മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് എന്നും അവരോടൊപ്പമുണ്ടാകും: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അവകാശം വിദേശ കുത്തകകൾക്ക് കൈമാറിക്കൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തിയ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം തീരദേശത്താകെ അലയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടൽക്കൊള്ള വിഷയത്തിൽ സമഗ്രവും നീതിപൂർവ്വകവുമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അവകാശം വിദേശ കുത്തകകൾക്ക് കൈമാറിക്കൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തിയ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം തീരദേശത്താകെ അലയടിക്കുകയാണ്.

മത്സ്യത്തൊഴിലാളികളുടെ തൊഴിലും, ജീവനും സംരക്ഷിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് പൂന്തുറയിൽ ആരംഭിച്ച സത്യാഗ്രഹത്തിന് വൻ പിന്തുണയാണ് കടലിന്റെ മക്കൾ നൽകുന്നത്. ഇന്ന് കടലിൽ പോയി പിടിച്ചുകൊണ്ടു വന്ന മത്സ്യം സമ്മാനമായി നൽകിയാണ് അവർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സ്വന്തം നാട്ടിൽ, പരമ്പരാഗതമായി ചെയ്തു വരുന്ന തൊഴിൽ ചെയ്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് എന്നും അവരോടൊപ്പമുണ്ടാകും. വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യ ബന്ധനത്തിന് അനുവാദം നൽകുന്ന മത്സ്യ നയത്തിലെ വിവാദ ഭാഗം പിൻവലിക്കുക,കടൽക്കൊള്ള വിഷയത്തിൽ സമഗ്രവും നീതിപൂർവ്വകവുമായ ജുഡീഷ്യൽ അന്വേഷണം നടത്തുക, തൊഴിലാളികളെ വഞ്ചിക്കാൻ കൂട്ട് നിന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വെക്കുക എന്നീ ലക്ഷ്യങ്ങൾ നേടും വരെ കോൺഗ്രസ് പ്രക്ഷോഭം തുടരും.
ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
Recommended Video
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications