'ജമാഅത്തെ ഇസ്‌ലാമിയേയും എസ്ഡിപിഐയേയും പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസിന് താത്പര്യം';രാജീവ് ചന്ദ്രശേഖർ
ഗവർണറുടെ നയപ്രഖ്യാപന വേളയിൽ നിയമസഭയിൽ വന്ദേമാതരം പൂർണമായി ആലപിക്കാത്തതില്‍ വിമർശനവുമായി ബിജെപി എംഎൽ രാജീവ് ചന്ദ്രശേഖർ എംഎൽഎ. വന്ദേമാതരത്തെ അപമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒറ്റക്കെട്ടാണെന്നും രാജ്യത്തെ ഒന്നിപ്പിച്ച മൂല്യങ്ങളെയും പ്രതീകങ്ങളെയും മുറുകെ പിടിക്കുന്നതിനേക്കാൾ, ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും പ്രീണിപ്പിക്കാനാണ് കോൺഗ്രസിന് ഇപ്പോൾ കൂടുതൽ താല്പര്യമെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
'വന്ദേമാതരത്തെ അപമാനിക്കുന്ന കാര്യത്തിൽ കോൺഗ്രസും സി.പി.എമ്മും ഒറ്റക്കെട്ടാണ്. അവർ രണ്ടല്ല, ഒന്നാണ്! ദേശീയതയോടും ദേശീയബോധത്തോടും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തോടും CPIM Kerala വിമുഖത കാണിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. കാരണം, അവരുടെ പ്രത്യയശാസ്ത്രം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യമോ മൂല്യമോ അവർക്ക് മനസ്സിലാകില്ല.
എന്നാൽ ഇന്ന് കേരള നിയമസഭയിൽ, Indian National Congress നയിക്കുന്നൊരു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അങ്ങേയറ്റം ലജ്ജാകരമാണ്. ഗവർണറുടെ ഓഫീസിൽ നിന്ന് വ്യക്തമായ നിർദ്ദേശം ഉണ്ടായിരുന്നിട്ടും, വന്ദേമാതരം പൂർണ്ണമായി കേൾപ്പിക്കുന്നതിന് പകരം അതിന്റെ ചുരുക്കിയ രൂപം മാത്രമാണ് അവർ ഉപയോഗിച്ചത്.
വന്ദേമാതരം എന്നത് വെറുമൊരു ഗാനം മാത്രമല്ല. കൊളോണിയൽ ഭരണത്തിനെതിരെ ഒന്നിക്കാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സമരം ചെയ്യാനും തലമുറകൾക്ക് പ്രചോദനം പകർന്ന പോരാട്ടവീര്യത്തിന്റെ പ്രതീകം കൂടിയാണത്.
നമ്മുടെ രാജ്യത്തെ ഒന്നിപ്പിച്ച മൂല്യങ്ങളെയും പ്രതീകങ്ങളെയും മുറുകെ പിടിക്കുന്നതിനേക്കാൾ, ജമാഅത്തെ ഇസ്‌ലാമിയെയും എസ്.ഡി.പി.ഐയെയും പ്രീണിപ്പിക്കാനാണ് കോൺഗ്രസിന് ഇപ്പോൾ കൂടുതൽ താല്പര്യം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സമയം മുതൽ ഞാൻ മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന അപകടകരമായൊരു രാഷ്ട്രീയ പ്രവണതയാണ് ഇത്.
രാജ്യതാത്പര്യത്തേക്കാൾ രാഷ്ട്രീയ നിലനിൽപ്പിന് മുൻഗണന നൽകുമ്പോൾ ഇതുപോലുള്ള വിട്ടുവീഴ്ചകൾ സ്വാഭാവികമായി മാറും.
ഇതാണ് അപകടരാഷ്ട്രീയം.', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

നയപ്രഖ്യാപനങ്ങളേയും എംഎഎൽ പരിഹസിച്ചു.'സർക്കാർ മുന്നോട്ടുവെച്ച 'പുതുയുഗ കേരളം' അജണ്ടയും അതുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും അതീവ ശ്രദ്ധയോടെയാണ് കേട്ടത്.പറയുന്ന കാര്യങ്ങൾ (പ്രത്യേകിച്ച് അഴിമതിരഹിത ഭരണവും സുതാര്യതയും) ആത്മാർത്ഥമായി നടപ്പിലാക്കാൻ തയാറായാൽ ഇത് പ്രതീക്ഷ നൽകുന്നൊരു ചുവടുവയ്പ്പാണ്.എന്നാൽ, ഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട് നയപ്രഖ്യാപനത്തിലുള്ള കാര്യങ്ങൾ പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാകും; ഇതിൽ ഭൂരിഭാഗവും കേരളത്തിലെ ബിജെപിയുടെ പ്രകടനപത്രികയിൽ നിന്നും വികസിത കേരളം എന്ന കാഴ്ചപ്പാടുകളിൽ നിന്നും "പ്രചോദനം ഉൾക്കൊണ്ട്" (കടമെടുത്ത്) തയാറാക്കിയതാണ്.
തിറ്റാണ്ടുകളോളം മാറിമാറി കേരളം ഭരിക്കുകയും കഴിഞ്ഞൊരു പതിറ്റാണ്ടായി നിയമസഭയിൽ നിശ്ശബ്ദ പ്രതിപക്ഷമായി നിലകൊള്ളുകയും ചെയ്ത കോൺഗ്രസ് പാർട്ടിയുടെ വാഗ്ദാനം കൂടിയാണിത്. കേരളത്തെയും മലയാളികളെയും ഇന്നത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ഇതേ കോൺഗ്രസ് തന്നെയാണ്. അതുകൊണ്ടുതന്നെ, മാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷകളേക്കാൾ നിരവധി ചോദ്യങ്ങളാണ് യഥാർത്ഥത്തിൽ ഈ പ്രഖ്യാപനങ്ങൾ ബാക്കിവെക്കുന്നത്:
അഴിമതിയുടെയും ദുർഭരണത്തിന്റെയും മുൻകാല ചരിത്രം തിരുത്തി, മാറ്റങ്ങൾ കൊണ്ടുവരാൻ കോൺഗ്രസ് സർക്കാർ ആത്മാർത്ഥതയും സത്യസന്ധതയും കാണിക്കുകയാണെങ്കിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. അല്ലാത്തപക്ഷം, ഇതും കോൺഗ്രസിന്റെ മുൻകാല വാഗ്ദാനങ്ങളെപ്പോലെ നടപ്പിലാക്കാത്ത പ്രഖ്യാപനങ്ങളായി മാത്രം അവശേഷിക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications