക്കാനാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ നൂറ് കോടിയെങ്കിലും കെപിസിസിയുടെ ഖജനാവില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 2,40,000ല്‍പ്പരം ബൂത്തുകളില്‍ നിന്നായി അന്‍പതിനായിരം രൂപ വീതം പിരിച്ചെടുക്കുക വഴി 120 കോടി രൂപയെങ്കിലും പാര്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ ജിഎസ്ടിയും നോട്ട് നിരോധനവും മൂലം സാമ്പത്തിക പ്രതിസന്ധിയിലായ പൊതുജനത്തില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തരുത് എന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം.

CONGRESS

അതേസമയം 120 കോടി ലഭിച്ചില്ലെങ്കിലും 100 കോടിയെങ്കിലും ഉറപ്പാക്കണം എന്നാണ് നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബൂത്ത് തലത്തില്‍ പിരിച്ചെടുക്കുന്ന അന്‍പതിനായിരത്തില്‍ പതിനഞ്ചായിരം കെപിസിസിയും ഓരോ ജില്ലാ കമ്മിറ്റികളും തുല്യമായി വീതിച്ചെടുക്കു. ബാക്കി വരുന്ന തുക ബൂത്ത്, ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ക്ക് വീതിച്ചെടുക്കാവുന്നതാണ്. 50, 100, 500 രൂപയുടെ കൂപ്പണുകളാണ് പിരിവിന് തയ്യാറാക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഭരണം ഇല്ലാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ബക്കറ്റുമായി ഇറങ്ങുകയല്ലാതെ പണസമാഹരണത്തിന് മറ്റ് വഴികളില്ലെന്നതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ. ഏപ്രില്‍ 7 മുതല്‍ 25 വരെയാണ് എംഎം ഹസ്സന്‍ നയിക്കുന്ന ജനമോചന യാത്ര.

കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നുകൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു

കള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളികള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളി

English summary
Congress to raise maximum fund before next Loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X