Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമം; അകമ്പടി വാഹനം ഇടിച്ച് കോൺഗ്രസ് പ്രവർത്തകർക്ക് പരുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാൻ ശ്രമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തട്ടിയാണ് നാലു പ്രവർത്തകർക്ക് പരുക്കേറ്റത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ, കോൺഗ്രസ് പ്രവർത്തകരായ കൃഷ്ണകുമാർ, മുനീർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ കരിദിനാചാരണത്തിന്റെ ഭാഗമായി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെയായിരുന്നു അപകടം.

sabarimala

അതേ സമയം പാർട്ടി പ്രവർത്തകർക്ക് പരുക്കേറ്റതിനെതിരെ കെ മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി കരിങ്കൊടി കാണിക്കുന്നത് ആദ്യ സംഭവമല്ലെന്നും പ്രതിഷേധക്കാരെ മന: പൂർവ്വം പൈലറ്റ് വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നുവെന്നും കെ മുരളീധരൻ എംഎൽഎ ആരോപിച്ചു.

ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാന സംഘർഷഭരിതമായി. നാലു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. സംസ്ഥാന വ്യാപകമായി സിപിഎം ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്. പാലക്കാട് സിപിഐ ഓഫീസ് തല്ലിത്തകർത്തു. ബിജെപിയുടെ പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ബിജെപി- സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+