കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയില്‍ കോണ്‍ഗ്രസ് കരുത്താര്‍ജ്ജിക്കുന്നു; സഖ്യരൂപീകരണമില്ലെന്ന് ഉമ്മന്‍ചാണ്ടി, തനിച്ച് നേരിടും

Google Oneindia Malayalam News

ഉത്തരേന്ത്യയില്‍ പലതവണ തിരിച്ചടി നേരിട്ടപ്പോഴും കോണ്‍ഗ്രസ്സിനെ താങ്ങിനിര്‍ത്തിയത് ദക്ഷിണേന്ത്യയായിരുന്നു. 2014 ല്‍ ദക്ഷിണേന്ത്യയും പാര്‍ട്ടിയെ കയ്യൊഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ്സിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചടി നേരിടേണ്ടി വന്നത്. തമിഴ്‌നാട് ഒഴികേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ശക്തമായ സംഘടനാ സംവിധാനവുമുണ്ട്.

<strong>നേതാക്കള്‍ വീടുകളിലേക്ക്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി രാഹുല്‍, 8 സെക്രട്ടറിമാര്‍ പുറത്ത്‌</strong>നേതാക്കള്‍ വീടുകളിലേക്ക്; സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയുമായി രാഹുല്‍, 8 സെക്രട്ടറിമാര്‍ പുറത്ത്‌

അല്‍പം ദുര്‍ബലമായിരുന്നു ആന്ധ്രയില്‍ പാര്‍ട്ടി ഇപ്പോള്‍ സംഘടനപരമായി ശക്തിപ്പെട്ടുവരികയും ചെയ്യുന്നുണ്ട്. ഈ ഘട്ടത്തില്‍ 25 സീറ്റുകളുള്ള ആന്ധ്രയില്‍ വലിയ മുന്നേറ്റമാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നത്. ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് തനിച്ച് തിരഞ്ഞെടുപ്പ് നേരിടുമെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ഉമ്മന്‍ചാണ്ടി ഇപ്പോള്‍ അറിയിക്കുന്നത്.

133 സീറ്റുകള്‍

133 സീറ്റുകള്‍

133 ലോക്‌സഭാ സീറ്റുകളാണ് ദക്ഷിണേന്ത്യയില്‍ ആകെയുള്ളത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ളത്. 39 സീറ്റുകളാണ് തമിഴ്നാടിന് സ്വന്തമായുള്ളത്. കര്‍ണാടക 28, ആന്ധ്രാപ്രദേശ് 25, കേരളം 20, തെലുങ്കാന 17, ഗോവ 2, പോണ്ടിച്ചേരിയിലും ലക്ഷദ്വീപിലും ഒരോന്നും വീതമാണ് ദക്ഷിണേന്ത്യയിലെ സീറ്റ് നില

കര്‍ണാടകയില്‍

കര്‍ണാടകയില്‍

കര്‍ണാടകത്തിലും തെലുങ്കാനയിലും കാര്യങ്ങല്‍ ഏറെക്കുറെ അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് വിലിയിരുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ണാടകയില്‍ ജെഡിഎസ്സുമായി ഇതിനോടകം തന്നെ സഖ്യം ഉറപ്പിച്ചിട്ടുണ്ട്.

25 സീറ്റുകളുള്ള ആന്ധ്രയില്‍

25 സീറ്റുകളുള്ള ആന്ധ്രയില്‍

25 സീറ്റുകളുള്ള ആന്ധ്രയില്‍നിന്ന് കാര്യമായ സീറ്റ് വിഹിതമാണ് ഇത്തവണ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. വിഭജനത്തിന് മുമ്പ് ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളുടെ രൂപീകരണത്തില്‍ കാര്യമായ പങ്ക് നല്‍കിയത് ആന്ധ്രയായിരുന്നു. എന്നാല്‍ തെലുങ്കാന വിഭജനം ഉണ്ടാക്കിയ എതിര്‍ വികാരം 2014 അന്ധ്രയില്‍ കോണ്‍ഗ്രസ്സിനെ പിഴുതെറിഞ്ഞു എന്ന് തന്നെ പറയുന്നു അവസ്ഥയിലെത്തി.

ചിട്ടയായ പ്രവര്‍ത്തനങ്ങള്‍

ചിട്ടയായ പ്രവര്‍ത്തനങ്ങള്‍

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്തി എന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. എഐസിസി സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ചാണ്ടിക്ക് അന്ധ്രയുടെ ചുമതല നല്‍കിയിതും ഗുണകരമായി.

കോണ്‍ഗ്രസ് നയം

കോണ്‍ഗ്രസ് നയം

ലോക്‌സഭാ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷ വിശാല സഖ്യം രൂപീകരിച്ച് നേരിടുക എന്ന കോണ്‍ഗ്രസ് നയമനുസരിച്ച് ആന്ധ്രയിലും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യരൂപീകരണം ഉണ്ടാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു

ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു

എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന, പൊതുതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാനുള്ള സാധ്യത ആന്ധ്രയുടെ ചുമതല വഹിക്കുന്ന പാര്‍ട്ടി നേതാവ് ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു.

എന്‍ഡിഎ സഖ്യം വിട്ട ടിഡിപിയുമായി

എന്‍ഡിഎ സഖ്യം വിട്ട ടിഡിപിയുമായി

അടുത്തിടെ എന്‍ഡിഎ സഖ്യം വിട്ട ടിഡിപിയുമായി ആന്ധ്രാപ്രദേശില്‍ സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അയല്‍ സംസ്ഥാനമായ തെലുങ്കാനയില്‍ ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തിയതും ശുഭ സൂചനയായി പലരും കണ്ടിരുന്നു.

മടങ്ങിവരവിന്റെ പാതയില്‍

മടങ്ങിവരവിന്റെ പാതയില്‍

എന്നാല്‍ സംസ്ഥാനത്ത് സഖ്യ രൂപീകരണമില്ല എന്ന നിലപാടിലേക്ക് ഒടുവില്‍ പാര്‍ട്ടി എത്തുകയായിരുന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസ് മടങ്ങിവരവിന്റെ പാതയിലാണെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നത്. ഈ ഘട്ടത്തില്‍ പാര്‍ട്ടിക്ക് ഒറ്റക്ക് തിരഞ്ഞെടുപ്പിനേ നേരിടാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മണ്ഡലങ്ങളിലെ 300 വീടുകള്‍

മണ്ഡലങ്ങളിലെ 300 വീടുകള്‍

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തനം നടത്തുന്നതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടിയുടേയും മറ്റു നേതാക്കളുടേയും നേതൃത്വത്തില്‍ സംസ്ഥാനത്ത് ജനസമ്പര്‍ക്ക പരിപാടി നടന്നുവരികയാണ്. ഇന്നലെ മാത്രം പടിഞ്ഞാറന്‍ ഗോദാവരിയിലെ 3 മണ്ഡലങ്ങളിലെ 300 വീടുകള്‍ കയറി.

പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും

പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും

സംസ്ഥാനത്തെ മൊത്തം 44000 ബൂത്തുകളില്‍ പകുതിയില്‍ സമിതികള്‍ക്കും കോണ്‍ഗ്രസ് രൂപം നല്‍കിക്കഴിഞ്ഞു. ഈ മാസാവസാനത്തോടെ മറ്റു ബൂത്തുകളിലും സമിതികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.

കര്‍ഷകരും യുവാക്കളും

കര്‍ഷകരും യുവാക്കളും

കര്‍ഷകരും യുവാക്കളും അസംതൃപ്തരാണെന്നും കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കു രൂപം നല്‍കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ രണ്ടുമുതല്‍ ഈ മാസം 31 വരെ വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഫണ്ട് കളക്ഷന്‍, ജനങ്ങളുമായി നേരിട്ട് സംവദിക്കല്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രമുഖരെ നേതാക്കള്‍ നേരിട്ട് കാണാനും കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുണ്ട്.

<strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി</strong>വിദ്യാര്‍ത്ഥിയായിരിക്കെ പ്രണയവിവാഹം; ഒടുവില്‍ പ്രിയതമനും മകളും യാത്രയപ്പോള്‍ തനിച്ചായത് ലക്ഷ്മി

English summary
Congress will go solo in Andhra elections: Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X