ശല്യം ഒഴിഞ്ഞു; ടോം വടക്കന്‍ പാര്‍ട്ടി വിട്ടത് കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത്കോണ്‍ഗ്രസ്
തൃശ്സൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് തൃശ്ശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജില്ലയിലെ ദേശമംഗലത്തെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ടുപോയത് കേക്ക് മുറിച്ച് ആഘോഷിച്ചത്.
എഐസിസി ഓഫീസില്‍ ഒരു പ്രധാന്യവും ഇല്ലാതിരുന്ന ടോം വടക്കന്‍ കേരളത്തില്‍ ബിജെപി വെച്ചു നീട്ടിയ ഒരു സീറ്റ് കണ്ടാണ് അങ്ങോട്ട് ചാടിയത്. അതിനാല്‍ ഒരു ശല്യം ഒഴിഞ്ഞുവെന്ന സന്തോഷം മാത്രമേയുള്ളുവെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയവര്‍ പ്രതികരിച്ചുന്നു.

ടോം വടക്കന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് പ്രവര്‍ത്തകര്‍ മുറിച്ചത്. സീറ്റ് മോഹിച്ചായിരിക്കാം ടോം വടക്കന്‍ ബിജെപിയിലേക്ക് കൂടുമാറിയതെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും വ്യക്തമാക്കുന്നു.
അതിനിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ടോം വടക്കനെ ബിജെപി തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയേക്കും. നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ടോം വടക്കന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ടോം വടക്കന്‍റെ പേര് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിച്ചത്. ഇതിനു പിന്നാലെയാണ് ടോം വടക്കന്‍ ബിജെപിയില്‍ എത്തുന്നത്.












Click it and Unblock the Notifications