Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിലേക്ക് കുറുമാറിയ അഞ്ച് എംഎല്‍എമാർക്ക് പണികൊടുക്കാന്‍ കോണ്‍ഗ്രസ്: അയോഗ്യരാക്കണം

ബിഹാറില്‍ എൻ ഡി എ സഖ്യം വേർപിരിഞ്ഞതിന് പിന്നാലെ മണിപ്പൂരിലും സഖ്യം അവസാനിപ്പിക്കാന്‍ ജെ ഡി യു തീരുമാനിച്ചിരുന്നു. മണിപ്പൂരിലെ ബി ജെ പി സർക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ജെ ഡി യു നേതൃത്വം പ്രഖ്യാപിച്ചെങ്കിലും നിയമസഭയിലെ ആറില്‍ അഞ്ച് ജെ ഡി യു എം എല്‍ എമാരേയും തങ്ങളുടെ പാളയത്തിലെത്തിച്ചുകൊണ്ടായിരുന്നു ബി ജെ പി തിരിച്ചടിച്ചത്.

ബി ജെ പിയുടെ ഈ നീക്കം ജെ ഡി യുവിനും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനും വലിയ ആഘാതമായി. എന്നാലിപ്പോഴിതാ കളം മാറിയ അഞ്ച് എം എല്‍ എമാരേയും ആയോഗ്യകരാക്കുന്നതിനുള്ള ശ്രമങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.

മണിപ്പൂർ സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റ്

മണിപ്പൂർ സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹരേശ്വർ ഗോഷ്വാമി, അഭിഭാഷകൻ നിങ്കോംബം ബുപേന്ദ മെയ്തേയ്ക്കൊപ്പമാണ് മണിപ്പൂർ നിയമസഭാ സ്പീക്കറുടെ ട്രൈബ്യൂണലിൽ അഞ്ച് എം എൽ എമാർക്കെതിരെ കോണ്‍ഗ്രസ് അയോഗ്യത ഹരജി നൽകിയത്. കോണ്‍ഗ്രസിന്റെ നീക്കത്തിന് മണിപ്പൂരിലേയും ബിഹാറിലേയും ജെ ഡി യു നേതൃത്വത്തിന്റേയും പിന്തുണയമുണ്ട്.

ജെ ഡി യു വിട്ട് ബി ജെ പിയില്‍ ചേർന്ന എം എല്‍ എമാർ

ഖുമുഖം ജോയ്‌കിസാൻ സിംഗ് (തങ്‌മൈബന്ദ്), എൻഗുർസാംഗ്ലൂർ സനേറ്റ് (തിപൈമുഖ്), എംഡി അച്ചാബ് ഉദ്ദീൻ (ജിരിബാം), തങ്‌ജം അരുൺകുമാർ (വാങ്ഖേയ്), എൽഎം ഖൗട്ടെ (ചുരാചന്ദ്പൂർ) എന്നിവരാണ് ജെ ഡി യു വിട്ട് ബി ജെ പിയില്‍ ചേർന്ന എം എല്‍ എമാർ. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം അഞ്ച് ജെ ഡി യു എം എൽ എമാരെ ബി ജെ പി നിയമസഭാ കക്ഷിയിൽ ലയിപ്പിക്കുന്നത് സ്പീക്കർ തോക്ചോം സത്യബ്രത സിംഗ് അംഗീകരിച്ചതായി മണിപ്പൂർ നിയമസഭാ സെക്രട്ടറി കെ. മേഘജിത് സിംഗ് നേത്തെ വ്യക്തമാക്കിയിരുന്നു.

ഇംഫാലിലും ന്യൂഡൽഹിയിലും യഥാക്രമം നടന്ന ചങ്ങുകളില്‍

ഇംഫാലിലും ന്യൂഡൽഹിയിലും യഥാക്രമം നടന്ന ചങ്ങുകളില്‍ 5 ജെ ഡി- യു എം എൽ എമാരെ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും ബി ജെ പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയു ചേർന്നായിരുന്നു സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി-മാർച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ ജെഡി-യു ബി ജെ പിക്കെതിരെ 38 സ്ഥാനാർത്ഥികളെ നിർത്തുകയും ആറ് സീറ്റുകൾ നേടുകയും ചെയ്തിരുന്നു.

വിശ്വസിക്കാനാവുമോ ഈ വിയോഗങ്ങള്‍: ലോകം ഞെട്ടലോടെ കേട്ട സെലിബ്രിറ്റികളുടെ മരണവും കാരണങ്ങളും

ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിരേൻ സിങ്ങിന്റെ

എന്നാൽ, ഫലപ്രഖ്യാപനത്തിന് പിന്നാലെ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിന് എം എൽ എമാർ പിന്തുണ അറിയിച്ചു. ലിലോംഗ് അസംബ്ലി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് അബ്ദുൾ നസീറാണ് ആറാമത്തെ എം എൽ എ. ഇദ്ദേഹം ഇപ്പോഴും ജെ ഡി യുവിനൊപ്പം തുടരുകയാണ്.

കുറുമാറിയവരില്‍ ഖൗട്ടെയും അരുൺകുമാറും

കുറുമാറിയവരില്‍ ഖൗട്ടെയും അരുൺകുമാറും മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും പാർട്ടി സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെത്തുടർന്ന് ജെ ഡി യുവിൽ ചേർന്നവരായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മണിപ്പൂരിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിനെ ഒരു സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിരുന്നു.

5 ജെ ഡി യു അംഗങ്ങള്‍ കൂടി വന്നതോടെ 60

5 ജെ ഡി യു അംഗങ്ങള്‍ കൂടി വന്നതോടെ 60 അഗം മണിപ്പൂർ നിയമസഭയിലെ ബി ജെ പിയുടെ അംഗബലം 37 ആയി ഉയർന്നു. നേരത്തെ 32 പേരായിരുന്നു ബി ജെ പിക്കുണ്ടായിരുന്നത്. എന്‍ പി പി -7, എന്‍ പി എഫ് -5, കെ പി എ-2, സ്വതന്ത്രർ എന്നിങ്ങനെ ആകെ 54 പേരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിന് അഞ്ചും ജെ ഡി യുവിന് ഒരു അംഗത്തിന്റേയും പിന്തുണയാണുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+