കോണ്‍ഗ്രസിന് വട്ടപൂജ്യമെന്ന് പിണറായി
കണ്ണൂര്‍: കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റ് പോലും കിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ കാണുന്ന തിരക്ക് സൂചിപ്പിയ്ക്കുന്നത് ജനങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരിനോടുള്ള അമര്‍ഷത്തെയാണ്. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ യുഡിഎഫും സംസ്ഥാന സര്‍ക്കാരും തകരുമെന്നും പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലെ പിണറായയിലെ ആര്‍പി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താനെത്തിയശേഷം സംസാരിയ്ക്കുകയായിരുന്നു പിണറായി വിജയന്‍.
തിരഞ്ഞെടുപ്പിന് മുന്പ് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ച ആദ്യത്തെ തിരഞ്ഞെടുപ്പാണിതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംഎ ബേബി പറഞ്ഞു.

എന്നാല്‍ യുഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകുമെന്നും ചെന്നിത്തല. വടകരയില്‍ തന്റെ ഭൂരുപക്ഷം കഴിഞ്ഞ തവണത്തെക്കാള്‍ കൂടുമെന്ന പ്രതീക്ഷയിലാണെന്ന് കേന്ദ്രമന്ത്രിയും വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍.












Click it and Unblock the Notifications