• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തോറ്റുതുന്നം പാടിയ ഡിസിസികള്‍ തെറിക്കും, ഉമ്മന്‍ ചാണ്ടിയെ തിരിച്ചെത്തിക്കും, കോണ്‍ഗ്രസില്‍ മാറ്റം!!

തിരുവനന്തപുരം: കോണ്‍ഗ്രസ് തദ്ദേശ തിരഞ്ഞെടുപ്പിലെതോല്‍വിക്ക് പിന്നാലെ കടുത്ത തീരുമാനങ്ങല്‍ക്ക് ഒരുങ്ങുന്നു. നേതൃശേഷിയുള്ളവരെ ദേശീയ തലത്തില്‍ നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അതേസമയം ഉമ്മന്‍ ചാണ്ടിയെ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. രമേശ് ചെന്നിത്തലയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയ സാഹചര്യത്തിലാണ് ഈ നീക്കം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനവും സുരക്ഷിതമല്ല എന്നാണ് ദേശീയ നേതൃത്വം സൂചിപ്പിക്കുന്നത്. ഡിസിസിയില്‍ നിന്ന് മാറ്റങ്ങള്‍ തുടങ്ങും.

പറയാനുള്ളത് പരസ്യമാക്കണ്ട

പറയാനുള്ളത് പരസ്യമാക്കണ്ട

കേരളത്തിലെ നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം എഐസിസിയില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ പരസ്യ വാക് പോര് നിര്‍ത്തുന്നതാണ് നല്ലതെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അദ്ദേഹം കെപിസിസിക്ക് കത്തയച്ചു. പറയാനുള്ള പരസ്യമാക്കേണ്ടെന്നും, പാര്‍ട്ടി വേദികളില്‍ അവ പറഞ്ഞാല്‍ പരിഹാരം കാണുമെന്നും താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കി.

തോറ്റ് തുന്നം പാടിയവര്‍

തോറ്റ് തുന്നം പാടിയവര്‍

കോണ്‍ഗ്രസില്‍ ഇത്തവണ തോറ്റ് തുന്നം പാടിയ ജില്ലാ കമ്മിറ്റികളുണ്ട്. മാറ്റങ്ങള്‍ ജില്ലാ തലത്തില്‍ തന്നെ തുടങ്ങിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്. കനത്ത പരാജയം നേരിട്ട ജില്ലാ കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും. കോഴിക്കോടും കൊല്ലവും തിരുവനന്തപുരവും ഇതില്‍ ഉള്‍പ്പെടും. കോഴിക്കോട് കോര്‍പ്പറേഷനില്‍ വളരെ മോശം പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. തിരുവനന്തപുരത്ത് കഷ്ടിച്ചാണ് രണ്ടക്കം തികച്ചത്. കൊല്ലത്തും സമാന അനുഭവം തന്നെയാണ്. ശക്തമായ വിഷയങ്ങള്‍ ഉണ്ടായിട്ടും ഈ മൂന്ന് കമ്മിറ്റികളും ദുര്‍ബലമായി പോയി. അധ്യക്ഷന്‍മാര്‍ അടക്കം തെറിക്കാനാണ് സാധ്യത.

നേതൃമാറ്റം ഉണ്ടാവുമോ?

നേതൃമാറ്റം ഉണ്ടാവുമോ?

മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ ഒട്ടും സുരക്ഷിതനല്ല. ഏത് നിമിഷം വേണമെങ്കിലും മാറാം. തിരഞ്ഞെടുപ്പിന് ഇനി നാല് മാസം മാത്രമേയുള്ളൂ എന്നത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ അനങ്ങാതെ നില്‍ക്കുന്നത്. കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് മുസ്ലീം ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഇടതുപക്ഷം പക്ഷേ ആയുധമാക്കി. അത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതാണ്. അടുത്ത 7 ദിവസത്തിനുള്ളില്‍ താരിഖ് അന്‍വര്‍ കേരളത്തിലെത്തും. മുല്ലപ്പള്ളിയുടെ ഭാവി 27ന് അറിയാം.

