• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''ഭയപ്പെടേണ്ട സർ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇതിൽ നിന്നും കൈയ്യിട്ട് വാരില്ല'', മുല്ലപ്പള്ളിക്ക് മറുപടി

ആലത്തൂർ എംപി രമ്യാ ഹരിദാസിന് കാർ വാങ്ങാനായി യൂത്ത് കോൺഗ്രസ് പണപ്പിരുവ് നടത്തിയതിനെച്ചൊല്ലി സോഷ്യൽ മീഡിയയിലും ചർച്ച മുറുകുകയാണ്. എംപി എന്ന നിലയിൽ മികച്ച ശമ്പളം കൈപ്പറ്റുന്ന രമ്യാ ഹരിദാസിന് പിരിവെടുത്ത് കാർ വാങ്ങി നൽകേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന വാദം എന്നാൽ അതിലെന്താണ് തെറ്റെന്ന് മറുഭാഗവും ചോദിക്കുന്നു. ഇതിനിടയിൽ രമ്യാ ഹരിദാസിന് കാർ വാങ്ങാനായി പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരണം നടത്തിയിരുന്നു.

ദളിത് പെണ്‍കുട്ടിക്ക് വാഹനം വാങ്ങി നല്‍കിയാല്‍ ആർത്തി, ആക്രാന്തം, അഹങ്കാരം'.. വിമര്‍ശനവുമായി വിടി

മുല്ലപ്പള്ളിയുടെ പ്രതികരണത്തിനെതിരെ കോൺഗ്രസിനുള്ളിൽ നിന്നും എതിർ സ്വരം ഉയരുന്നുണ്ട്. മുല്ലപ്പള്ളിക്ക് മറുപടി നൽകിക്കൊണ്ടുള്ള കോൺഗ്രസ് പ്രവർത്തകന്റെ പോസ്റ്റും ശ്രദ്ധേയമാവുകയാണ്. യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ അങ്ങനെയൊരു നന്മ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിക്കുന്നതിനും പകരം പ്രസ്ഥാനത്തിന്റെ എതിർ ചേരിയിലുള്ളവർ മേൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഘട്ടത്തിൽ അനവസരത്തിലുള്ള പ്രസ്താവനയിലൂടെ അവരുടെ ആത്മവീര്യവും ലക്ഷ്യത്തെയും ദയവായി അങ്ങ് തകർക്കരുതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സമാനമായ രീതിയിൽ നിരവധി അഭിപ്രായ പ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

എന്തിന് ലജ്ജിക്കണം

എന്തിന് ലജ്ജിക്കണം

സോജൻ വടുവഞ്ചാൽ എന്ന കോൺഗ്രസ് പ്രവർത്തകൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: ബഹുമാനപെട്ട മുല്ലപ്പള്ളി സർ, രമ്യാ ഹരിദാസിന് കാർ വാങ്ങുന്നതിന് യൂത്ത് കോൺഗ്രസുകാർ പിരിവെടുക്കുന്നതിൽ ലജ്ജിക്കുവാനും ചെറുതാകുവാനും എന്താണുള്ളത്...ഭയപ്പെടേണ്ട സർ യൂത്ത് കോൺഗ്രസ് നേതാക്കൾ ഇതിൽ നിന്നും കൈയ്യിട്ട് വാരില്ല... ഒന്നുറപ്പിക്കുക അഴിമതി നടത്താത്ത വിശ്വസിക്കാവുന്ന ഒരു എംപിയെ അവർ രമ്യാ ഹരിദാസിൽ കാണുന്നു , അതിനവർ അവരാലാവുന്നത് ചെയ്യുന്നു...

അഭിനന്ദനം അർഹിക്കുന്നു

അഭിനന്ദനം അർഹിക്കുന്നു

യൂത്ത് കോൺഗ്രസിന്റെ ചുണക്കുട്ടികൾ അങ്ങനെയൊരു നന്മ ചെയ്യുമ്പോൾ അവരെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിക്കുന്നതിനും പകരം പ്രസ്ഥാനത്തിന്റെ എതിർ ചേരിയിലുള്ളവർ മേൽ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ഘട്ടത്തിൽ അനവസരത്തിലുള്ള പ്രസ്താവനയിലൂടെ അവരുടെ ആത്മവീര്യവും ലക്ഷ്യത്തെയും ദയവായി അങ്ങ് തകർക്കരുത്... ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ

ഇനിയൊരു തിരിച്ചു വരവ് യുവാക്കളിലൂടെയാണ്....

 പുതുതലമുറ വരണം

പുതുതലമുറ വരണം

യൂത്ത് കോൺഗ്രസുകാർ സ്വന്തം നിലയിൽ പിരിവെടുത്ത് പെങ്ങളൂട്ടിക്ക് സമ്മാനിച്ച കാർ ഒരു തെറ്റല്ലെന്ന് പറയുമ്പോൾ തന്നെ പ്രായത്തിന്റെ പിടിയിലമർന്ന താങ്കളുടെ മറവിയും ഒരിക്കലും ഒരു തെറ്റല്ല, അത് ദേശീയ തലത്തിൽ തന്നെ പുതുതലമുറ നേതൃപദവികളിൽ എത്തണമെന്ന ആവശ്യത്തിന്മേമേലുള്ള ആദ്യ സൂചനകളാണ്...

ഒന്നും മറക്കരുത്

ഒന്നും മറക്കരുത് സർ, അങ്ങയുടെ ഓഫീസുൾപ്പെട്ട കെപിസിസി കെട്ടിടവും ഓഫിസ് സംവിധാനങ്ങളും വാഹനങ്ങളും ഡിസിസി കെട്ടിടങ്ങളും മണ്ഡലംകമ്മറ്റി ഓഫിസുകളും അവയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുമുള്ള ചിലവുകളും എന്തിന് കേരളത്തിലുടനീളം പലപ്പോഴുമായി നടത്തുന്ന രക്ഷായാത്രകളും മുകളിൽ നിന്നുളള നിർദ്ദേശാനുസരണം ബൂത്ത്‌ തലത്തിൽ

പിരിച്ചെടുക്കുന്ന പണത്തിന്റെ വിഹിതമാണ് ഇത് പാവപ്പെട്ടവരുൾപ്പെട്ട പ്രവർത്തകരുടെ അധ്വാനവും വിയർപ്പുമാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
Congress worker facebook post against Mullappally on Remya Haridas car issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more