കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം തിരിച്ചുവരവ്; കേരളത്തിൽ പുതിയ പരീക്ഷണത്തിന് കോൺഗ്രസ്.. എംഎൽഎമാരും എംപിമാരും കളത്തിലേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം; തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വം. ഇനി ഇതുവരെ തുടർന്ന് പോന്നിരുന്ന സംഘടന രീതികൾ ആകില്ല കേരളത്തിൽ ഉണ്ടാകുകയെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്റ് നൽകി കഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങളെ തകർത്തെറിഞ്ഞ് പാർട്ടി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചത് ഇതിന്റെ ഭാഗമായാണ്. എന്നാൽ സംസ്ഥാനത്ത് മറ്റ് ചില പരീക്ഷണങ്ങൾക്ക് കൂടി ഒരുങ്ങുകയാണ് ഹൈക്കമാൻറ് നേതൃത്വം എന്നാണ് സൂചന. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

മോഹൻലാൽ വാങ്ങുന്ന പ്രതിഫലം 8 കോടി മുതൽ..പട്ടികയിൽ മൂന്നാമത് ഈ യുവ താരം..ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്മോഹൻലാൽ വാങ്ങുന്ന പ്രതിഫലം 8 കോടി മുതൽ..പട്ടികയിൽ മൂന്നാമത് ഈ യുവ താരം..ഏറ്റവും പുതിയ റിപ്പോർട്ട് പുറത്ത്

പിടുമുറുക്കി എഐസിസി

ഉമ്മൻചാണ്ടി-ചെന്നിത്തല അച്ചുതണ്ടിനെ പൊളിച്ച് പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയോഗിച്ചതോടെ തന്നെ സംസ്ഥാനത്ത് രണ്ടും കൽപ്പിച്ച നീക്കങ്ങൾക്കാണ് ഹൈക്കമാന്റ് തയ്യാറെടുക്കുന്നതെന്ന ഏകദേശ സൂചന പുറത്തുവന്നിരുന്നു. ഗ്രൂപ്പ് നിർദ്ദേശങ്ങളും എതിർപ്പുകളും പാടെ നിരാകരിച്ച് കെ സുധാകരെ അധ്യക്ഷ സ്ഥാനത്ത് നിയമിക്കുക കൂടി ചെയ്തതോടെ കേരളത്തിൽ പിടിമുറുക്കുകയാണ് എഐസിസി എന്നത് ഏറെ കുറെ വ്യക്തമായിരിക്കുകയാണ്.

പ്രത്യേക സമിതി

ഇനി ഡിസിസി ഭാരവാഹികളുടെ കാര്യത്തിൽ തിരുമാനം എടുക്കാൻ ഒരുങ്ങുകയാണ് ദേശീയ നേതൃത്വം. കെപിസിസി അധ്യക്ഷൻ കഴിഞ്ഞാൽ ഉള്ള പദവിയായി ഡിസിസി അധ്യക്ഷൻമാർ നിലകൊള്ളണമെന്നതാണ് ഹൈക്കമാന്റ് നിർദ്ദേശം. ഇതിനായി പ്രത്യേക സമിതിയേയും നിയോഗിച്ചിട്ടുണ്ട്. നേതാക്കളുടെ കണ്ടെത്തുന്നതിനായി അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. അധ്യക്ഷൻ കെ സുധാകരനും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി കഴിഞ്ഞു.

വിമർശനം

നിലവിൽ ജില്ലാ നേതൃത്വങ്ങൾക്കെതിരെ പല കോണുകളിൽ നിന്നും വിമർശനം ശക്തമായ സാഹചര്യത്തിൽ കൂടിയാണ് അഴിച്ച് പണിക്ക് ഒരുങ്ങുന്നത്. മാത്രമല്ല തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ചില ഡിസിസി അധ്യക്ഷൻമാർ രാജിവെച്ച് ഒഴിയുകയും ചെയ്തിരുന്നു. അതേസമയം നേതാക്കളെ കണ്ടെത്തുന്നതിൽ മുൻ രീതികളിൽ നിന്ന് വ്യത്യസ്തമായി ഒരാൾക്ക് ഒരു പദവി എന്ന പതിവ് പാലിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്റ് വ്യക്തമാക്കിയിരിക്കുന്നത്.

ഒരാൾക്ക് ഒരു പദവി

നേരത്തേ ഒരാൾ ഒരു പദവി മാത്രം വഹിക്കുന്നതായിരുന്നു സംസ്ഥാന കോൺഗ്രസിലെ രീതി. ജനപ്രതിനിധികൾ അവരുടെ ജോലികളിൽ തുടരാനും സംഘടനയിലെ മറ്റു നേതാക്കൾക്ക് താഴെ തട്ടിൽ ഇറങ്ങി പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയും കൂടിയായിരുന്നു ഇത്. ചില സ്ഥങ്ങളിൽ ഇരട്ട പദവികൾ വഹിച്ചിരുന്ന നേതാക്കൾ ഉണ്ടായിരുന്നുവെങ്കിലും ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും ഈ നിർദ്ദേശം പാലിക്കപ്പെട്ടു.