ഉമ്മന്‍ ചാണ്ടി തിരിച്ചുവരും

ഉമ്മന്‍ ചാണ്ടി തിരിച്ചുവരും

തദ്ദേശ തിരഞ്ഞെടുപ്പോടെ ഐ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ ദുര്‍ബലമായിരിക്കുകയാണ്. ഇത് ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. രമേശ് ചെന്നിത്തലയെ കൊണ്ട് കോണ്‍ഗ്രസിനെ നയിക്കാന്‍ സാധിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ദേശീയ തലത്തിലെ ചുമതലകളില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാനും കെപിസിസി നിര്‍ദേശിക്കും. മുല്ലപ്പള്ളി-ചെന്നിത്തല കൂട്ടുകെട്ട് വന്‍ പരാജയമാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. താരിഖ് അന്‍വറിനോട് ഉമ്മന്‍ ചാണ്ടിയെ തിരിച്ചുകൊണ്ടുവരാനും ആവശ്യപ്പെടും. ഇത് ഉണ്ടാവുമെന്നാണ് സൂചന.

സഖ്യങ്ങള്‍ക്ക് താല്‍പര്യമില്ല

സഖ്യങ്ങള്‍ക്ക് താല്‍പര്യമില്ല

മുസ്ലീം ലീഗിനോ ജോസഫ് വിഭാഗത്തിനോ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനോ ആര്‍എസ്പിക്കോ രമേശ് ചെന്നിത്തലയെ ഒട്ടും താല്‍പര്യമില്ല. സഖ്യത്തെ നിയന്ത്രിക്കാന്‍ അറിയാത്തതാണ് പ്രശ്‌നം. ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവരണമെന്ന് ഇവരും ആവശ്യപ്പെടുന്നുണ്ട്. അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചന ഉമ്മന്‍ ചാണ്ടി നല്‍കുന്നുണ്ട്. എന്‍സിപിയുടെ പൊതുപരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി എത്തുന്നുണ്ട്. എന്‍സിപിയെ യുഡിഎഫിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. പാലാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം എന്‍സിപിയെ എല്‍ഡിഎഫുമായി അകറ്റിയിരിക്കുകയാണ്. പാലാ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് എന്‍സിപി.

മുല്ലപ്പള്ളിയെ മാറ്റിയാലും പ്രശ്‌നം

മുല്ലപ്പള്ളിയെ മാറ്റിയാലും പ്രശ്‌നം

മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ അത് മുസ്ലീം ലീഗ് പറഞ്ഞിട്ടാണെന്ന അവസ്ഥയിലേക്ക് കാര്യം മാറും. അത് മുഖ്യമന്ത്രിക്കും സിപിഎമ്മിനും നേട്ടമാകും. വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ട് വേണ്ടെന്ന് പറഞ്ഞതിന്റെ പേരിലാണ് മുല്ലപ്പള്ളി പുറത്തുപോയെന്നും പ്രചാരണമുണ്ടാകും. മാറ്റാതിരുന്നാലും പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാവും. കൊല്ലം, പാലക്കാട്, തിരുവനന്തപുരം ഡിസിസികളില്‍ നടപടിയുണ്ടാവും. ന്യൂനപക്ഷ വോട്ടുകള്‍ക്കായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ആവശ്യമുയരുന്നത്.

ജില്ലയിലേക്ക് പുതിയ ആളുകള്‍

ജില്ലയിലേക്ക് പുതിയ ആളുകള്‍

ഓരോ നിയോജക മണ്ഡലത്തിലും ഓരോ കെപിസിസി സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കാനാണ് തീരുമാനം. 140 മണ്ഡലങ്ങളിലും പുതിയ ചുമതലക്കാരെത്തി. ഇവര്‍ ജനറല്‍ സെക്രട്ടറിമാരെ സഹായിക്കും. ഇതിന് പുറമേ മൂന്ന് എഐസിസി സെക്രട്ടറിമാരെ ഹൈക്കമാന്‍ഡ് വേറെയും നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനം ഇവര്‍ ഏകോപ്പിക്കും. താരിഖ് അന്‍വറിനാണ് മേല്‍നോട്ടം. സോഷ്യല്‍ ഗ്രൂപ്പുകളുമായി ബന്ധം മെച്ചപ്പെടുത്താന്‍ കെ മുരളീധരനെ കണ്‍വീനറാക്കി പുതിയ സമിതിയും രൂപീകരിച്ചു. ഏത് വിധേനയും നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കണമെന്നാണ് ആവശ്യം.

English summary
congress will have changes in dcc's oommen chandi may return to state politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X