രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലുണ്ട്
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എവിടെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടി. രാഹുല്‍ഗാന്ധി അവധിയെടുത്തു വിദേശത്തു പോയെന്ന വാര്‍ത്തകള്‍ക്കിടെയാണ് രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് ഐഎന്‍ടിയുസി നേതാവ് ട്വീറ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ ഹില്‍റിസോര്‍ട്ടില്‍ കഴിയുന്നതായ രാഹുലിന്റെ ചിത്രങ്ങളാണ് ഐഎന്‍ടിയുസി ദേശീയ ഉപാധ്യക്ഷന്‍ ജഗ്ദീഷ് കുമാര്‍ ശര്‍മ പുറത്തുവിട്ടത്.
എന്നാല്‍ ഈ ചിത്രങ്ങള്‍ പഴയതാണെന്നും രാഹുല്‍ വിദേശത്തുതന്നെയാണെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി.

ഇന്നലെ വൈകിട്ടാണ് രാഹുലിന്റെ ചിത്രങ്ങള്‍ ജഗ്ദീഷ് കുമാര്‍ ശര്‍മ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ രാഹുല്‍ ഉത്തരാഖണ്ഡിലുള്ള കാര്യം ഒരു ടെലിവിഷന്‍ ചാനലിനോട് ശര്‍മ സ്ഥിരീകരിക്കുകയും ചെയ്തു. രാഹുല്‍ ഉത്തരാഖണ്ഡിലുണ്ടെന്ന് മുതിര്‍ന്ന നേതാവായ ദ്വിഗ് വിജയ് സിഗും വ്യക്തമാക്കിയിരുന്നു.
രാഹുല്‍ഗാന്ധി ഉത്തര്‍കാശി സന്ദര്‍ശിക്കാനാണ് അവധിയെടുത്തു ഡല്‍ഹി വിട്ടതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് പാര്‍ട്ടിയില്‍നിന്ന് രാഹുല്‍ഗാന്ധി അവധിയെടുത്തത്












Click it and Unblock the Notifications