• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രണ്ടും കല്‍പ്പിച്ച് കോണ്‍ഗ്രസ്; 2000 യുവാക്കള്‍ക്ക് കണ്ണൂരില്‍ ട്രെയിനിങ്ങ് സ്കൂള്‍ ആരംഭിക്കുന്നു

  • By Desk

കണ്ണൂര്‍: ശക്തമായ ജനകീയ അടിത്തറയുണ്ടെങ്കിലും കേരളത്തില്‍ പലപ്പോഴും കോണ്‍ഗ്രസ്സിന് തിരിച്ചടിയാവുന്നത് സംഘടനപരമായ പിഴവുകളാണ്. ഗ്രൂപ്പ് കളികളും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുണ്ടാകുന്ന വിമത നീക്കങ്ങളൊക്കൊയായി ആകെ കെട്ടഴിഞ്ഞ ഒരു പട്ടം പോലെയാണ് കോണ്‍ഗ്രസ്സിന്റെ സംഘടന രീതി എന്നാണ് പൊതുവേയുള്ള വിമര്‍ശനം.

ഇനിയും പഴയപോലെ കാര്യങ്ങള്‍ പോയാല്‍ ശരിയാവില്ലെന്ന ഘട്ടത്തിലാണ് കീഴ്ത്തട്ടില്‍ സംഘടന ബലം ശക്തിപ്പെടുത്താന്‍ പാര്‍ട്ടി തയ്യാറാവുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ യുവാക്കളെ പരിശീലിപ്പിക്കാന്‍ ട്രെയിനിങ്ങ് സ്‌കൂളുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്.

ലോക്‌സഭാ

ലോക്‌സഭാ

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് ഏറെ നിര്‍ണ്ണായകമാണ്. സ്വന്തമായി ഭരണത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും 2014 ല്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയെ ശക്തമായി തന്നെ കേന്ദ്രത്തില്‍ തിരിച്ചു കൊണ്ടുവരണം. കുറഞ്ഞപക്ഷം കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാനുള്ള സീറ്റുകളെങ്കിലും നേടണമെന്ന ഉറച്ച തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.

ജനകീയ അടിത്തറ

ജനകീയ അടിത്തറ

ബിജെപി കാര്യമായ വെല്ലുവിളി ഉയര്‍ത്താത്ത കേരളത്തിലെ 20 സീറ്റുകളില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ശക്തമായ ജനകീയ അടിത്തറ ഉള്ളപ്പോഴും കീഴ്ത്തട്ടില്‍ ശക്തമായ സംഘടനാ ബലം ഇല്ലാത്തതാണ് പാര്‍ട്ടിയെ പിന്നോട്ടടിക്കുന്നത്. ഇതിന് പരിഹാരം എന്ന നിലയിലാണ് കണ്ണൂരില്‍ കോണ്‍ഗ്രസ് ട്രെയിനിങ്ങ് സ്‌കൂള്‍ തുടങ്ങിയത്.

സംഘടനാ ബലം

സംഘടനാ ബലം

സംഘടനാ ബലം ശക്തിപ്പെടുത്താനായി മതേതര ജനാധിപത്യ കാഴ്ച്ചപ്പാടിനോട് പ്രതിബദ്ധതയുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുക എന്നതായ് കണ്ണൂരില്‍ സ്ഥാപിതമായ ട്രെയിനിങ്ങ് സ്‌കൂളിന്റെ മുഖ്യലക്ഷ്യം.

കെ സുധാകരന്‍

കെ സുധാകരന്‍

കെ സുധാകരനാണ് ട്രെയിനിങ് സ്‌കൂള്‍ എന്ന പദ്ധതിക്ക് പിന്നില്‍. അതുകൊണ്ട് തന്നെയാണ് സംസ്ഥാനത്ത് ആദ്യമായി ട്രെയിനിങ്ങ് സ്‌കൂള്‍ അദ്ദേഹത്തിന്റെ തട്ടകമായ കണ്ണൂല്‍ സ്ഥാപിച്ചതും. കണ്ണൂര്‍ ഡിസിസിക്ക് കീഴിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം. നിശ്ചിതമാസങ്ങള്‍ക്കുള്ളില്‍ 2000 പേരെ പരിശീലിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.

