Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാനൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലത്തായിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പുല്ലൂക്കരയിലെ തടത്തില്‍ മുഹമ്മദ് അനസി (25)നെയാണ് ഒരു സംഘം ഇന്നലെ രാത്രി പത്ത് മണിയോടെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പാലത്തായിയില്‍ വച്ച് ബൈക്കില്‍ സഞ്ചരിയ്ക്കുകയായിരുന്ന മുഹമ്മദ് അനസിനെ തടഞ്ഞു നിര്‍ത്തി മാരാകായുധങ്ങളുമായി ആക്രമിയ്ക്കുകയായിരുന്നു. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ അനസിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kannur

സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വെട്ടേറ്റ അനസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി കെപി മോഹനന്‍, ഡിഡിസി ജനറല്‍ സെക്രട്ടറി കെപി സാജു, ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെപി ഹാഷിം എന്നിവര്‍ യുവാവിനെ സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+