കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിനെതിരെ പരസ്യമായി വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരീക്ഷിക്കണം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ മുസ്ലീം ലീഗ് അടക്കമുള്ളവരുടെ മുന്നണി മാറ്റം ചര്‍ച്ചയാവുന്നതിനിടെ പരസ്യമായി വെടിപൊട്ടിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. ഘടക കക്ഷികളുടെ കൂട്ടുകെട്ട് നിരീക്ഷിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി മുസ്ലീം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടക കക്ഷികള്‍ പ്രാദേശികമായി മുന്നണിക്ക് പുറത്ത് നീക്കുപോക്കുണ്ടാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യമാണ് ഇതിന് പിന്നിലെന്നാണ് സൂചന. അതേസമയം ദീര്‍ഘകാലത്തിന് ശേഷമാണ് ഇത്തരമൊരു നിര്‍ദേശം ഘടക കക്ഷികള്‍ക്കെതിരെയുണ്ടാവുന്നത്.

1

Recommended Video

cmsvideo
കോൺഗ്രസും BJPയും തമ്മിൽ യുദ്ധമാണ് മക്കളേ പൊരിഞ്ഞ യുദ്ധം | Oneindia Malayalam

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് വലിയ തിരിച്ചടി ദേശീയ തലത്തില്‍ വരെ ഉണ്ടാക്കുമെന്നാണ് ഭയം. ഇതിന് പിന്നില്‍ കേരള നേതാക്കളുടെ ഇടപെടല്‍ കൂടിയുണ്ട്. തീവ്ര ഇസ്ലാമിക സംഘടനയായിട്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ കോണ്‍ഗ്രസ് കാണുന്നത്. അത്തരമൊരു സഖ്യം ദേശീയ തലത്തില്‍ ബിജെപി വലിയ പ്രചാരണ വിഷയമാക്കുമെന്നാണ് ഭയം. സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തോട് ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദേശീയ നേതൃത്വം ഇടപെട്ടിരിക്കുന്നത്.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് ചില മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ ചില ആശങ്കകള്‍ പങ്കുവെച്ചിരുന്നു. ഇതില്‍ പ്രധാന ഘടകകക്ഷികളില്‍ ചില പാര്‍ട്ടികള്‍ മുന്നണിയില്‍ ആലോചിക്കാതെ പ്രാദേശിക രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നത് സംബന്ധിച്ചാണ്. ഇങ്ങനെ ഉണ്ടാക്കുന്ന സഖ്യങ്ങള്‍ കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്നും, അതിലുപരി തിരിച്ചടിയുണ്ടാക്കും എന്നും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചിരുന്നു. മുസ്ലീം ലീഗ് നടത്തുന്ന നീക്കങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചത്.

സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വിഭാഗീയ ചേരിതിരിവിന് ഇത് കാരണമാകും എന്ന ആശങ്കയും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന ബന്ധങ്ങള്‍ ഘടക കക്ഷികളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന ഘടകത്തോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ബന്ധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയും വേണം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് വഴിയാണ് സോണിയ ഇക്കാര്യം അറിയിച്ചത്.

English summary
congress warns allies says must back off from controversial alliances
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X