കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കില്ല; അത് വെറും പ്രചാരണം മാത്രം

Google Oneindia Malayalam News

കൊച്ചി: സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. വൈപ്പിന്‍ മണ്ഡലത്തിലാകും മല്‍സരിക്കുക എന്നും പ്രചാരണമുണ്ടായി. എന്നാല്‍ ഇക്കാര്യം തള്ളി രംഗത്തുവന്നിരിക്കുകയാണ് ജില്ലാ യുഡിഎഫ് നേതൃത്വം. ധര്‍മജന്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെങ്കിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ആവശ്യം ഇപ്പോഴില്ലെന്ന് യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ ന്യൂസ് 18യോട് പറഞ്ഞു. മുതിര്‍ന്ന ഒട്ടേറെ നേതാക്കള്‍ ജില്ലയിലുണ്ടെന്നും അത് മറികടന്ന് ധര്‍മജന് സീറ്റ് നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

d

മുന്‍ ഫിഷറീസ് മന്ത്രി എസ് ശര്‍മയാണ് വൈപ്പിന്‍ എംഎല്‍എ. അദ്ദേഹം തുടര്‍ച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണിത്. രണ്ടിലധികം തവണ എംഎല്‍എ ആകരുത് എന്ന ചട്ടത്തില്‍ ഇളവ് നല്‍കിയാണ് സിപിഎം അദ്ദേഹത്തെ മല്‍സരിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ശര്‍മ മല്‍സരിക്കില്ല എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പകരം ആര് എന്ന ചര്‍ച്ച ഇടതുകേന്ദ്രങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ധര്‍മജന്‍ എത്തുമെന്ന വാര്‍ത്ത വന്നത്.

ഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തുംഉമ്മന്‍ ചാണ്ടി കളിതുടങ്ങി; രഹുലും പ്രിയങ്കയും എത്തും, ഒരൊറ്റ ലക്ഷ്യം, ഗെഹ്ലോട്ട് ഇന്നെത്തും

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

വൈപ്പിനില്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തയോട് നേരത്തെ ധര്‍മജന്‍ പ്രതികരിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അന്തിമ തീരുമാനം എടുക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. തന്നോട് മല്‍സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പുതുമുഖങ്ങളെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ സ്വദേശി ആയതിനാലുമാകും തന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് എന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തിന്, താന്‍ പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നുമായിരുന്നു ധര്‍മജന്റെ പ്രതികരണം.

English summary
Congress will not give Seat for Dharmajan Bolgatty in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X