'അക്രമത്തിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് ഒരിക്കലും പിന്മാറില്ല';കൊടിക്കുന്നിൽ

തിരുവനന്തപുരത്തെ അക്രമ സംഭവങ്ങളിൽ എസ്എഫ്ഐയേയും സിപിഎമ്മിനേയും രൂക്ഷമായി വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. പ്രതിഷേധം എസ്.എഫ്.ഐയ്ക്കോ സി.പി.എമ്മിനോ എതിരായിരുന്നില്ല. എന്നിട്ടും പ്രതിഷേധത്തെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം. കല്ലും വടിയും കുപ്പിയും കൊണ്ടുള്ള രാഷ്ട്രീയമല്ല, ആശയങ്ങളുടെ പോരാട്ടമാണ് കേരളത്തിന് ആവശ്യം. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. അക്രമത്തിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് ഒരിക്കലും പിന്മാറില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.

kd-36391

അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം- 'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ പരിസരത്തുണ്ടായ അക്രമം അതീവ ഗൗരവമുള്ളതാണ്. തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസ് ഉയർത്തിയ ജനാധിപത്യപരമായ പ്രതിഷേധമായിരുന്നു ഇത്. പ്രതിഷേധം എസ്.എഫ്.ഐയ്ക്കോ സി.പി.എമ്മിനോ എതിരായിരുന്നില്ല. എന്നിട്ടും പ്രതിഷേധത്തെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് എന്തിനാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം.

അതേസമയം, കോൺഗ്രസ് മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളും ഗൗരവത്തോടെ കാണണം. കണ്ണൂരിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണം രാഷ്ട്രീയ പ്രതിഷേധത്തിന്റെ പരിധി വിട്ടുള്ളതാണ്.

സി.പി.എം-ബി.ജെ.പി-സംഘപരിവാർ ശക്തികൾ തമ്മിലുള്ള രാഷ്ട്രീയ ഡീലിന്റെ ഭാഗമായാണ് കേരളത്തിൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും ലക്ഷ്യമിട്ടുള്ള ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതെന്ന സംശയം ശക്തമാണ്. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ പോരാടുന്നു എന്ന് പറയുന്ന സി.പി.എം, കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന കാര്യത്തിൽ ബി.ജെ.പിക്കും സംഘപരിവാർ ശക്തികൾക്കും രാഷ്ട്രീയ ഇടം ഒരുക്കുകയാണ്. കോൺഗ്രസിനെ നേരിടുന്ന കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒരു നാണയത്തിന്റെ ഇരുവശങ്ങളായി മാറിയിരിക്കുകയാണ്.

മന്ത്രിമാരുടെ വാഹനങ്ങൾ തടയുകയും ആക്രമിക്കുകയും കോൺഗ്രസ് പ്രവർത്തകരെയും ഓഫീസുകളെയും ലക്ഷ്യമിടുകയും ചെയ്യുന്ന രാഷ്ട്രീയ അക്രമം കേരളം അംഗീകരിക്കില്ല. അക്രമികൾ ഏത് സംഘടനയിൽപ്പെട്ടവരായാലും പൊലീസ് മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണം.

അക്രമങ്ങളെ അപലപിക്കുന്നതിന് പകരം അവയ്ക്ക് ന്യായീകരണം നൽകുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.കെ. ശൈലജ, എം.വി. ഗോവിന്ദൻ അടക്കമുള്ള സി.പി.എം നേതാക്കൾ സ്വീകരിക്കുന്നത്. അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയും അതിന് രാഷ്ട്രീയ മറപിടിക്കുകയും ചെയ്യുന്ന ഈ സമീപനം കേരളത്തിലെ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. കല്ലും വടിയും കുപ്പിയും കൊണ്ടുള്ള രാഷ്ട്രീയമല്ല, ആശയങ്ങളുടെ പോരാട്ടമാണ് കേരളത്തിന് ആവശ്യം. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ജനാധിപത്യത്തിന്റെ ശബ്ദം അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. അക്രമത്തിന്റെ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് ഒരിക്കലും പിന്മാറില്ല.
ജനങ്ങൾ എല്ലാം കാണുന്നുണ്ട്. എല്ലാം തിരിച്ചറിയുന്നുണ്ട്. അക്രമത്തെ രാഷ്ട്രീയ ആയുധമാക്കുന്നവരെ ജനാധിപത്യ കേരളം ഒറ്റപ്പെടുത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma