കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തിരഞ്ഞെടുപ്പ് ജയം: ക്രെഡിറ്റ് മുഖ്യനു മാത്രമല്ല'

  • By Aswathi
Google Oneindia Malayalam News

ദില്ലി: പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ 10-10 എന്നായിരിക്കുമെന്നാരുന്നു എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചനങ്ങള്‍. ഫേസ്ബുക്കും ട്വിറ്ററും പോലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇത്തരത്തില്‍ നീങ്ങിയതും ഇത്തരം സര്‍വേ പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അനായാസമായി വിജയം നേടിയ കാഴ്ചയാണ് കണ്ടത്.

എന്നാല്‍ തിരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് പറഞ്ഞാല്‍ നേതാക്കളങ്ങ് സമ്മതിച്ചു തരുമോ. തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് മാത്രമായി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റുമായുള്ള ചര്‍ച്ചയിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

chennithala

സമ്മതിച്ചു, കോണ്‍ഗ്രസ് ജയിച്ചത് ഒരു പക്ഷെ മുഖ്യമന്ത്രിയുടെ മാത്രം കഴിവുകൊണ്ടായിരിക്കില്ല. ഇഞ്ചോടിഞ്ച് മത്സരം എന്നു പറഞ്ഞ കേരളത്തില്‍ പിന്നെ എങ്ങനെയാവും കോണ്‍ഗ്രസ് അനായാസ വിജയം നേടിയത്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും (ഇപ്പോള്‍ ഇല്ലെന്നല്ല) കേരള കോണ്‍ഗ്രസ് വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു എന്നതും ചേര്‍ത്ത് വച്ച് വായിക്കണം.

സോളാര്‍ തട്ടിപ്പു കേസ്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സമരങ്ങള്‍, മുസ്ലീം വിവാഹപ്രായം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് നടുവിലായിരുന്നു സര്‍ക്കാര്‍. ഇതില്‍തന്നെ ജനങ്ങളെ നേരിട്ടു സംബന്ധിക്കാത്ത സോളാറും അബ്ദുള്ളക്കുട്ടിയും പോലെ കാതലില്ലാത്ത കാരണങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് സി പി എം ജനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചിരുന്നത്. ഇത് കോണ്‍ഗ്രസിനെ തുണയ്ക്കുകയായിരുന്നു.

കേന്ദ്രത്തില്‍ മോദി ഭരണം എത്തുമോ എന്ന ജനങ്ങളുടെ പേടിയും കേരളത്തില്‍ താമരയ്ക്കുള്ള സ്വാധീനക്കുറവും സി പി എമ്മിന് കേന്ദ്രത്തില്‍ ഒന്നും ചെയ്യാനില്ലെന്ന ജനങ്ങളുടെ തിരിച്ചറിവുമാണ് മറ്റൊരു പ്രധാന കാരണം. ഇതിനൊപ്പം ഇടത് പക്ഷത്തിന്റെ നിലപാടുകളോട് ജനങ്ങള്‍ക്ക് തോന്നിയ അതൃപ്തിയുമായപ്പോള്‍ കോണ്‍ഗ്രസിന് വിജയം അധികം ദൂരെയല്ലാതായി.

മൃഗീയമായ ടിപി ചന്ദ്രശേഖരന്‍ വധത്തിലൂടെ സി പി എമ്മിന് വന്ന കൊലപാതക രാഷ്ട്രീയമെന്ന് പേര്, തിരഞ്ഞെടുപ്പ് സമയമെത്തിയപ്പോള്‍ വി എസ് ഒദ്യോഗികപക്ഷത്തോട് ചേര്‍ന്നതും സി പി എമ്മിന് തിരിച്ചടിയായ പക്ഷം കോണ്‍ഗ്രസിന്റെ വിജയം എളുപ്പമാക്കി. ഇനിപ്പറയൂ, തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വിജയിച്ചതിന്റെ ക്രഡിറ്റ് ശരിക്കും ആര്‍ക്കുള്ളതാണ്??

English summary
Congress won this election the credit can't give to CM only says Ramesh Chennithala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X