വർക്കിംഗ് പ്രസിഡന്റുമാർ

എന്നാൽ ഈ നിർദ്ദേശങ്ങൾ പൊളിച്ചെഴുതി കൊണ്ടാണ് നിലവിൽ നാല് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചതെന്ന് ശ്രദ്ധേയമാണ്. കെ സുധാകരൻ കണ്ണൂരിൽ നിന്നുള്ള എംപിയാണ്. കൊടിക്കുന്നിൽ സുരേഷും. കൂടാതെ മറ്റ് വർക്കിംഗ് പ്രസിഡന്റുമാരായ ടി സിദ്ധിഖ്, പിടി തോമസ് എന്നിവർ എംഎൽഎമാരും. സമുദായ സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു ഈ നിയമനങ്ങൾ.

 മേഖല തിരിച്ച്

അതിനിടെ വർക്കിംഗ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചുള്ള നിയമനങ്ങൾ വേണമെന്ന ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. നേരത്തേ അത്തരമൊരു ആവശ്യം ഉണ്ടായിരുന്നുവെങ്കിലും മുൻ അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അത് അംഗീകരിച്ചിരുന്നില്ല. ഇതോടെ ഫലത്തിൽ വർക്കിംഗ് പ്രസി‍ഡന്റുമാർക്ക് കാര്യമായ ചുമതലകൾ ഒന്നും വഹിക്കാനുണ്ടായിരുന്നില്ല.

ജംബോ കമ്മിറ്റികൾ

ജംബോ കമ്മിറ്റികൾ പിരിച്ചുവിടുകയെന്ന നിർണായക തിരുമാനത്തിനും ഹൈക്കമാന്റ് ഒരുങ്ങുകയാണ്. പരമാവധി 20 മുതൽ 25 പേർ അടങ്ങുന്ന ഭാരവാഹി നിര മതിയെന്നാണ് നിർദ്ദേശം ഉയർന്നിരിക്കുന്നത്. നിലനിൽ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി 100 ഓളും പേരുണ്ട്. നൂറിൽ കൂടുതൽ ഭാരവാഹികൾ ഉള്ള ഡിസിസികളും ഉണ്ട്.ഇത് പൊളിക്കുകയാണ് ലക്ഷ്യം.

പ്രവർത്തന മികവ്

പദവികൾ വഹിക്കുന്നുവെന്നല്ലാതെ യാതൊരു പ്രവർത്തനവും നേതാക്കൾ നടത്തുന്നില്ലെന്ന വിമർശനം ശക്തമാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പോലും സജീവമാകാതിരുന്ന നേതാക്കളെ അതുകൊണ്ട് തന്നെ വെച്ച് പൊറുപ്പിക്കേണ്ടതില്ലെന്ന കർശന നിലപാടാണ് ഹൈക്കമാന‍്റിന് ഉള്ളത്. പ്രവർത്തന മികവ് മാത്രമായിരിക്കണം നേതാക്കളെ തിരുമാനിക്കുന്നതിനുള്ള മാനദണ്ഡം എന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്.

കടുംവെട്ട്


ഗ്രൂപ്പ് നീക്കങ്ങൾ അവസാനിപ്പിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. നിലവിൽ സംസ്ഥാനത്തെ 9 ഡിസിസികൾ ഐ ഗ്രൂപ്പിനും അഞ്ച് ഡിസിസികൾ എ ഗ്രൂപ്പിനുമാണ്.ഇതേ അടിസ്ഥാനത്തിൽ തന്നെ ചുമതല ലക്ഷ്യം വെച്ചുള്ള ചരടുവലികൾ ചില നേതാക്കൾ നടത്തുന്നുണ്ട്. എന്നാൽ ഇതിനെല്ലാം കടുംവെട്ട് നൽകിക്കൊണ്ടായിരിക്കും പുതിയ തിരുമാനം.

താഴെ തട്ടിൽ

അതിനിടെ കോൺഗ്രസ് ഭാരവാഹിത്വത്തിൽ പുതിയ പരീക്ഷണങ്ങൾ കൊണ്ടുവരാനുളള നീക്കത്തിലാണ് പാർട്ടി അധ്യക്ഷൻ കെ സുധാകരൻ. ബ്ലോക്ക് കമ്മിറ്റികൾക്ക് പകരം നിയോജക മണ്ഡലം തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുകയാണ് ലക്ഷ്യം. താഴെ തട്ടിൽ നിന്നുള്ള അഭിപ്രായം തേടിക്കൊണ്ടാകും തിരുമാനം.

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
Congress to revamp DCC soon, may give positions to sitting mla's and mp's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X