കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ്‌ എന്നും അവരോടൊപ്പമുണ്ടാകും: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അവകാശം വിദേശ കുത്തകകൾക്ക് കൈമാറിക്കൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തിയ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം തീരദേശത്താകെ അലയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടൽക്കൊള്ള വിഷയത്തിൽ സമഗ്രവും നീതിപൂർവ്വകവുമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അവകാശം വിദേശ കുത്തകകൾക്ക് കൈമാറിക്കൊണ്ട് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പിന്നിൽ നിന്ന് കുത്തിയ പിണറായി സർക്കാരിനെതിരെയുള്ള പ്രതിഷേധം തീരദേശത്താകെ അലയടിക്കുകയാണ്.

chennithala

മത്സ്യത്തൊഴിലാളികളുടെ തൊഴിലും, ജീവനും സംരക്ഷിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ട് പൂന്തുറയിൽ ആരംഭിച്ച സത്യാഗ്രഹത്തിന് വൻ പിന്തുണയാണ് കടലിന്റെ മക്കൾ നൽകുന്നത്. ഇന്ന് കടലിൽ പോയി പിടിച്ചുകൊണ്ടു വന്ന മത്സ്യം സമ്മാനമായി നൽകിയാണ് അവർ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

കൊല്‍ക്കത്ത നഗരത്തിലൂടെ സ്‌കൂട്ടറില്‍ മമതയുടെ യാത്ര; പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധം- ചിത്രങ്ങള്‍ കാണാം

സ്വന്തം നാട്ടിൽ, പരമ്പരാഗതമായി ചെയ്തു വരുന്ന തൊഴിൽ ചെയ്ത് ജീവിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ്‌ എന്നും അവരോടൊപ്പമുണ്ടാകും. വിദേശ ട്രോളറുകൾക്ക് ആഴക്കടൽ മത്സ്യ ബന്ധനത്തിന് അനുവാദം നൽകുന്ന മത്സ്യ നയത്തിലെ വിവാദ ഭാഗം പിൻവലിക്കുക,കടൽക്കൊള്ള വിഷയത്തിൽ സമഗ്രവും നീതിപൂർവ്വകവുമായ ജുഡീഷ്യൽ അന്വേഷണം നടത്തുക, തൊഴിലാളികളെ വഞ്ചിക്കാൻ കൂട്ട് നിന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ രാജി വെക്കുക എന്നീ ലക്ഷ്യങ്ങൾ നേടും വരെ കോൺഗ്രസ്‌ പ്രക്ഷോഭം തുടരും.

ടൈഗർ ഷെറോഫിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

English summary
Congress will always be with them to protect the rights of fishermen: Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X