ട്രെയിനിങ്ങ് സ്‌കൂള്‍

ട്രെയിനിങ്ങ് സ്‌കൂള്‍

ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 200 പേര്‍ പുറത്തിറങ്ങിക്കഴിഞ്ഞു. പ്രാദേശികതലത്തില്‍ നിന്ന് കഴിവും സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്താന്‍ ശേഷിയുമുള്ള 17 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളെ കണ്ടെത്തിയാണ് ട്രെയിനിങ്ങ് സ്‌കൂള്‍ പരിശീലനം നല്‍കുന്നത്.

പ്രതികരണശേഷി

പ്രതികരണശേഷി

രാഷ്ട്രീയപരമായ കാഴ്ച്ചപ്പാടിന് പുറമെ പ്രതികരണശേഷി, ദേശീയബോധം, പരിസ്ഥിതി അവബോധം,നേതൃശേഷി, സാമൂഹികബോധം എന്നിവ വളര്‍ത്തിയെടുക്കുന്ന വിഷയങ്ങളാണ് കോഴ്‌സിന്റെ സിലബസിലുള്ളത്. ദേശീയ രാഷ്ട്രീയ ചരിത്രം ഉള്‍പ്പടെ 30 വിഷയങ്ങളും കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യുവാക്കള്‍

യുവാക്കള്‍

കണ്ണൂര്‍ ജില്ലയിലെ 11 നിയോജമണ്ഡലങ്ങളിലും 23 ബ്ലോക്കുകളിലും 93 സംഘടനാമണ്ഡലങ്ങളിലും പാര്‍ട്ടിനേതാക്കളെ കോ ഓര്‍ഡിനേറ്റര്‍മാരായി നിയമിക്കും. ഇവരാണ് അതത് പ്രദേശത്തെ താല്‍പര്യമുള്ള യുവാക്കളെ കണ്ടെത്തി രജിസ്റ്റര്‍ ചെയ്ത് ട്രെയിനിങ്ങ് സ്‌കൂളിലേക്ക് അയക്കുന്നത്.

200 പേര്‍

200 പേര്‍

പ്രാദേശിക തലത്തില്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ കണ്ടെത്തുന്ന പ്രവര്‍ത്തകരെ ഇന്റര്‍വ്യൂ നടത്തിയാണ് അന്തിമമായി തിരഞ്ഞെടുക്കുന്നത്. രണ്ടാംഘട്ടിത്തില്‍ രജിസ്റ്റര്‍ ചെയ്ത 2300 പേരില്‍ നിന്ന് ഇന്റര്‍വ്യൂം നടത്തി 200 പേര്‍ വീതമുള്ള ബാച്ചുകളാക്കിയാണ് പരിശീലനം നല്‍കുക. ആണ്‍ക്കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും പ്രത്യേകം ബാച്ചായിട്ടായിരിക്കും പശിശീലനം.

ലക്ഷ്യം

ലക്ഷ്യം

തലശ്ശേരി മഹാത്മാ കോളേജിലെ സ്ഥിരം കാമ്പസില്‍വെച്ചാണ് ആദ്യബാച്ചിന് പരിശീലനം നല്‍കിയത്. ജൂലായ് 21 ന് രണ്ടാംഘട്ട പരിശീലനക്ലാസ് തുടങ്ങും. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്,മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകളിലേക്ക് മികച്ചവരെ കൊണ്ടുവരിക എന്നതും സ്‌കൂളിന്റെ ലക്ഷ്യമാണ്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

സ്‌കൂളിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് കെ സുധാകാരന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സമാനമായ സ്‌കൂള്‍ ദേശീയതലത്തില്‍ വേണമെന്ന് രാഹുല്‍ ഗാന്ധി സൂചിപ്പിട്ടുണ്ടെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കെപിസിസി അംഗം വി രാധാക്യഷ്ണനാണ് ട്രെയിനിങ് സ്‌കൂളിന്റെ കണ്‍വീനര്‍

English summary
congress training school at kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X