കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഒടി നസീര്‍ കോണ്‍ഗ്രസിലേക്ക്? നസീറിനെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ്

Google Oneindia Malayalam News

കണ്ണൂര്‍: തലശ്ശേരിയില്‍ സിഒടി നസീറിനെതിരെ നടന്ന ആക്രമത്തില്‍ നിയമസഭയില്‍ ഇന്ന് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തിയത്. കേസില്‍ ഗൂഡാലോചന കൈകാര്യം ചെയ്യുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ എഎന്‍ ഷംസീറിനെ പിന്തുണയക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.

<strong> കനത്ത ചൂട്: കേരള എക്സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു, ഒരാള്‍ അത്യാസന്ന നിലയില്‍</strong> കനത്ത ചൂട്: കേരള എക്സ്പ്രസിലെ നാല് യാത്രക്കാര്‍ മരിച്ചു, ഒരാള്‍ അത്യാസന്ന നിലയില്‍

അതിനിടെ ആക്രമത്തിനിരയായ സിപിഎം മുന്‍ നേതാവ് സിഒടി നസീറിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. നസീറിനെതിരായ ആക്രമണം ഇന്ന് സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് വരും ദിവസങ്ങളിലും വിഷയത്തില്‍ സജീവമായി ഇടപെടാനാണ് തീരുമാനിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസിലേക്ക്

കോണ്‍ഗ്രസിലേക്ക്

നസീറിനെ കണ്ണൂര്‍ ഡിസിസി പരസ്യമായി കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞു. നസീറിനെപ്പോലൊരാള്‍ കോണ്‍ഗ്രസിലെത്തിയാല്‍ പാര്‍ട്ടിക്ക് ഗുണമുണ്ടാകുമെന്നാണ് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി വ്യക്തമാക്കുന്നത്. നസീര്‍ വധശ്രമക്കേസില്‍ എഎല്‍ ഷംസീര്‍ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കണ്ണൂരില്‍ ധര്‍ണ്ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അബ്ദുള്ളക്കുട്ടിയെപ്പോലെയാകില്ല

അബ്ദുള്ളക്കുട്ടിയെപ്പോലെയാകില്ല

മുസ്ലിംവിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള തലശ്ശേരി മേഖലയില്‍ സിഒടി നസീറിനെപ്പോലെയൊരു മുന്‍ സിപിഎം നേതാവിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിന് വലിയ നേട്ടമാവും. നേരത്തെ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തുകയും ഈയിടെ പാര്‍ട്ടി പുറത്താക്കുകയും ചെയ്ത അബ്ദുള്ളക്കുട്ടിയെപ്പോലെയാകില്ല നസീറെന്നാണ് സതീഷന്‍ പാച്ചേനിയുടെ വിലയിരുത്തല്‍.

സിപിഎമ്മിനെതിരെ

സിപിഎമ്മിനെതിരെ

കൊലപാതക രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി സിപിഎമ്മിനെതിരെ കണ്ണൂരില്‍ നടത്തുന്ന പ്രചാരണത്തിന് ശക്തി കൂട്ടാന്‍ സിഒടി നസീറിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ല. വധശ്രമത്തില്‍ സാരമായി പരിക്കേറ്റ നസീര്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്.

 പരിക്കുകള്‍ ഭേദമായാല്‍

പരിക്കുകള്‍ ഭേദമായാല്‍

നസീറിന്‍റെ പരിക്കുകള്‍ ഭേദമായാല്‍ ചര്‍ച്ചകള്‍ ആരംഭിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നസീറിന് നിലവില്‍ രാഷ്ട്രീയ സംരക്ഷണം ആവശ്യമായതിനാല്‍ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവിന് അദ്ദേഹം തയ്യാറായേക്കും എന്നാണ് കണക്കുകൂട്ടല്‍.

കെ സുധാകരന്‍ മുഖേനെ

കെ സുധാകരന്‍ മുഖേനെ

കെ സുധാകരന്‍ മുഖേനെയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. അതിന് മുമ്പ് തന്നെ വധശ്രമത്തില്‍ നസീറിന് നീതി ഉറപ്പാക്കുക എന്ന ആവശ്യവുമായി കോണ്‍ഗ്രസ് കണ്ണൂരില്‍ ഉപവാസ സമരം നടത്തും. പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലാതിരുന്നിട്ടും വധശ്രമ ഗൂഢാലോചന ആരോപണത്തില്‍ നസീറിന് വേണ്ട് കോണ്‍ഗ്രസ് സമരത്തിന് ഇറങ്ങുന്നു എന്നത് ശ്രദ്ധേയമാണ്.

ഉപവാസ സമരം

ഉപവാസ സമരം

എടയന്നൂരില്‍ ഷുഹൈബിനെ വെട്ടിക്കൊന്ന സംഭവിത്തിലായിരുന്നു കണ്ണൂരില്‍ അവസാനമായി ഡിസിസിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടന്നത്. രാഷ്ട്രീയത്തിനപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ സിഒടി നസീറിനെ പാര്‍ട്ടിയില്‍ എത്തിക്കുന്നതിലൂടെ ജില്ലയില്‍ ഒരു ന്യൂനപക്ഷ മുഖം കൂടിയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

English summary
congress welcomes former cpm leader cot naseer to join party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X