Get Updates
Get notified of breaking news, exclusive insights, and must-see stories!

'കർണാടകയില്‍ 150 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കും': തന്ത്രം ഒരുങ്ങുന്നുവെന്ന് സലീം അഹമ്മദ്

ബെംഗളൂരു: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പരായപ്പെടുത്തി 150 ലേറെ സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ്.

150 സീറ്റുകള്‍ ഉറപ്പാണ്. ഈ ലക്ഷ്യം കൈവരിക്കാനുള്ള പാർട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായി ഡിസംബർ 30 മുതൽ കർണാടക സംസ്ഥാനത്തെ കത്തുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ കോൺഗ്രസ് പാർട്ടി സംഘടിപ്പിക്കുമെന്നും സലീം അഹമ്മദ് വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഭാഗമായി കൃഷ്ണ നദീജല

കോണ്‍ഗ്രസ് പ്രചരണത്തിന്റെ ഭാഗമായി കൃഷ്ണ നദീജല തർക്കവുമായി ബന്ധപ്പെട്ട് ഡിസംബർ 30ന് വിജയപുരയിൽ കൺവെൻഷൻ നടക്കുമെന്നും ജനുവരി 2ന് ഹുബ്ബള്ളിയിൽ കലസ-ബന്ദൂരി ജലപദ്ധതി കൺവെൻഷനും എട്ടിന് ചിത്രദുർഗയിൽ എസ്.സി.-എസ്.ടി യോഗവും നടക്കുമെന്നും അഹമ്മദ് മാധ്യമപ്രവർത്തകർക്ക് മുന്നില്‍ വ്യക്തമാക്കി. ജനുവരി 11 ന് ബെലഗാവിയിൽ നിന്ന് ആരംഭിക്കുന്ന ഒരു ബസ് യാത്ര ജനുവരി 22 ന് മംഗലാപുരത്ത് പ്രവേശിക്കുമ്പോൾ ദക്ഷിണ കന്നഡ ഉൾപ്പെടെ 20 ജില്ലകൾ കവർ ചെയ്യും.

ദുർഭരണം, 40% കമ്മീഷൻ, വിലക്കയറ്റം, മോശം റോഡ്

ദുർഭരണം, 40% കമ്മീഷൻ, വിലക്കയറ്റം, മോശം റോഡ് അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ യാത്രയിൽ പ്രത്യേകമായി എടുത്ത് പറയും. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തലത്തിലും സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണെന്നും വർക്കിങ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ പാർട്ടി

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള നടപടികൾ പാർട്ടി ആരംഭിച്ചിട്ടുണ്ട്. 224 മണ്ഡലങ്ങളിലേക്ക് പാർട്ടി ടിക്കറ്റ് ആവശ്യപ്പെട്ട് 1350 അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. ജില്ലാ കോൺഗ്രസ് യൂണിറ്റുകൾ അപേക്ഷകൾ പരിശോധിച്ച് കെ പി സി സിക്ക് പേരുകൾ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് അയയ്ക്കും. 2023 ജനുവരി 15നകം 150 സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാർഥികളെ കെ പി സി സി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തേങ്ങാ വെള്ളവും വിദ്യയുടെ സൗന്ദര്യവും തമ്മിലുള്ള ബന്ധമെന്ത്: അറിയാം താരത്തിന്റെ സൗന്ദര്യ രഹസ്യം

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ്

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രി റഹ്മാൻ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സംഘം ഡിസംബർ 24 ന് കൊല്ലപ്പെട്ട അബ്ദുൾ ജലീലിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ചത്.

ജലീലിന്റെ കുടുംബത്തിന് എത്രയും വേഗം

ജലീലിന്റെ കുടുംബത്തിന് എത്രയും വേഗം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിനിധി സംഘം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. കൊലപാതകത്തെ ഗൗരവമായി കാണാനും കുറ്റവാളികൾ കർശനമായ ശിക്ഷയ്ക്ക് വിധേയരാകുമെന്ന് ഉറപ്പാക്കാൻ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

2018 ലെ തിരഞ്ഞെടുപ്പില്‍ ബിഎസ് യദ്യൂരപ്പയുടെ

2018 ലെ തിരഞ്ഞെടുപ്പില്‍ ബിഎസ് യദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അധികാരം നേടാനുള്ള അംഗബലം ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസും ജെ ഡി എസും സഖ്യം രൂപീകരിച്ചതോടെ ഭൂരിപക്ഷ തെളിയിക്കാനാവാതെ ആറാം ദിവസം യദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് 2019 ല്‍ കോണ്‍ഗ്രസ്, ജെ ഡി എസ് എം എല്‍ എമാരെ അടർത്തിമാറ്റിയ ബി ജെ പി സഖ്യ സർക്കാറിനെ വീഴ്ത്തുകയും വീണ്ടും സംസ്ഥാനത്ത് അധികാരം പിടിക്കുകയും ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+