കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കളത്തിലേക്ക്, മാര്‍ച്ച് ആദ്യാവാരം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കും

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കാനാണ് നീക്കം. മാര്‍ച്ച് ആദ്യ വാരം സ്ഥാനാര്‍ത്ഥി നിര്‍ണംയ പൂര്‍ത്തിയാക്കുമെന്ന് കെസി വേണുഗോപാല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് യുഡിഎഫ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. വിജയ സാധ്യത തന്നെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമെന്ന് വേണുഗോപാല്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് പരിഗണനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

1

കേരളത്തില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനായി ഉണ്ടാവും. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ് വേണുഗോപാല്‍ പറഞ്ഞു. കേരള ജനതയുടെ മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ ജീവിതമുണ്ട്. ഇവിടെ വന്ന് അദ്ദേഹം നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം രാഹുലിനില്ല. സമരപന്തലിലെത്തിയതും കടലില്‍ പോയതുമെല്ലാം മുഖ്യമന്ത്രിയെയാണ് വിറളി പിടിപ്പിച്ചിരിക്കുന്നത്. ബിജെപി നേരത്തെ തന്നെ രാഹുലിനെ മോശക്കാരനാക്കുന്നുണ്ട്. അത് തന്നെയാണ് സിപിഎമ്മും പുറത്തെടുക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയത് പിണറായിയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്നും വേണുഗോപാല്‍ ചോദിച്ചു.

അതേസമയം സീറ്റ് വിഭജനം കോണ്‍ഗ്രസ് അതിവേഗത്തിലാക്കിയിട്ടുണ്ട്. ജോസഫിനോട് ഒമ്പത് സീറ്റില്‍ ഉറച്ച് നില്‍ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസഫ് കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് അവരുമായുള്ള ചര്‍ച്ച മാറ്റിവെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെങ്കില്‍ നടക്കട്ടെ. നേരിടാന്‍ സജ്ജമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. 12 സീറ്റെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നേരത്തെ ജോസഫിനെ അറിയിച്ചതാണ്. രണ്ട് സീറ്റ് അധികമായി ആര്‍എസ്പിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ മുസ്ലീം ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാമെന്ന് മാത്രമാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.

സിപിഎമ്മുമായുള്ള പോരാട്ടത്തില്‍ ബിജെപിയുടെ മുന്നേറ്റം കാണാതെ പോകരുതെന്നും കോണ്‍ഗ്രസില്‍ നിര്‍ദേശമുണ്ട്. ബിജെപിക്ക് നാല്‍പ്പത് പോയിട്ട് ഒരു സീറ്റ് പോലും കിട്ടുമെന്ന് കരുതേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് സീറ്റില്‍ ബിജെപി-സിപിഎം ധാരണയുണ്ടെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചത്. അതേസമയം പ്രചാരണം കടുപ്പിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന നീക്കത്തിലാണ് കോണ്‍ഗ്രസ്. കൂടുതല്‍ സീറ്റുകള്‍ ഇത്തവണ പിടിക്കണമെന്ന നിര്‍ദേശം നേരത്തെ ഹൈക്കമാന്‍ഡ് നല്‍കിയതാണ്.

English summary
congress will finalising seat sharing march first week says kc venugopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X