കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള് മാറിപ്പോയി ആശാനേ....; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി; തടഞ്ഞത് ചെന്നിത്തലയുടെ വാഹനം

Google Oneindia Malayalam News

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസിന്‍റേയും കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടേയും നേതൃത്വത്തില്‍ നടന്നു വരുന്നത്.

മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിക്കലും വ്യാപകമാണ്. ഇത്തരത്തിലുള്ള ഒരു പ്രതിഷേധ പരിപാടിക്കിടെ വലിയൊരു അമളിയാണ് ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പറ്റിയത്. മന്ത്രിയുടെ വാഹനമെന്ന് കരുതി പ്രതിഷേധത്തിന്‍റെ ഭാഗമായി അവര്‍ തടഞ്ഞത് രമേശ് ചെന്നിത്തലയുടെ വാഹനമായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിഷേധം

പ്രതിഷേധം

കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന് തിരുവനന്തപുരം യൂണിവേഴ്സിറ്റ് കോളേജിന് മുന്നില്‍ വെച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബാലുശ്ശേരിയില്‍ പ്രതിഷേധം പ്രകടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഹനം തടഞ്ഞത്.

മുന്നും പിന്നും നോക്കാതെ

മുന്നും പിന്നും നോക്കാതെ

ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കുന്നതിനിടെയാണ് പോലീസ് വാഹനത്തിന്‍റെ അകമ്പടിയോടെ സ്റ്റേറ്റ് കാറ്‍ വരുന്നത് കണ്ട്. ഏതോ മന്ത്രിയുടെ വാഹനമാണെന്ന് കരുതിയ പ്രവര്‍ത്തര്‍ മുന്നും പിന്നും നോക്കാതെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളി തുടങ്ങി.

തിരിച്ചറിവ്

തിരിച്ചറിവ്

അല്‍പം കഴിഞ്ഞാണ് വാഹനത്തിനകത്തുള്ളത് സ്വന്തം നേതാവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മനസ്സിലാവുന്നത്. ഇതോടെ പ്രതിഷേധ മുദ്രാവാക്യം മാറ്റി യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിലിടപെട്ട പ്രതിവക്ഷ നേതാവിന് അഭിവാദ്യം അര്‍പ്പിക്കലായി സംഭവത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറ്റി.

അഭിവാദ്യമര്‍പ്പിച്ച്

അഭിവാദ്യമര്‍പ്പിച്ച്

പ്രതിഷേധ പരിപാടിക്ക് കാറിലിരുന്ന കൈവീശി അഭിവാദ്യമര്‍പ്പിച്ചാണ് രമേശ് ചെന്നിത്തല കടന്നു പോയത്. പ്രതിഷേധവും ബാലുശ്ശേരി ടൗണിലെ ഗതാഗതകുരുക്കും പ്രതിപക്ഷ നേതാവിനെ അല്‍പ സമയം വലച്ചു. മണ്ഡ‍ലം പ്രസിഡന്‍റ് സി രാജന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍.

പരിഹാസം

പരിഹാസം

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആള് മാറിപ്പോയ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. 'സ്വന്തം നേതാവ് ആയ ചെന്നിത്തലയുടെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു മുദ്രാവാക്യം വിളിച്ചു ബാലുശ്ശേരിയിലെ യൂത്തന്മാർ മാതൃക ആയി' എന്നതടക്കമുള്ള പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

'വിപ്ലവ സിംഹങ്ങള്‍'

ഫെയ്സ്ബുക്ക് പോസ്റ്റ്

ബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായംബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായം

 കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ആം ആദ്മി പാർട്ടി നീക്കം, സിദ്ധുവിന് മുഖ്യമന്ത്രി കസേര ഓഫർ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ആം ആദ്മി പാർട്ടി നീക്കം, സിദ്ധുവിന് മുഖ്യമന്ത്രി കസേര ഓഫർ

English summary
congress workers mistakenly blocks chennithala's vehicle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X