കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടിയില്‍ ചർച്ച മുറുകി: 2023 ല്‍ കർണാടക കോണ്‍ഗ്രസ് പിടിക്കുമ്പോള്‍ കാണാമെന്ന് ഡികെ ശിവകുമാർ

Google Oneindia Malayalam News

ബെംഗളൂരു: 2023 അവസാനത്തോടെ കർണാടകയില്‍ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുമെന്ന് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രതാപം വീണ്ടെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബെംഗ്ലൂരു അടക്കം കേന്ദ്രീകരിച്ച് പ്രർവർത്തിക്കുന്ന ടെക് സ്റ്റാർട്ടപ്പുകളോട് ഹൈദരാബാദിലേക്ക് മാറാൻ തെലങ്കാന മന്ത്രി രാമറാവു ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു കെ പി സി സി അധ്യക്ഷന്റെ പ്രതികരണം.

അതേസമയം ഡികെ ശിവകുമാറിനറെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാവും കർണാടകയിലെ വിദ്യാഭ്യാസ മന്ത്രിയുമായ അശ്വന്ത് നാരായണനും രംഗത്ത് എത്തിയതോടെ വിഷയം പുതിയ രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴിമാറിയിട്ടുണ്ട്.

കാവ്യയേയും മറ്റൊരു പ്രമുഖ നടിയേയും അടക്കം ചോദ്യം ചെയ്യണം; കൂടുതല്‍ സമയം അനിവാര്യം: ജോർജ് ജോസഫ്കാവ്യയേയും മറ്റൊരു പ്രമുഖ നടിയേയും അടക്കം ചോദ്യം ചെയ്യണം; കൂടുതല്‍ സമയം അനിവാര്യം: ജോർജ് ജോസഫ്

ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ നേരിടുന്ന വെല്ലുവിളികള്‍

ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംരംഭകനായ രവീഷ് നരേഷ് മാർച്ച് 30 ന് പോസ്റ്റ് ചെയ്ത ട്വീറ്റിനോടുള്ള കെടി രാമറാവുവിന്റെ പ്രതികരണത്തോടെയാണ് വിവാദങ്ങളുടെ തുടക്കം. "ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന എച്ച്എസ്ആർ/കോറമംഗലയിലെ സ്റ്റാർട്ടപ്പുകൾ ഇതിനകം തന്നെ കോടിക്കണക്കിന് ഡോളറാണ് നികുതി ഇനത്തില്‍ നല്‍കുന്നത്. എന്നിട്ടും ഞങ്ങൾക്ക് മോശം റോഡുകൾ, മിക്കവാറും ദിവസേനയുള്ള പവർ കട്ടുകൾ, ഗുണനിലവാരമില്ലാത്ത ജലവിതരണം, ഉപയോഗശൂന്യമായ നടപ്പാതകൾ എന്നിവയെല്ലാമുണുള്ളത്. ഇന്ത്യയിലെ സിലിക്കൺ വാലിയേക്കാൾ മികച്ച അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോൾ ഉണ്ട്.''- എന്നായിരുന്നു നരേഷ് ട്വീറ്റില്‍ വ്യക്തമാക്കിയത്.

ഐടി കമ്പനികളെ ഹൈദരാബാദിലേക്ക് ക്ഷണിച്ച്

ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഐടി കമ്പനികളെ ഹൈദരാബാദിലേക്ക് ക്ഷണിച്ച് തെലങ്കാന മന്ത്രി രംഗത്ത് എത്തിയത്. "നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്ത് ഹൈദരാബാദിലേക്ക് വരൂ! ഞങ്ങൾക്ക് മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും അതുപോലെ തന്നെ നല്ല സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും ഉണ്ട്. ഞങ്ങളുടെ വിമാനത്താവളം ഏറ്റവും മികച്ച ഒന്നാണ്''-എന്നായിരുന്നു രാമറാവുവിന്റെ പ്രതികരണം.

സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

 കെ പി സി സി അധ്യക്ഷന്റെ ട്വീറ്റ്.

ഉടന്‍ തന്നെ ഈ ട്വീറ്റ്വിനെ ഒരുവെല്ലുവിളിയായി സ്വീകരിച്ച് ഡികെ ശിവകുമാർ മറുപടി നല്‍കുകയായിരുന്നു. "സുഹൃത്തേ, ഞാൻ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. 2023 അവസാനത്തോടെ, കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുന്നതോടെ, ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രതാപം ഞങ്ങൾ വീണ്ടെടുക്കും'- എന്നായിരുന്നു കെ പി സി സി അധ്യക്ഷന്റെ ട്വീറ്റ്.

സർക്കാറിന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് കർണാടക മന്ത്രി

ചർച്ചകള്‍ ഇത്തരത്തില്‍ കൊഴുത്തതോടെയാണ് സർക്കാറിന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് കർണാടക മന്ത്രി സിഎന്‍ അശ്വന്ത് നാരായണനും രംഗത്തേക്ക് കടന്ന് വന്നത്. "നിങ്ങളുടെ പാർട്ടിയുടെ ഭരണകാലത്ത്, സംസ്ഥാനത്തെ സാങ്കേതിക വ്യവസായം അവഗണിക്കപ്പെട്ടുവെന്ന് മറക്കരുത്, ഒരു പുരോഗതിയും ഉണ്ടായില്ല. പതിറ്റാണ്ടുകളായി ബെംഗളൂരു അവഗണിക്കപ്പെട്ടുവെന്ന് നിങ്ങളുടെ പാർട്ടി ഉറപ്പാക്കി. കോണ്‍ഗ്രസില്‍ നിന്നും ഇത്തരം നിസ്സാര രാഷ്ട്രീയത്തിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനാവില്ല!''- എന്നായിരുന്നു കർണാടകയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രി സിഎൻ അശ്വത്‌നാരായണൻ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

ശിവകുമാറിന്റെ ട്വീറ്റിന് മറുപടിയുമായി തെലങ്കാന മന്ത്രി രാമറാവു

ശിവകുമാറിന്റെ ട്വീറ്റിന് മറുപടിയുമായി തെലങ്കാന മന്ത്രി രാമറാവുവും രംഗത്ത് എത്തിയിട്ടുണ്ട്. പ്രിയപ്പെട്ട ശിവകുമാർ അണ്ണാ.. കർണാടകയിലെ രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് കൂടുതലറിയില്ല, ആരണ് അവിടുത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും അറിയില്ല. എന്നാൽ നിങ്ങളുടെ വെല്ലുവിളി ഞങ്ങള്‍ സ്വീകരിക്കുന്നു. നമ്മുടെ മഹത്തായ രാഷ്ട്രത്തിനായി നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഹൈദരാബാദും ബെംഗളൂരു ആരോഗ്യകരമായി മത്സരിക്കട്ടെ. ഹലാലിലും ഹിജാബിലും അല്ലാതെ അടിസ്ഥാന സൌകര്യവികസനത്തിലും ഐടിബിടിയിലും ശ്രദ്ധ കേന്ദ്രീകരിക്കാം''-എന്നായിരുന്നു രാമറാവുവിന്റെ ട്വീറ്റ്.

Recommended Video

cmsvideo
അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

English summary
Congress will come to power in Karnataka in 2023; KPCC president DK Sivakumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X