'തിരഞ്ഞെടുപ്പ് ജയം: ക്രെഡിറ്റ് മുഖ്യനു മാത്രമല്ല'
ദില്ലി: പതിനാറാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ 10-10 എന്നായിരിക്കുമെന്നാരുന്നു എക്സിറ്റ് പോള്‍ സര്‍വേ പ്രവചനങ്ങള്‍. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇത്തരത്തില്‍ നീങ്ങിയതും ഇത്തരം സര്‍വേ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അനായാസമായി വിജയം നേടിയ കാഴ്ചയാണ് കണ്ടത്.
എന്നാല്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് പറഞ്ഞാല്‍ നേതാക്കളങ്ങ് സമ്മതിച്ചു തരുമോ. തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് മാത്രമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

സമ്മതിച്ചു, കോണ്‍ഗ്രസ് ജയിച്ചത് ഒരു പക്ഷെ മുഖ്യമന്ത്രിയുടെ മാത്രം കഴിവുകൊണ്ടായിരിക്കില്ല. ഇഞ്ചോടിഞ്ച് മത്സരം എന്നു പറഞ്ഞ കേരളത്തില്‍ പിന്നെ എങ്ങനെയാവും കോണ്‍ഗ്രസ് അനായാസ വിജയം നേടിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും (ഇപ്പോള്‍ ഇല്ലെന്നല്ല) കേരള കോണ്‍ഗ്രസ് വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു എന്നതും ചേര്‍ത്ത് വച്ച് വായിക്കണം.
സോളാര്‍ തട്ടിപ്പു കേസ്, കസ്തൂരി രംഗന് റിപ്പോര്‍ട്ട്, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സമരങ്ങള്‍, മുസ്ലീം വിവാഹപ്രായം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് നടുവിലായിരുന്നു സര്‍ക്കാര്‍. ഇതില്‍തന്നെ ജനങ്ങളെ നേരിട്ടു സംബന്ധിക്കാത്ത സോളാറും അബ്ദുള്ളക്കുട്ടിയും പോലെ കാതലില്ലാത്ത കാരണങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് സി പി എം ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിരുന്നത്. ഇത് കോണ്‍ഗ്രസിനെ തുണയ്ക്കുകയായിരുന്നു.
കേന്ദ്രത്തില്‍ മോദി ഭരണം എത്തുമോ എന്ന ജനങ്ങളുടെ പേടിയും കേരളത്തില്‍ താമരയ്ക്കുള്ള സ്വാധീനക്കുറവും സി പി എമ്മിന് കേന്ദ്രത്തില്‍ ഒന്നും ചെയ്യാനില്ലെന്ന ജനങ്ങളുടെ തിരിച്ചറിവുമാണ് മറ്റൊരു പ്രധാന കാരണം. ഇതിനൊപ്പം ഇടത് പക്ഷത്തിന്റെ നിലപാടുകളോട് ജനങ്ങള്‍ക്ക് തോന്നിയ അതൃപ്തിയുമായപ്പോള് കോണ്‍ഗ്രസിന് വിജയം അധികം ദൂരെയല്ലാതായി.
മൃഗീയമായ ടിപി ചന്ദ്രശേഖരന് വധത്തിലൂടെ സി പി എമ്മിന് വന്ന കൊലപാതക രാഷ്ട്രീയമെന്ന് പേര്, തിരഞ്ഞെടുപ്പ് സമയമെത്തിയപ്പോള്‍ വി എസ് ഒദ്യോഗികപക്ഷത്തോട് ചേര്‍ന്നതും സി പി എമ്മിന് തിരിച്ചടിയായ പക്ഷം കോണ്‍ഗ്രസിന്റെ വിജയം എളുപ്പമാക്കി. ഇനിപ്പറയൂ, തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചതിന്റെ ക്രഡിറ്റ് ശരിക്കും ആര്‍ക്കുള്ളതാണ്??
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications